Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ജാമ്യത്തില്‍ ഇറങ്ങിയിട്ടും ശല്യം തുടര്‍ന്നു, മലയാളി യുവാവിനെ യുകെയില്‍ നിന്ന് നാടുകടത്തിയേക്കും
reporter

ലണ്ടന്‍: വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ മലയാളി യുവാവിന് ജയില്‍ ശിക്ഷയും നാടുകടത്തല്‍ ഭീഷണിയും. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ ആശിഷ് ജോസ് പോള്‍ (26) എന്ന യുവാവിനാണ് വിദേശിയായ സഹപ്രവര്‍ത്തകയോട് പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ പേരില്‍ ജയില്‍ ശിക്ഷ ലഭിച്ചത്. എന്നാല്‍ അഭ്യര്‍ത്ഥന നിരസിച്ചിട്ടും ശല്യം തുടര്‍ന്നതിനാണ് യുവതിയുടെ പരാതിയിന്മേല്‍ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതെന്നാണ് വിവരം. ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നല്‍കിയത്.

ലണ്ടനിലെ മൃഗശാലയിലെ കോഫി ഷോപ്പില്‍ ജോലി ചെയ്യവേയാണ് കേസില്‍ ഉള്‍പ്പെട്ടത്. ഒപ്പം ജോലി ചെയ്ത യുവതിയോട് ആശിഷ് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. ഒടുവില്‍ നിവൃത്തിയില്ലാതെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവാവ് ജാമ്യം കിട്ടിയിട്ടും ശല്യം തുടരുകയായിരുന്നു. 2024 ജൂലൈ ഏഴിനും ഡിസംബര്‍ 30നും ഇടയില്‍ ആറ് മാസത്തോളം തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഫോണിലൂടെ ആശിഷ് ശല്യപ്പെടുത്തിയതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. നമ്പര്‍ ബ്ലോക്ക് ചെയ്തിട്ടും ശല്യം തുടരുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ആറു മാസത്തെ ജയില്‍ ശിക്ഷ കൂടാതെ 20 ദിവസത്തെ റിഹാബിലിറ്റേഷന്‍ ജോലികള്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. ഇത് കൂടാതെ ഇരയെ പിന്തുടരുന്ന രീതിയില്‍ പെരുമാറുന്നതുകൊണ്ട് ആശിഷ് ജോസ് പോളിനെ നാടുകടത്തേണ്ടിവരുമെന്നും ജഡ്ജി സൂചിപ്പിച്ചു. യുവതിയുടെ അടുത്തേക്ക് ഇനി പോകരുതെന്നും പിന്തുടര്‍ന്നാല്‍ അഞ്ച് വര്‍ഷം വരെ തടവിന് ശിക്ഷിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ വരെയാണ് യുവാവിന് വീസ കാലാവധി ഉള്ളത്. കേരളത്തില്‍ നിന്നും ബി.കോം പഠനം കഴിഞ്ഞ ശേഷമാണ് യുവാവ് ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. പാര്‍ട്ട് ടൈം ജോലിക്കായാണ് ലണ്ടന്‍ മൃഗശാലയിലെ കഫേയില്‍ ജോലി ചെയ്തിരുന്നത്.

 
Other News in this category

 
 




 
Close Window