Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പുതിയ കുടിയേറ്റ നിയമങ്ങള്‍ നിലവില്‍ വന്നു; മാറ്റങ്ങളെക്കുറിച്ച് അറിയാം
Reporter
രാജ്യത്ത് പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നു. പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് അറിയാം. ഇനി മുതല്‍ യുകെയിലേക്കുള്ള ടയര്‍ 1 വിസ വേണമെങ്കില്‍ ഒരു മില്യണ്‍ പൗണ്ട് ഒരു വര്‍ഷമായി സ്വന്തം പേരിലുണ്ടാവണമെന്ന നിബന്ധന നിലവില്‍ വന്നു. നിയമവിരുദ്ധമായി ഫണ്ടുകളുടെ ചതിക്കുഴിയില്‍ വീഴാതെ യുകെയിലുള്ളവരെ സംരക്ഷിക്കാനുള്ള മാറ്റങ്ങളാണ് ടയര്‍ 1 (ഇന്‍വെസ്റ്റര്‍) ല്‍ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ടയര്‍ 2 ( ജനറല്‍) വിസക്കുള്ള സാലറി എക്‌സംപ്ഷന്‍ എല്ലാ നഴ്‌സുമാര്‍, പാരാമെഡിക്‌സ്, മെഡിക്കല്‍ റേഡിയോഗ്രാഫര്‍മാര്‍, സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍ എന്നിവര്‍ക്കും ബാധകമാക്കും. മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, മന്‍ഡാരിന്‍ എന്നിവ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.

ഇതിന് പുറമെ യുകെയില്‍ ബിസിനസ് തുടങ്ങുന്നതിനായി സ്‌കില്‍ഡ് ബിസിനസുകാര്‍ക്ക് രണ്ട് പുതിയ വിസ റൂട്ടുകള്‍ നിലവില്‍ വന്നിട്ടുമുണ്ട്. സ്റ്റാര്‍ട്ട് അപ് വിസ റൂട്ട് ,ഇന്നൊവേറ്റീവ് വിസ റൂട്ട് എന്നിവയാണവ. യുകെയില്‍ ആദ്യമായി ബിസിനസ് തുടങ്ങുന്നവര്‍ക്കാണ് സ്റ്റാര്‍ട്ട് അപ് വിസ റൂട്ട് പ്രയോജനപ്പെടുന്നത്. എന്നാല്‍ യുകെയില്‍ വ്യവസായങ്ങളില്‍ പണം നിക്ഷേപിക്കുന്ന പരിചയ സമ്പന്നര്‍ക്കുള്ള വിസയാണ് ഇന്നൊവേറ്റീവ് വിസ റൂട്ട്. കൂടാതെ ടയര്‍ 1 (ഇന്‍വെസ്റ്റര്‍) റൂട്ടിലും ഹോം ഓഫീസ് നിര്‍ണായകമായ മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

കഴിവുകളുള്ള ബിസിനസുകാരെ യുകെയിലേക്ക് തുടര്‍ന്നും ആകര്‍ഷിക്കുകയാണ് മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ കരോലിനെ നോക്‌സ് പ്രതികരിച്ചിരിക്കുന്നത്. പുതിയ മാറ്റം രാജ്യത്തു തൊഴില്‍ വര്‍ധനയുണ്ടാകുമെന്നും സമ്പദ് വ്യവസ്ഥ പുഷ്ടിപ്പെടുമെന്നും കരോലിനെ നോക്‌സ് പറയുന്നു. യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്നും നോക്‌സ് ഉറപ്പേകുന്നു. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി 1000 അഫ്ഗാന്‍ ഇന്റര്‍പ്രെട്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുകെയിലേക്ക് മാറിത്താമസിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.കൂടാതെ ജമൈക്കയില്‍ നിന്നും 20 നഴ്‌സുമാര്‍ക്ക് യുകെയിലേക്ക് എത്തുന്നതിനും എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ട്രെയിനിംഗ് കൈവരിക്കുന്നതിനുമുള്ള രണ്ടര വര്‍ഷത്തെ എക്‌സേഞ്ച് സ്‌കീമും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നണ്ട് .
 
Other News in this category

 
 




 
Close Window