|
യുകെ സമയം ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്ന് വ്യക്തമല്ല. അഹമ്മദാബാദിലെ പോലെ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം കത്തിയെരിയുകയായിരുന്നു.
നെതര്‍ലന്‍ഡ്സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡല്‍ വിമാനമാണ് ടെക്ക് ഓഫ് ചെയ്തതിനു പിന്നാലെ അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന നാലുവിമാനം സംഭവത്തെത്തുടര്‍ന്ന് റദ്ദാക്കി.
അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹണ്‍ഡ്രഡ് ഗോള്‍ഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിച്ചു. 12 മീറ്റര്‍ നീളമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എസെക്‌സ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. |