Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
എന്‍ഡിടിവി ഉച്ചകോടിയില്‍ മോദിയെ കണ്ടതില്‍ സന്തോഷം: ഋഷി സുനക്
reporter

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എന്‍ഡിടിവി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ''എന്റെ പഴയ സുഹൃത്തായ മോദിയെ വീണ്ടും കണ്ടതില്‍ സന്തോഷം. അടുത്ത ദശകങ്ങളില്‍ ലോകത്തെ രൂപപ്പെടുത്താന്‍ പോകുന്ന വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച് ഞങ്ങള്‍ സംസാരിച്ചു,'' - സുനക് പറഞ്ഞു.

എഐ മുതല്‍ അടിസ്ഥാനസൗകര്യവികസനം വരെ, ആഗോള വളര്‍ച്ച മുതല്‍ സാമ്പത്തിക അതിജീവനം വരെ വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഊര്‍ജ്ജവും അതിന്റെ അഭിലാഷങ്ങളും കണിശമാണെന്നും, പുതിയ ആശയങ്ങളും വ്യവസായങ്ങളും ഇന്ത്യയില്‍ രൂപപ്പെടുമ്പോള്‍ യുകെയുമായുള്ള പങ്കാളിത്തത്തിന് മികച്ച സാധ്യതയുണ്ടെന്നും സുനക് ചൂണ്ടിക്കാട്ടി.

ബിസിനസ്, ടെക്‌നോളജി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ത്യയും യുകെയും തമ്മില്‍ ആഴത്തിലുള്ള സഹകരണം സാധ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window