Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
ഇമിഗ്രേഷന്‍
  28-09-2018
ബ്രക്‌സിറ്റിനു ശേഷം ജോലി ഒഴിവുകളുണ്ടാകുമെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവിദിന്റെ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന
ബ്രക്‌സിറ്റിന് ശേഷമുള്ള കടുത്ത നിലപാടുകളില്‍ അയവ് വരുത്താന്‍ യുകെ പ്രധാനമന്ത്രി തെരേസ മേയ് ഒടുവില്‍ സമ്മതം മൂളി. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മേഖലകളില്‍ അവിദഗ്ധ തൊഴിലാളികളെ പ്രവേശിപ്പിക്കാന്‍ അനുവാദം നല്‍കി. കൃഷി, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ തൊഴിലാളികളെ നിയമിക്കുന്നതിനാണ് വൈദഗ്ധ്യം
 
  19-09-2018
അതി വിദഗ്ധ ജീവനക്കാരെ പുറത്താക്കാന്‍ ഹോം ഓഫിസ് നിയമം വളച്ചൊടിക്കുന്നു. ഇന്ത്യക്കാരടക്കമുള്ളവര്‍ ആശങ്കയില്‍
ബ്രക്‌സിറ്റ് നടപ്പാക്കിയാലും അതിവിദഗ്ധ തൊഴിലാളികള്‍ക്ക് രക്ഷയുണ്ടാകുമെന്ന ധാരണ തെറ്റാണെന്ന് റിപ്പോര്‍ട്ട്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെയും നാടുകടത്താന്‍ ഹോം ഓഫിസ് നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി നിയമത്തെ വളച്ചൊടിക്കുകയും ഇതിലെ പഴുതുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം
 
  19-09-2018
കാലാവധി തീരും മുന്‍പ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ശേഷിക്കുന്ന വാലിഡിറ്റി നഷ്ടമാകും. ഇതാണ് ബ്രിട്ടീഷ് നിയമം
ഭരണപരിഷ്‌കാരം എന്നു പറഞ്ഞാല്‍ ഇതാണ്. കാലാവധി തീരും മുന്‍പെ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ശേഷിച്ച കാലാവധി റദ്ദാകും. ഇത് എവിടെ നിയമമാണെന്ന് ചോദിച്ചാല്‍ ബ്രിട്ടനിലെ എന്നു പറയാം. സെപ്റ്റംബര്‍ പത്ത് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ നിയമം അനുസരിച്ച് പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയും
 
  19-09-2018
ബഹുസ്വരത രാജ്യത്തിന്റെ സംസ്‌കാരത്തിന് ഗുണം ചെയ്യില്ല. ബ്രകസിറ്റിന് അനുകൂലവും കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയും
ബ്രക്‌സിറ്റ് നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെ അടുത്തിടെ പുറത്തിറങ്ങിയ സര്‍വെ കുടിയേറ്റക്കാരെ ആശങ്കയിലാക്കി. കുടിയേറ്റക്കാരുടെ പങ്കാളിത്തം രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന തരത്തിലുള്ള സര്‍വെയാണ് തിരിച്ചടിയായത്. യുകെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും 'ബഹുസ്വരത' രാജ്യത്തിന്റെ
 
  19-09-2018
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുവരുമ്പോള്‍ ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍
ബ്രെക്‌സിറ്റ് പൂര്‍ത്തിയാകാനുള്ള ദിവസം അടുത്തു വരുന്തോറും ഫ്രാന്‍സില്‍ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ ആശങ്ക ഏറി വരുന്നു. ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാരുടെ അവസ്ഥയും ഭിന്നമല്ല.ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ തുടരുന്ന ചര്‍ച്ചയിലോ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
 
  11-08-2018
ബ്രക്‌സിറ്റ് ആശങ്കകള്‍ ഒഴിയുന്നില്ല: ഇമിഗ്രേഷന്‍ നയം എന്താകുമെന്നും തീരുമാനമില്ല
സര്‍ക്കാരിന്റെ ബ്രക്‌സിറ്റ് നയത്തില്‍ ഇമിഗ്രേഷന്‍ നയം സംബന്ധിച്ച് വ്യക്തമായ നിലപാടുകള്‍ ഇല്ലെന്ന് എംപിമാര്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ബ്രക്‌സിറ്റ് അനുകൂലിയും മുന്‍ ടോറി നേതാവുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത് യുകെ പൗരന്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പാക്കിക്കൊണ്ടുള്ള രീതിയാണ്
 
  11-08-2018
ഒന്‍പതു വയസ്സുകാരന്‍ ശ്രേയസ്സിനെ കൈവിടാന്‍ ബ്രിട്ടീഷ് അധികൃതര്‍ക്കു സാധിച്ചില്ല: നാടു കടത്തേണ്ടെന്നു തീരുമാനം
ഒമ്പതുവയസു കാരനായ മകന്റെ ബുദ്ധിശക്തി ഇന്ത്യന്‍ കുടുംബത്തെ നാടുകടത്തലില്‍ നിന്ന് രക്ഷിച്ചു. ചെസിലെ ലോക നാലാംറാങ്കുകാരനായ ഇന്ത്യന്‍ബാലന്‍ ശ്രേയസ് റോയലിന്റെ കുടുംബത്തെ യുകെയില്‍ തുടരാന്‍ ഹോം ഓഫീസ് അനുവദിച്ചു. ഇതിനായി കുട്ടിയുടെ പിതാവിനോട് പുതിയ വിസയ്ക്ക് അപേക്ഷിച്ചോളാന്‍ ഹോം ഓഫീസ് നിര്‍ദ്ദേശിച്ചു.
 
  11-08-2018
പത്തു വര്‍ഷം യുകെയില്‍ താമസിച്ചയാള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കി ബ്രിട്ടീഷ് കോടതി: ഹോം ഓഫീസിന്റെ പിടിവാശി പൊളിഞ്ഞു
യുകെയില്‍ പത്തു വര്‍ഷം താമസിച്ച ശേഷം അനിശ്ചിത കാലത്തേക്ക് അവധി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ നിരസിച്ച ഹോം ഓഫീസിന്റെ മുടന്തന്‍ ന്യായങ്ങള്‍ക്കു ബ്രിട്ടീഷ് കോടതിയുടെ ശക്തമായ മറുപടി. പത്തു വര്‍ഷം തുടര്‍ച്ചയായി ബ്രിട്ടനില്‍ താമസിച്ചയാള്‍ക്ക് ദീര്‍ഘകാലത്തെ ലീവ് അനുവദിക്കാനില്ലെന്ന് ശാഠ്യം പിടിച്ച ഹോം
 
[8][9][10][11][12]
 
-->




 
Close Window