Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
രോഗികളുടെ വിവരങ്ങള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ അനൗദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ടു, 26 ജീവനക്കാര്‍ നടപടി നേരിടും
reporter

ലണ്ടന്‍: ലനാര്‍ക്ഷെയറിലെ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ജീവനക്കാര്‍ രോഗികളുടെ വിവരങ്ങള്‍ അനൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തുവെന്ന് കണ്ടെത്തിയ ഇന്‍ഫര്‍മേഷന്‍ കമ്മീഷണേര്‍സ് ഓഫീസ് (ഐസിഒ) രംഗത്തെത്തി. രോഗികളുടെ പേര്, ഫോണ്‍ നമ്പറുകള്‍, മേല്‍വിലാസം, തുടങ്ങിയ വ്യക്തിഗതമായ വിവരങ്ങളാണ് ഇത്തരത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നതെന്നാണ് ഐസിഒ കണ്ടെത്തിയിരിക്കുന്നത്. ഹോസ്പിറ്റലിലെ 26 സ്റ്റാഫ് അംഗങ്ങള്‍ 500 സന്ദര്‍ഭങ്ങളിലാണ് ഇത്തരത്തില്‍ രോഗികളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ രോഗികളുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടവയില്‍ പെടുന്നു. ഇത്തരത്തില്‍ അനൗദ്യോഗികമായി ഷെയര്‍ പെട്ടവയില്‍ രോഗികളുടെ ക്ലിനിക്കല്‍ ഇന്‍ഫര്‍മേഷനും ഉള്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം ഏതെങ്കിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നാണ് ഹെല്‍ത്ത് ബോര്‍ഡ് പ്രതികരിച്ചിരിക്കുന്നത്. 2020 ഏപ്രിലിനും 2022 ഏപ്രിലിനുമിടയിലാണ് ഇത്തരത്തില്‍ രോഗികളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരു നോണ്‍-സ്റ്റാഫ് മെമ്പറെ പ്രസ്തുത വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്തുവെന്നും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ട രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അയാള്‍ പുറത്തുള്ള മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന വിവരം വെളിച്ചത്തായതെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് കാലത്തായിരുന്നു ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്ക് ആശയവിനിമയം നടത്താനായി പ്രസ്തുത വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നത്. ആ കാലത്ത് അടിസ്ഥാന വിവരങ്ങളും അത്യാവശ്യ കാര്യങ്ങളും മാത്രമായിരുന്നു ആ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നത്.സ്ഥാപനത്തിന്റെ അനുമതിയില്ലാതെ രോഗികളുടെ വിവരങ്ങള്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്യുന്നത് എന്‍എച്ച്എസ് ലനാര്‍ക് ഷെയര്‍ വിലക്കിയിരുന്നു. ഈ നിയമലംഘനം വെളിപ്പെട്ടതിനെ തുടര്‍ന്ന് എന്‍എച്ച്എസ് ലനാര്‍ക് ഷെയര്‍ ഇക്കാര്യം ഐസിഒവില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവം പുറത്തായതോടെ പേഷ്യന്റ് ഗ്രൂപ്പുകളില്‍ നിന്ന് ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

 
Other News in this category

 
 




 
Close Window