Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
വീടു വാങ്ങുന്നവര്‍, റീമോര്‍ട്ട്ഗേജ് തിരയുന്നവര്‍: രണ്ടു കൂട്ടര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധന
Text By: UK Malayalam Pathram
ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ യുകെയിലെ ഭവനഉടമകള്‍ക്ക് ആഘാതം. നേഷന്‍വൈഡ് തങ്ങളുടെ ഫിക്സ്ഡ്, ട്രാക്കര്‍ റേറ്റുകളിലുള്ള ഡീലുകള്‍ക്ക് 0.3 ശതമാനം പോയിന്റ് വര്‍ധനവാണ് ഏര്‍പ്പെടുത്തുന്നത്.
നേരത്തെ എച്ച്എസ്ബിസിയും മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തെ വിപണിയിലെ ഏറ്റവും താഴ്ന്ന ഡീല്‍ ലഭ്യമാക്കിയത് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാര്‍ത്ത പ്രതീക്ഷ നല്‍കുന്നില്ല.

ഹാലിഫാക്സും വിവിധ ഫിക്സഡ് റേറ്റ് പ്രൊഡക്ടുകളുടെ നിരക്കുകള്‍ ഇന്ന് മുതല്‍ കൂട്ടിയിട്ടു ണ്ട്. പുതിയ വര്‍ധനവോടെ നേഷന്‍വൈഡിന്റെ ഏറ്റവും കുറഞ്ഞ രണ്ട് വര്‍ഷത്തെ ഫിക്സഡ് 4.2 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് ഉയരും. ഇതോടൊപ്പം 1499 പൗണ്ട് ഫീസും ഉള്‍പ്പെടും.

അഞ്ച് വര്‍ഷത്തെ ഫിക്സഡില്‍ 4.45 ശതമാനത്തില്‍ ലഭിച്ച ഡീലുകള്‍ ഇനി 4.65 ശതമാനത്തിലാണ് ലഭിക്കുക. ഇതിനും 1499 പൗണ്ട് ഫീസ് ഉള്‍പ്പെടുന്നു. 25 വര്‍ഷക്കാലത്തെ തിരിച്ചടവുള്ള 200,000 പൗണ്ട് മോര്‍ട്ട്ഗേജില്‍ പ്രതിമാസം 1106 പൗണ്ടില്‍ നിന്നും 1129 പൗണ്ടിലേക്കാണ് വര്‍ധന.
 
Other News in this category

 
 




 
Close Window