Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 09th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ആദിവാസികള്‍ക്ക് സമ്മാനം, ചാക്കില്‍ ലക്ഷങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍
reporter

കൊല്‍ക്കത്ത: 48 ലക്ഷം രൂപയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍ഝാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരാണ് പശ്ചിമബംഗാളില്‍ നിന്നാണ് പിടിയിലായത്. ജംതാരയില്‍ നിന്നുള്ള എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി, ക്ഷിജ് രിയില്‍ നിന്നുള്ള രാജേഷ് കച്ചാപ്, കൊലെബിരയില്‍ നിന്നുള്ള നമന്‍ ബിക്സല്‍ പണക്കെട്ടുകളുമായി പിടിയിലായത്.എംഎല്‍എമാര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് പണംപിടിച്ചെടുത്തത്. പണവുമായി കൊല്‍ക്കത്തയിലെ ബാരബസാറിലേക്ക് വരികയായിരുന്നുവെന്നും മൊത്തവ്യാപാരികളില്‍ നിന്ന് സാരിവാങ്ങി ആദിവാസി ജനതയ്ക്കുസമ്മാനിക്കാനുള്ള പണവുമാണെന്നാണ് എംഎല്‍എമാര്‍ പറയുന്നത്. എന്നാല്‍ എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു.

അതേസമയം, കള്ളപ്പണവുമായി മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ പിടികൂടിയതിന് പിന്നാലെ ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കനുള്ള ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പടുത്തി. ജെഎംഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗുഢാലോചന നടന്നതെന്ന് സംസ്ഥാന പാര്‍ട്ടി മേധാവി രാജേഷ് താക്കൂര്‍ പറഞ്ഞു.'എല്ലാവരും കണ്ടതാണ് അസം സര്‍ക്കാര്‍ എങ്ങനെയാണ് താഴെ ഇറങ്ങിയതെന്ന് . 15 ദിവസത്തെ നാടകത്തിന് ശേഷം മഹാരാഷ്ട്ര സര്‍ക്കാരിനെയും താഴെയിറക്കി.ഇത് സൂചിപ്പിക്കുന്നത് ഝാര്‍ഖണ്ഡ് സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ്. വരും കാലങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് യുക്തിയല്ല, പിടിക്കപ്പെട്ട എംഎല്‍എമാര്‍ക്ക് വിഷയം നന്നായി വിശദീകരിക്കാന്‍ കഴിയും. ഞങ്ങള്‍ ഞങ്ങളുടെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ' രാജേഷ് താക്കൂര്‍ പറഞ്ഞു


 
Other News in this category

 
 




 
Close Window