Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ക്ക് പുതിയ പഠനമാര്‍ഗം: വി-ലെവല്‍ കോഴ്സുകള്‍ വരുന്നു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ പത്താം തരത്തിനു തുല്യമായ ജിസിഎസ്ഇ കോഴ്സ് പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനമാര്‍ഗങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. 16 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്ന വി-ലെവല്‍ കോഴ്സുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

നിലവില്‍ ജിസിഎസ്ഇ പാസാകുന്നവര്‍ പ്ലസ് ടുവിന് തുല്യമായ എ-ലെവല്‍ കോഴ്സുകള്‍ പൂര്‍ത്താക്കി ഡിഗ്രി പഠനത്തിലേക്ക് കടക്കുകയാണ്. ഇതിനു സാധിക്കാത്തവര്‍ ലെവല്‍-3 ബിടെക് കോഴ്സുകള്‍ (ടി-ലെവല്‍) വഴി പഠനം തുടരാന്‍ കഴിയും. എന്നാല്‍ ഈ രണ്ട് മാര്‍ഗങ്ങളിലൂടെയും മുന്നേറാനാകാത്തവര്‍ക്കായി മൂന്നാമത്തെ മാര്‍ഗമായി വി-ലെവല്‍ കോഴ്സുകള്‍ പരിഗണിക്കപ്പെടുന്നു.

ഇംഗ്ലിഷ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ റീസിറ്റിങ് ഒഴിവാക്കാനും വി-ലെവല്‍ കോഴ്സുകള്‍ വഴി സാധ്യമാകും. സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പുതിയ ചുവടുവയ്പായി ഈ കോഴ്സുകള്‍ മാറുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നു.

രാജ്യത്ത് നിലവില്‍ എ-ലെവലിനൊപ്പം തൊള്ളായിരത്തോളം കോഴ്സുകളാണ് നിലവിലുള്ളത്. ഇവയെ ഒറ്റ കുടക്കീഴിലാക്കി പ്രവേശന നടപടികള്‍ ലളിതമാക്കുകയും, ജോലിസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. വി-ലെവല്‍ കോഴ്സുകള്‍ നടപ്പിലാക്കിയാലും ജിസിഎസ്ഇ പാസാകുന്നവര്‍ക്ക് തല്‍ക്കാലം എ-ലെവല്‍, ടി-ലെവല്‍ കോഴ്സുകള്‍ വഴി പഠനം തുടരാനുള്ള അവസരം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window