Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
വാര്‍ത്തകള്‍
  02-08-2022
കുര്‍ബാന ഏകീകരണം: സഭയുടെ ലക്ഷ്യം ഗള്‍ഫില്‍ നിന്നുള്ള വരുമാനം

കൊച്ചി : കുര്‍ബാന അര്‍പ്പണത്തിന്റെ പേരില്‍ സിറോ മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനു പരിഹാരമുണ്ടായാല്‍ മാത്രമേ ഗള്‍ഫ് നാടുകളില്‍ രൂപത തുടങ്ങാന്‍ വത്തിക്കാന്റെ അനുമതി ലഭിക്കൂവെന്നു വെളിപ്പെടുത്തല്‍. അടുത്തകാലത്തു സിറോ മലബാര്‍ ഒഴികെ മറ്റെല്ലാ പൗരസ്ത്യസഭകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ സ്വന്തമായ സഭാ സംവിധാനങ്ങള്‍ രൂപവത്കരിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.കുര്‍ബാനയര്‍പ്പണത്തില്‍ എന്ന് ഐകരൂപ്യം വരുത്തുന്നുവോ അന്നു മാത്രമേ സിറോ മലബാര്‍ സഭയ്ക്കു അനുമതി തരികയുള്ളുവെന്നാണു റോമില്‍നിന്നുള്ള അറിയിപ്പെന്നു മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്ത് വെളിപ്പെടുത്തി.മാനന്തവാടി രൂപതാ ബുള്ളറ്റിനില്‍

Full Story
  01-08-2022
തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ല, ഒളിവിലാണെന്ന് ഷെമീര്‍

കോഴിക്കോട്: സ്വര്‍ണം തട്ടിയെടുത്തത് ഷെമീര്‍ ആണെന്ന് പെരുവണ്ണാമൂഴിയില്‍ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ്. വീഡിയോസന്ദേശത്തിലാണ് ഇര്‍ഷാദ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞമാസം ആറിനാണ് പെന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ കാണാതായത്. പിന്നാലെ സ്വര്‍ണക്കടത്തുകാരുടെ ഭീഷണി വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല. വയനാട്ടിലാണുള്ളത്. ഷെമീറാണ് സ്വര്‍ണം തട്ടിയെടുത്തത്. യഥാര്‍ത്ഥ സംഘത്തിന് സ്വര്‍ണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ നല്‍കുന്നില്ല. തന്നെ പലപല റൂമുകളിലേക്ക് മാറ്റി താമസിപ്പിക്കുകയാണെന്നും വീഡിയോയില്‍ യുവാവ് പറയുന്നു. ജൂലൈ നാലാം തീയതി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. കേസന്വേഷണം വഴിതെറ്റിക്കുക

Full Story
  01-08-2022
രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം തൃശൂരില്‍

തൃശൂര്‍: തൃശൂര്‍ പുന്നയൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചു തന്നെയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മങ്കിപോക്സ് ബാധിച്ചു മരണം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയില്‍ ജാഗ്രത ശക്തമാക്കി.ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷമാണ് സാംപിള്‍ പൂനെ ലാബിലേക്ക് അയച്ചത്. മുന്‍പ് വിദേശത്തു വച്ചു നടത്തിയ പരിശോധനാ ഫലം മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നു.21ന് കേരളത്തിലെത്തിയ 22കാരനായ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞത്. നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്നത്.

നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍

Full Story
  01-08-2022
ടെറസ് വൃത്തിയാക്കുന്നതിനിടെ താഴെ വീണു, ഇരുകൈയും നീട്ടി സഹോദരന്‍ രക്ഷിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് വീണ യുവാവിനെ സഹോദരന്‍ രക്ഷിച്ചു. താഴെയ്ക്ക് വീണ യുവാവിനെ കൈകളില്‍ പിടിച്ചാണ് അത്ഭുതകരമായി രക്ഷിച്ചത്.ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. താഴെ നിന്ന് സഹോദരന്‍ ഇതുകണ്ടതോടെ കൈയിലുണ്ടായിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഫഫീക്കിനെ കൈയിലെടുക്കുന്നതിനിടെ ഇരുവരും വീഴുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഏറെ നേരം നിലത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. വീട്ടിലെ സിസി ടിവിയില്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍

Full Story
  31-07-2022
ഒളിച്ചോടാന്‍ പതിനേഴുകാരി പാര്‍ക്കിലെത്തി, കാമുകന്‍ വന്നില്ല, പോലീസുകാരന്‍ പീഡിപ്പിച്ചു

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. രാത്രി, പാര്‍ക്കില്‍ ഒറ്റയ്ക്കായ 17കാരിയെ പട്രോളിങിനിറങ്ങിയ പൊലീസുകാരനാണ് പീഡനത്തിന് ഇരയാക്കിയത്. ബംഗളൂരുവിലാണ് സംഭവം.ഗോവിന്ദരാജ നഗര്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന്‍ ദ്യാവണ്ണനവര്‍ (24) ആണ് പിടിയിലായത്. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജൂലൈ 27 ന് കാമുകനുമൊത്ത് ഒളിച്ചോടാമെന്ന ധാരണയില്‍ പെണ്‍കുട്ടി ബംഗളൂരുവിലെ വിജയ്നഗറിലുള്ള

Full Story
  31-07-2022
ആദിവാസികള്‍ക്ക് സമ്മാനം, ചാക്കില്‍ ലക്ഷങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍

കൊല്‍ക്കത്ത: 48 ലക്ഷം രൂപയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍ഝാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരാണ് പശ്ചിമബംഗാളില്‍ നിന്നാണ് പിടിയിലായത്. ജംതാരയില്‍ നിന്നുള്ള എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി, ക്ഷിജ് രിയില്‍ നിന്നുള്ള രാജേഷ് കച്ചാപ്, കൊലെബിരയില്‍ നിന്നുള്ള നമന്‍ ബിക്സല്‍ പണക്കെട്ടുകളുമായി പിടിയിലായത്.എംഎല്‍എമാര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് പണംപിടിച്ചെടുത്തത്. പണവുമായി കൊല്‍ക്കത്തയിലെ ബാരബസാറിലേക്ക് വരികയായിരുന്നുവെന്നും മൊത്തവ്യാപാരികളില്‍ നിന്ന് സാരിവാങ്ങി ആദിവാസി ജനതയ്ക്കുസമ്മാനിക്കാനുള്ള പണവുമാണെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. എന്നാല്‍ എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.

Full Story
  31-07-2022
സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച്

Full Story
  30-07-2022
അഞ്ചു വര്‍ഷത്തിനുള്ളില്‍ 67,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാലയളവില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1,61,000 ചതുരശ്ര അടി ഐടി സ്പേസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്നു നിലകളിലായുള്ള കൊഗ്നിസന്റ് ടെക്നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി സ്പേസ്, ജ്യോതിര്‍മയ ബ്ലോക്കില്‍ 35,000 ചതുരശ്ര അടി, തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 25,000

Full Story
[239][240][241][242][243]
 
-->




 
Close Window