ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ബ്രിട്ടന് പ്രധാനമന്ത്രി ഋഷി സുനാക്കിന്റെ പത്നി അക്ഷത മൂര്‍ത്തി. ടാറ്റ്ലര്‍ മാഗസിന് പുറത്തു വിട്ട പട്ടികയിലാണ് അക്ഷത ഒന്നാമതെത്തിയിരിക്കുന്നത്. ഫസ്റ്റ് ലേഡി ഫാബുലസ് എന്ന കുറിപ്പോടെയാണ് മാഗസിന് അക്ഷതയുടെ പേര് പുറത്തു വിട്ടത്. വ്യത്യസ്തവും അതു പോലെ തന്നെ മനോഹരവും വിലയേറിയതുമായ അക്ഷതയുടെ വസ്ത്രങ്ങളും ചെരിപ്പും ബാഗുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.
ബിയാട്രിസ് രാജകുമാരിയുടെ ഭര്‍ത്താവ് എഡോര്‍ഡോ മാപെല്ലി മോസി, സിനിമാ താരം ബില്‍ നൈയി എന്നിവരാണ് പട്ടികയില്‍ അക്ഷതയ്ക് ഒപ്പമുള്ളത്. ഇന്ത്യന്‍ കോടീശ്വരനും ഇന്‍ഫോസിസിന്റെ സ്ഥാപകനുമായ എന്‍.ആര്. നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളാണ് ഡിസൈനര്‍ കൂടിയായ അക്ഷത. കുട്ടികളെ സ്കൂളില്‍ നിന്നു കൊണ്ടു പോകുന്നതിനായെത്തിയപ്പോള് അക്ഷത ധരിച്ച വില കൂടിയ സ്ലിപ്പര്‍ ഈ അടുത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.570 പൗണ്ട് വിലയുള്ള ജെ ഡബ്ല്യു ആന്‍ഡേഴ്സന്റെ സ്ലിപ്പറുകളാണ് അന്ന് അക്ഷത ധരിച്ചിരുന്നത്. ഗൂച്ചിയുടെ 445 പൗണ്ട് വിലയുള്ള സ്നീക്കറുകളും അക്ഷതയെ ശ്രദ്ധേയയാക്കി.