Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിട്ടിഷ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു
reporter

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. അനുദിനം ഉയരുന്ന ഇന്ധനവില പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും പലിശ നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

പണപ്പെരുപ്പം കുറഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 6%ല്‍ നിന്ന് 3.75% ആയി താഴ്ത്തിയിരുന്നെങ്കിലും, അടുത്ത മാസം തന്നെ ഇത് 4% മുതല്‍ 4.25% വരെ ഉയര്‍ത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍-ഡീസല്‍ വിലയില്‍ 30% വര്‍ധന വന്നതോടെ നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്.

പലിശ നിരക്കിലെ വര്‍ധന മോര്‍ഗേജ് വിപണിയെ നേരിട്ട് ബാധിക്കും. ട്രാക്കര്‍ മോര്‍ഗേജുള്ളവര്‍ക്ക് ഉടന്‍ തന്നെ ആഘാതം അനുഭവപ്പെടും. മറ്റ് ഉപഭോക്താക്കള്‍ക്ക് കാലാവധി തീരുന്ന മുറയ്ക്ക് ഉയര്‍ന്ന നിരക്കിലുള്ള ഡീലുകള്‍ മാത്രമേ ലഭ്യമാകൂ. ഇപ്പോള്‍ തന്നെ ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കിലുള്ള നൂറുകണക്കിന് പ്രോഡക്ടുകള്‍ പിന്‍വലിച്ച്, 5% നിരക്കിനടുത്താണ് പുതിയ ഡീലുകള്‍ നല്‍കുന്നത്.

സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത് അടുത്ത മാസത്തോടെ പണപ്പെരുപ്പ നിരക്ക് 4% വരെ ഉയരുമെന്നാണ്. അങ്ങനെയായാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറഞ്ഞത് അര ശതമാനം പലിശ നിരക്ക് കൂടി ഉയര്‍ത്തേണ്ടിവരും

 
Other News in this category

 
 




 
Close Window