Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ത്യക്കാരെ ലക്ഷ്യം വച്ച് മോഷണം, തട്ടിയെടുത്തത് 11 കോടിയുടെ ആഭരണങ്ങള്‍
reporter

ലണ്ടന്‍: യുകെയില്‍ ഇന്ത്യയ്ക്കാരെയും പശ്ചിമേഷ്യക്കാര്യയും ലക്ഷ്യമിട്ട് വന്‍ മോഷണം. ഒരു മില്ല്യണ്‍ പൗണ്ട് (ഏകദേശം 11 കോടിയിലധികം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്. സംഘത്തിലെ അറസ്റ്റിലായ നാല് പേര്‍ക്ക് 17 വര്‍ഷത്തേക്ക് സ്‌നേഴ്സ്ബ്രൂക്ക് ക്രൗണ്‍ കോടതി തടവ് ശിക്ഷ വിധിച്ചു. പത്ത് ലക്ഷം പൗണ്ടിലധികം വിലമതിക്കുന്ന ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. ജെറി ഒ ഡോണല്‍ (33), ബാര്‍ണി മലോണി, ക്യൂ അഡ്ജര്‍ (23), പാട്രിക് വാര്‍ഡ് (43) എന്നിവരെ അറസ്റ്റ് ചെയ്‌തെന്നും ജയിലിലേക്ക് മാറ്റിയെന്നും മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. 'രാജ്യത്ത് നിന്ന് ഇത്തരം കുറ്റ കൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗാമായാണ് പ്രതികളെ പിടികൂടിയത്. സ്‌പെഷ്യലിസ്റ്റ് ഓഫിസര്‍മാര്‍ നടത്തിയ ഓപ്പറേഷന്റെ ഭാഗമായി ഇപ്പോള്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍ക്കാന്‍ കഴിഞ്ഞു' എന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മെറ്റ് പൊലീസ് ഡിറ്റക്ടീവ് സര്‍ജന്റ് ലീ ഡേവിസണ്‍ പറഞ്ഞു. സംഭവം ഇങ്ങനെ ഇന്ത്യക്കാരില്‍ നിന്നും പശ്ചിമേഷ്യക്കാരില്‍ നിന്നും പതിവായി ആഭരണങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതി ലഭിക്കുന്നു. ഇതിനെ തുടര്‍ന്ന് ലണ്ടനിലും പരിസര പ്രദേശങ്ങളിലും ഇന്റലിജന്‍സ് നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്. ഒരു വര്‍ഷത്തോളം ഇതിനായി പ്രത്യേക ഓപ്പറേഷന്‍ നടത്തിയിരുന്നു. 2024 ജൂലൈലായിരുന്നു മോഷണം പോയ ആഭരണങ്ങള്‍ കൈവശം വച്ചതിന് ഒ'ഡൊണല്‍, മലോണി, അഡ്ജര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സിസിടിവി പരിശോധനയില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന കാര്‍ നിരവധി മോഷണങ്ങളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി.

സ്വര്‍ണ മോതിരം, സ്വര്‍ണ മാലകള്‍, സ്വര്‍ണ ഹെയര്‍പിന്‍ എന്നവയുള്‍പ്പെടെ നൂറുകണക്കിന് വസ്തുകള്‍ കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നീടാണ് സംഘത്തിലെ നാലാമനെ പൊലീസ് പിടികൂടുന്നത്. അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരങ്ങള്‍ പ്രകാരം നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരുമായും ഇയാള്‍ക്ക് ബന്ധുണ്ടെന്ന് കണ്ടെതിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തില്‍ ലണ്ടനിലെ ഹാറ്റണ്‍ ഗാര്‍ഡനിലെ ഒരു ജ്വല്ലറിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറിയില്‍ ഉരുക്കി വില്‍ക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജ്വല്ലറിയില്‍ നിന്നും 50,000 പൗണ്ട് പണവും എട്ട് കിലോ ആഭരണങ്ങളും കണ്ടെടുത്തു. 2023 ഡിസംബറിനും 2024 ജൂലൈക്കും ഇടയില്‍ ക്രോയ്ഡണ്‍, സട്ടണ്‍, വാന്‍ഡ്സ്വര്‍ത്ത് എന്നിവയുള്‍പ്പെടെ സൗത്ത് ലണ്ടനിലുടനീളമുള്ള പ്രദേശങ്ങളില്‍ നിന്നും വിവിധ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചരുന്ന ഉദ്യോഗസ്ഥന്റെ റോളക്സ്, പഴയ ചിത്രങ്ങള്‍ അടങ്ങിയ സ്വര്‍ണ ലോക്കറ്റ്, കൊത്തിയെടുത്ത സ്വര്‍ണ മോതിരം, ഹാര്‍ലോ ബ്രോസ് ലിമിറ്റഡില്‍ നിന്നുള്ള ഒരു സ്വര്‍ണ പോക്കറ്റ് വാച്ച് എന്നിവ ഇതില്‍ ഉള്‍പെടുന്നു. ഇതിന്റെ ഉടമകളെ ആഭരണങ്ങള്‍ ഏല്‍പ്പിച്ചതായും പൊലീസ് വ്യക്തമാക്കി. ശേഷിക്കുന്ന ആഭരണങ്ങളുടെ ഉടമകളെ തിരിച്ചറിയാനും മോഷണം പോയവര്‍ക്ക് തങ്ങളുമായി ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കുമെന്നും പൊലീസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window