Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
യുക്മ മലയാളി സുന്ദരി മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍; സുന്ദരിയാവാന്‍ മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു
Text By: Kurien George
ആഗസ്റ്റ് മുപ്പതിന് റോതര്‍ഹാമില്‍ വച്ച് നടക്കുന്ന യുക്മ കേരള പൂരം വള്ളം കളിയോട് അനുബന്ധിച്ചു യുക്മ മലയാളി സുന്ദരി മത്സരം സംഘടിപ്പിക്കുന്നു. ഒരു റണ്‍വേ ഫാഷന്‍ ഷോ എന്നതിലുപരി ഫാഷന്‍, കല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവ ഓണത്തിന്റെ സാഹചര്യത്തില്‍ സംയോജിപ്പിച്ച് കാണികള്‍ക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്‌കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയില്‍ അവതരിക്കപ്പെടും

ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങള്‍ ധരിച്ച് മത്സരാര്‍ത്ഥികള്‍ റാമ്പില്‍ നടക്കും.പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോള്‍ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് ഓണച്ചന്തം വേദിയാകും. പുലികളി, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിങ്ങനെയുള്ള കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ തത്സമയ സ്റ്റേജ് ദൃശ്യങ്ങളും ഷോയില്‍ ഉള്‍പ്പെടുത്തും.

യുക്മ മലയാളി സുന്ദരി മത്സരത്തിന്റെ ഭാഗമായി താഴെപ്പറയുന്ന 12 അവാര്‍ഡുകളാണ് നല്‍കപ്പെടുന്നത്.

1. Malayali Sundari 2025 (Main Title - Overall Winner)

2. Best Traditional Outfit

3. Best Onam Theme Representation

4. Best Makeup & Styling

5. Best Walk on Stage

6. Best Presentation & Introduction

7. Best Confidence on Stage

8. Best Smile

9. Best Eyes

10. Most Photogenic Face

11. Most Graceful Presence

12. Jury Choice Award


ഇരുപതു മുതല്‍ നാല്‍പ്പത്തഞ്ചു വയസു വരെ പ്രായമുള്ള യുക്മ അംഗ സംഘടനകളില്‍ നിന്നുള്ള വനിതകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ഉള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Kamal Raj: +447774966980

Smitha Thottam: +44 7450 964670

Raymol Nidhiry: +44 7789 149473
 
Other News in this category

 
 




 
Close Window