Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
യുകെയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍ പുതിയ സെക്യൂരിറ്റി സ്‌കാനറുകള്‍ സ്ഥാപിക്കുന്നു.
Text By: UK Malayalam Pathram
പുതിയ സ്‌കാനറുകളിലെ സാങ്കേതിക വിദ്യ പ്രകാരം യാത്രക്കാര്‍ക്ക്, ദ്രാവക വസ്തുക്കളോ, ലാപ്ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗിനകത്ത് ഉണ്ടെങ്കില്‍ സ്‌കാനിംഗ് ആവശ്യത്തിനായി അത് പുറത്തെടുക്കേണ്ടി വരില്ല. മാഞ്ചസ്റ്റര്‍ വിമാനത്താവളം തങ്ങളുടെ മൂന്ന് ടെര്‍മിനലുകളിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സ്‌കാനിംഗ് എന്ന് വിമാനത്താവള വക്താവ് അറിയിച്ചു. എന്നാല്‍, വിമാനത്താവളം ഇനിയൊരു നിര്‍ദ്ദേശം നല്‍കുന്നത് വരെ 100 എം എല്‍ നിയമം തന്നെ പിന്തുടരണമെന്നും വക്താവ് പറയുന്നു.

അതുപോലെ യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ യാത്രകളില്‍ കൊണ്ടുപോകാന്‍ സാധിക്കും. നിലവില്‍ അത് 100 എം എല്‍ മാത്രമാണ്. ഏറ്റവും ഒടുവിലായി, ഈയാഴ്ച എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളിലാണ് പുതിയ സ്‌കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ ഇവിടെയും 100 എം എല്‍ പരിധി 2 ലിറ്റര്‍ ആയി ഉയര്‍ത്തി.

എന്നാല്‍, ഈ നിയമം ഒരു ആഗോള നിയമം അല്ലാത്തതിനാല്‍ യാത്രക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശങ്ങളിലെക്ക് യാത്ര ചെയ്യുന്നവര്‍, അവരുടെ വിമാനത്താവളങ്ങള്‍ മറ്റൊരു വിധത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കില്‍ 100 എം എല്‍ ലിക്വിഡ് നിയമത്തില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ നിര്‍ദ്ദേശിക്കുന്നത്.

വൈകാതെ ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോള്‍ മാത്രമെ ബ്രിട്ടന്‍ ഇപ്പോള്‍ പുതുക്കിയ നിയമത്തിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window