ലണ്ടന്‍: ലണ്ടനില്‍ ട്രെയിനില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ വൈകിട്ട് 3.30ന് കിഴക്കന്‍ ലണ്ടനിലെ ഹാമര്‍സ്മിത്ത് ആന്‍ഡ് സിറ്റി ലൈനിലായിരുന്നു സംഭവം. വെളുത്ത ടീ ഷര്‍ട്ടും പാന്റ്‌സും ഹെഡ്ഫോണും ധരിച്ച് ട്രെയിനില്‍ പ്രവേശിച്ച യുവാവ്, അപ്ടന്‍ പാര്‍ക്കില്‍ ട്രെയിന്‍ എത്തിയതോടെ ബഹളം വയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പാന്റ് അഴിച്ചിട്ട് ബെല്‍റ്റ് കഴുത്തില്‍ തൂക്കിയാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.
ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോകാനും പാന്റ് വീണ്ടും ധരിക്കാനും സഹയാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ സഹയാത്രക്കാര്‍ ശ്രമിച്ചതോടെ യുവാവ് ഇവരെ ബെല്‍റ്റ് ഉപയോഗിച്ച് ആക്രമിച്ചു. ബെല്‍റ്റ് പിടിച്ചുവാങ്ങിയ ശേഷം സഹയാത്രക്കാര്‍ യുവാവിനെ കീഴ്‌പ്പെടുത്തി. ട്രെയിനില്‍ നിന്ന് ബലമായി യുവാവിനെ പിടിച്ച് പുറത്തിറക്കിയ സഹയാത്രക്കാര്‍ ഇയാളെ പിന്നീട് പൊലീസിന് കൈമാറി. യുവാവിന് സഹയാത്രക്കാരില്‍ നിന്ന് മര്‍ദനമേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിന്റെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.