Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറ്യോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് നേടിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ബ്രിട്ടീഷ് യോഗ്യതയായി മാറും
Reporter
തൊഴില്‍ സുരക്ഷിതത്വം ഉണ്ടായിരിക്കുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം ഹെല്‍ത്ത് സെക്രട്ടറി പുറത്തിറക്കിയതത്. യൂറ്യോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് നേടിയ യോഗ്യതകള്‍ ബ്രിട്ടീഷ് യോഗ്യതയായി മാറും. ബ്രക്‌സിറ്റ് സംഭവിച്ചാലും പുതിയ നീക്കത്തെ തുടര്‍ന്ന് കോണ്‍ട്രാക്ടുകളില്‍ മാറ്റം വരുത്തുകയോ ജീവനക്കാര്‍ തങ്ങളുടെ നിലവിലുള്ള തസ്തികക്കായി വീണ്ടും അപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല. ഇതിലൂടെ യുകെയില്‍ ജോലി ചെയ്യുന്ന 63,000 എന്‍എച്ച്എസ് സ്റ്റാഫുകളുടെയും 104,000 സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരുടെയും ട്രെയിനിംഗും പ്രവര്‍ത്തി പരിചയവും അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.
യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പുതിയ നീക്കത്തെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് നിര്‍ണായകമാണ്. അതായത് ഡീലൊന്നുമില്ലാതെ യുകെ യൂണിയനില്‍ നിന്നും വിട്ട് പോയാലും അവരുടെ യൂറോപ്യന്‍ യൂണിയന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും ബ്രിട്ടനില്‍ അംഗീകരിക്കപ്പെടുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍, ദി ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രഫഷണല്‍സ് കൗണ്‍സില്‍, ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവയടക്കമുള്ള റെഗുലേറ്ററി ബോഡികള്‍ ഇത്തരം ജീവിനക്കാരെ അംഗീകരിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window