Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ദയാവധത്തിനായി യൂറോപ്പിലേക്ക് പോകുന്ന സുഹൃത്തിനെ തടയണമെന്ന് ഹര്‍ജി
reporter

ന്യൂഡല്‍ഹി: ദയാവധത്തിനായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിനെ തടയണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിയുടെ ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഈ അപൂര്‍വ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. സുഹൃത്തിന്റെ യാത്ര തടഞ്ഞില്ലെങ്കില്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം അത് നികത്താനാവാത്ത നഷ്ടമാകുമെന്നാണ് ഹര്‍ജിയില്‍ യുവതിയുടെ വാദം. നോയിഡ സ്വദേശിയായ 48 കാരന്‍ 2014 മുതല്‍ ക്രോണിക് ഫാറ്റിഗം സിന്‍ഡ്രോം ബാധിതനാണ്. എട്ട് വര്‍ഷമായി കിടപ്പിലാണ്. ഇദ്ദേഹം ദയാവധത്തിനായി യൂറോപ്പിലേക്ക് പോകാന്‍ പദ്ധതിയിടുകയാണ്. 70 വയസിനു മുകളില്‍ പ്രായമുള്ള മാതാപിതാക്കളുടെ ഏക മകനാണ് യുവതിയുടെ സുഹൃത്ത്. അതുകൊണ്ട് തന്നെ ഇയാള്‍ മരിച്ചാല്‍ കുടുംബത്തിന് വലിയ നഷ്ടമാകുമെന്നും ദയാവധത്തിന് യുവാവിനെ അനുവദിക്കരുതെന്നും യുവതിയുടെ ഹര്‍ജിയില്‍ പറയുന്നു.

നോയിഡ സ്വദേശിയോടും കുടുംബത്തോടും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യുവതി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യക്കകത്തോ വിദേശത്തോ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് കുടുംബത്തിന് സാമ്പത്തിക പരിമിതികളൊന്നുമില്ല. എന്നിട്ടും ദയാവധം വേണമെന്ന ആവശ്യത്തില്‍ സുഹൃത്ത് ഉറച്ചുനില്‍ക്കുകയാണ്. നേരത്തെ ഷെന്‍ഗന്‍ വിസ യുവാവ് സ്വന്തമാക്കിയിരുന്നു. ബെല്‍ജിയത്തിലെ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയതാണെന്ന് പറഞ്ഞിരുന്നതെങ്കിലും ദയാവധത്തെക്കുറിച്ച് അറിയാനായിരുന്നുവെന്ന് ഹര്‍ജിക്കാരി പറയുന്നു. വിദേശ പൗരമാര്‍ക്ക് സഹായം നല്‍കുന്ന സൂറിച്ച് ആസ്ഥാനമായുള്ള സംഘടന വഴിയാണ് ഇയാള്‍ ദയാവധത്തിന് ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഈ മാസം അറിയാനാകും. നിലവില്‍ ഇന്ത്യയില്‍ ദയാവധം നിയമവിധേയമല്ല. ചികിത്സിച്ചിട്ട് കാര്യമില്ലാത്ത ?ഗുരുരതരമായ കേസുകളില്‍ മാത്രമേ ദയാവധം ഉപാധികളോടെ ഇന്ത്യയില്‍ അനുവദിക്കുന്നുള്ളൂ.

 
Other News in this category

 
 




 
Close Window