Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
വാര്‍ത്തകള്‍
  31-07-2022
ആദിവാസികള്‍ക്ക് സമ്മാനം, ചാക്കില്‍ ലക്ഷങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍

കൊല്‍ക്കത്ത: 48 ലക്ഷം രൂപയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍ഝാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരാണ് പശ്ചിമബംഗാളില്‍ നിന്നാണ് പിടിയിലായത്. ജംതാരയില്‍ നിന്നുള്ള എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി, ക്ഷിജ് രിയില്‍ നിന്നുള്ള രാജേഷ് കച്ചാപ്, കൊലെബിരയില്‍ നിന്നുള്ള നമന്‍ ബിക്സല്‍ പണക്കെട്ടുകളുമായി പിടിയിലായത്.എംഎല്‍എമാര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് പണംപിടിച്ചെടുത്തത്. പണവുമായി കൊല്‍ക്കത്തയിലെ ബാരബസാറിലേക്ക് വരികയായിരുന്നുവെന്നും മൊത്തവ്യാപാരികളില്‍ നിന്ന് സാരിവാങ്ങി ആദിവാസി ജനതയ്ക്കുസമ്മാനിക്കാനുള്ള പണവുമാണെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. എന്നാല്‍ എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.

Full Story
  31-07-2022
സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച്

Full Story
  30-07-2022
അഞ്ചു വര്‍ഷത്തിനുള്ളില്‍ 67,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാലയളവില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1,61,000 ചതുരശ്ര അടി ഐടി സ്പേസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്നു നിലകളിലായുള്ള കൊഗ്നിസന്റ് ടെക്നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി സ്പേസ്, ജ്യോതിര്‍മയ ബ്ലോക്കില്‍ 35,000 ചതുരശ്ര അടി, തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 25,000

Full Story
  30-07-2022
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: തലശേരിയില്‍ റെയ്ഡ്

മംഗലൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. തലശ്ശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കര്‍ണാടക എടിഎസിന്റെ പരിശോധന. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.അതിനിടെ മംഗലൂരില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടി. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയത്. കടകള്‍ വൈകീട്ട് ആറുമണിക്ക് അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.അത്യാവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ മാത്രമേ ആറുമണിക്ക് ശേഷം

Full Story
  30-07-2022
രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗവിമുക്തമായി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗി രോഗമുക്തി നേടി. കൊല്ലം സ്വദേശിയായ രോഗിയാണ് രോഗമുക്തി നേടിയത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.രാജ്യത്തെ ആദ്യ കേസായതിനാല്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി.

എല്ലാ സാമ്പിളുകളും രണ്ടു തവണ നെഗറ്റീവ് ആയി.രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്ന് വന്ന യുവാവിന് പതിനാലിനാണ്

Full Story
  29-07-2022
ഇടുക്കിയില്‍ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു

തൊടുപുഴ: ഇടുക്കിയില്‍ പുലര്‍ച്ചെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ 1.48 ന് ശേഷമാണ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്.നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 , 2.9 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.കുളമാവില്‍ 2.80, 2.75 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയില്‍ 2.95, 2.93 എന്നിങ്ങനെയാണ് അനുഭവപ്പെട്ട ചലനങ്ങളുടെ തോത്. ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്നാണ്

Full Story
  29-07-2022
കോടികളുടെ ലോട്ടറിയടിച്ചാല്‍ ഇനി മുതല്‍ ക്ലാസില്‍ ഇരിക്കേണ്ടിവരും

തിരുവനന്തപുരം: കോടികളുടെ ലോട്ടറിയടിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാത്തവരുടെ നിരവധി കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ലോട്ടറി തുക എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാതെ തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയുണ്ട്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഭാഗ്യശാലികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്.സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാമെന്നതില്‍ വിദഗ്ധ ക്ലാസ് നല്‍കിയാണ് ബോധവത്കരണം.ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക.

ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക.ആദ്യത്തെ ക്ലാസ് ഓണം ബമ്പര്‍ വിജയികള്‍ക്ക് നല്‍കാനാണ്

Full Story
  29-07-2022
മംഗളുരു കൊലപാതകം: കേരളത്തിലും ജാഗ്രത കര്‍ശനമാക്കി

കാസര്‍കോട്: മംഗലൂരുവില്‍ അടുപ്പിച്ച് രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലും ജാഗ്രത കര്‍ശനമാക്കി. കര്‍ണാടകയുമായുള്ള അതിര്‍ത്തി മേഖലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ മംഗലൂരു പൊലീസ് കമ്മീഷണറും കര്‍ണാടക പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ

Full Story
[238][239][240][241][242]
 
-->




 
Close Window