Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സീറ്റ് തന്നില്ലെങ്കില്‍ വെറെ വഴി നോക്കുമെന്ന് ശശി തരൂര്‍
reporter

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയും എഎപിയും മാത്രമല്ല, മറ്റു പലര്‍ക്കും തന്നോട് താത്പര്യമുണ്ടെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'മുന്നിലുള്ള എല്ലാ 'ഓപ്ഷനുകളെ' കുറിച്ചും ഗൗരവമായി പരിശോധിക്കുകയാണ്. ഇനി മത്സരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. മത്സരത്തിന് ടിക്കറ്റ് നല്‍കിയാല്‍, അത് ഒരു ഓപ്ഷനായിരിക്കാം. മറ്റ് ഓപ്ഷനുകളുമുണ്ട്'- തരൂര്‍ പറഞ്ഞു.ഇപ്പോള്‍ അതിലേക്കൊന്നും കടക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ പൊതു ജീവിതം എടുത്താല്‍, എവിടെയും ഒന്നിനുവേണ്ടിയും യാചിക്കാന്‍ നില്‍ക്കുന്ന ആളല്ല താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. എഎപിയും ബിജെപിയും മാത്രമല്ല തനിക്ക് വേണ്ടി രംഗത്തുള്ളത്. പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങളുള്ളതിനാല്‍ അസൗകര്യങ്ങളുണ്ട്. ഒരേ പ്രത്യയശാസ്ത്ര പരിസരം പങ്കിടാത്ത പാര്‍ട്ടികള്‍ ഒരുപക്ഷേ തനിക്ക് ഉള്‍ക്കൊള്ളാന്‍ എളുപ്പമുള്ള ഇടമായിരിക്കില്ല.

ഡല്‍ഹിയില്‍ എഎപിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ നല്ലതാണ്. സേവനങ്ങള്‍ നല്‍കുന്നത് നല്ലതാണ്. ഇത് 2020ല്‍ കേരളത്തിലും കണ്ടു.നിങ്ങള്‍ക്ക് ഫലപ്രദമായി പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കഴിയുമെങ്കില്‍, അത് മോശമായ കാര്യമല്ല. കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെ എത്രത്തോളം കാര്യക്ഷമമായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എഎപിയുടെ വിജയം, നമുക്ക് നോക്കാം- തരൂര്‍ പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 'തെരഞ്ഞെടുപ്പുവരെ കാത്തിരിക്കൂ. എന്തൊക്കെയാണ് സാധ്യതകള്‍ എന്ന് നോക്കാം. അനന്തരാവകാശി മത്സര രംഗത്തില്ലെങ്കില്‍ മറ്റുള്ളവര്‍ മുന്നോട്ടുവരും. ഞങ്ങള്‍ക്ക് നല്ല ചോയിസുകളുണ്ടാകും'- അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യക്ഷമതയുള്ളയാളാണെന്നും തരൂര്‍ പറഞ്ഞു. താന്‍ അദ്ദേഹവുമായി ഇടപെട്ട എല്ലാ വിഷയങ്ങളിലും അദ്ദേഹം കാര്യമായി ഇടപെട്ടു. നിങ്ങള്‍ക്ക് അദ്ദേഹം വാക്കുതന്നിട്ടുണ്ടെങ്കില്‍ അത് നടന്നിരിക്കും. അദ്ദേഹത്തോട് തനിക്ക് വലിയ ബഹുമാനമാണെന്നും തരൂര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window