Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
വിദേശികളെ നിയന്ത്രിക്കാന്‍ ജൂലൈ 15 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍
reporter

ലണ്ടന്‍ : 2025 ജൂലൈ 15 മുതല്‍ യുകെയും കുടിയേറ്റ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരുന്നു. യുകെയിലേക്കുള്ള അനധികൃത കുടിയേറ്റം കുറക്കുന്നതിനും, യുകെയിലുള്ള പ്രഗത്ഭരായ ആളുകളെക്ക് രാജ്യത്ത് തന്നെ ജോലി നല്‍കുന്നതിനും വേണ്ടിയാണ് ഈ മാറ്റം എന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ശനമായ വിസ നിയമങ്ങള്‍ മുതല്‍ കുടിയേറ്റ രേഖകളില്‍ വര യുകെ മാറ്റം കൊണ്ടുവരുന്നുണ്ട്. ഈ മാസം 15 മുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. 2025 മെയ് മാസത്തില്‍ ഗവണ്മെന്റ് 'ഇമിഗ്രേഷന്‍ സംവിധാനത്തിന്മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുക' എന്ന് ധവളപത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. അന്ന് ധവളപത്രത്തില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മാറ്റങ്ങള്‍ കുടിയേറ്റാക്കര്‍ക്കും, തൊഴില്‍ ഉടമകള്‍ക്കും തിരിച്ചടിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമാണ് ഇത്. 2025 ജൂലൈ 15 മുതല്‍ ഫിസിക്കല്‍ വിസ സ്റ്റിക്കറുകള്‍ ഉണ്ടാകില്ല. പകരം യാത്രക്കരുടെ പാസ്‌പോര്‍ട്ട് നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഓണ്‍ലൈന്‍ വിസ സംവിധാനമായിരിക്കും ഉണ്ടാകുന്നത്. അതിര്‍ത്തി നിയന്ത്രണം കുറച്ചുകൂടെ ശരിയായി നടത്തുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനും വേണ്ടിയാണു ഇത്. ഇ വിസ ആക്കുന്നതിലൂടെ പേപ്പര്‍ വര്‍ക്കുകള്‍ കുറക്കാന്‍ സാധിക്കും എന്നാണ് അധികാരികള്‍ പറയുന്നത്.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസകളിലും യുകെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കുള്ള നൈപുണ്യ പരിധി യുകെ സര്‍ക്കാര്‍ ഉയര്‍ത്തും. 111 തൊഴിലുകള്‍, അംഗീകൃത പട്ടികയില്‍ നിന്ന് ഒഴിവാക്കും. 2024 ഏപ്രില്‍ മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ അപേക്ഷകള്‍ക്ക് 41,700 പൗണ്ട് എന്ന നിയമം കൊണ്ടുവന്നിരുന്നു. ഇത് ജൂലൈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ബിരുദം ആവശ്യമില്ലാത്ത ജോലികള്‍ക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് കൂടുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടുന്നതായി വരും. അതുപോലെ വിദേശികളെ ജോലികളില്‍ പ്രവേശിപ്പിക്കാനും തൊഴില്‍ ഉടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ പറഞ്ഞു. വിദേശികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ഒരു മേഖലയാണ് യുകെയുടെ കെയര്‍ മേഖല. ഇതിലും സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നു. 2025 ജൂലൈ 22 ന് ഈ മേഖലകളില്‍ വിദേശികളെ നിയമിക്കുന്നത് ഔദ്യോഗികമായി അവസാനിക്കും. സര്‍ക്കാരിന്റെ ധവള പത്രം പ്രകാരം ഇനി തൊഴില്‍ ഉടമകള്‍ക്ക് വിദേശത്ത് നിന്നും തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കില്ല. 2025 ജൂലൈ 22 നു മുന്‍പ് പരിചരണ മേഖലകളില്‍ റിക്രൂട്ട് ചെയ്തിട്ടുള്ള അപേക്ഷകരെ ഈ നിയമം ബാധിക്കില്ല.

സര്‍ക്കാരിന്റെ ധവള പത്രം പ്രകാരം ഇനി തൊഴില്‍ ഉടമകള്‍ക്ക് വിദേശത്ത് നിന്നും തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കില്ല. 2025 ജൂലൈ 22 നു മുന്‍പ് പരിചരണ മേഖലകളില്‍ റിക്രൂട്ട് ചെയ്തിട്ടുള്ള അപേക്ഷകരെ ഈ നിയമം ബാധിക്കില്ല. യുകെയില്‍ ഇനി വിദേശികള്‍ക്ക് സ്ഥിരതാമസത്തിനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. വിദേശികളുടെ താമസത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ കാലയളവ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കര്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ ഇത് അഞ്ച് വര്‍ഷം ആയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത് 10 വര്‍ഷമാക്കും. യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും അടിസ്ഥാനമാക്കിയുള്ള സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ഈ സംവിധാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ഇതേപ്പറ്റിയുള്ള വിശദംശങ്ങള്‍ തീര്‍പ്പാക്കിയിട്ടില്ല.

പുതിയ നിയമം പ്രാബല്യത്തില്‍ വരും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മുതല്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള പല വിദേശികള്‍ക്കും ആശങ്കകള്‍ ഉണ്ട്. പലരും ഇതേ കുറിച്ച് അറിയാന്‍ യുകെ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദം പുലര്‍ത്തിയിട്ടുമുണ്ട്. യുകെയില്‍ പിആര്‍ നേടുന്നതിനോ, പൗരത്വം ലഭിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ ജനങ്ങളുമായി പങ്കുവെക്കും. സര്‍ക്കാര്‍ പെട്ടന് ഒരു തീരുമാനം എടുക്കില്ല. തീരുമാനത്തില്‍ എത്തുന്നതിനു മുന്‍പ് ആളുകളുടെ ഫീഡ്ബാക്ക് എടുക്കും എന്ന് യുകെ ആഭ്യന്തര സെക്രട്ടറി പറഞ്ഞു. പുതിയ നിയമങ്ങള്‍ പ്രബല്യത്തില്‍ വരുന്നതോടെ യുകെയിലേക്കുള്ള ആളുകളുടെ സംഭാവനകളില്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ സാധിക്കുകയും വിസ സംവിധാനത്തിന് സമാനമായ പോയിന്റ് അധിഷ്ഠിത സംവിധാനം ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശരിയായ കുടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കും തീരുമാനം എടുക്കുന്നത്. എന്നാല്‍ നിയമ മാറ്റം കൂടുതല്‍ വിദേശികളെ ബാധിക്കും എന്ന് തന്നെ പറയാം

 
Other News in this category

 
 




 
Close Window