Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
യുവതികളടക്കം മൂവായിരത്തോളം പേര്‍ ലണ്ടനിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നു
reporter

ലണ്ടന്‍: ലണ്ടനിലെ തെരുവീഥികളില്‍ തലചായ്ക്കാന്‍ ഒരിടമില്ലാതെ അന്തിയുറങ്ങുന്നത് യുവതികളടക്കം 3000ല്‍ അധികം ആളുകള്‍. തെരുവുകളില്‍ ഉറങ്ങുന്നവരുടെ എണ്ണം ലണ്ടനില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ലണ്ടനിലെ തെരുവുകളില്‍ രാത്രിയുറങ്ങിയിരുന്നവരുടെ എണ്ണം 3,272 ആയിരുന്നെന്ന് ലണ്ടന്‍ അസംബ്ലി പുറത്തിറക്കിയ കണക്കില്‍ പറയുന്നു. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത് 2,998 ആയിരുന്നു. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും അടുത്തിടെയായി വീടുകളില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രങ്ങളെ സമീപിക്കുന്നവരില്‍ യുവതികളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നതായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ്ചാപ്പല്‍ മിഷന്‍ വക്താവ് പറയുന്നു. ദിവസേന 350 പേര്‍ക്കാണ് വൈറ്റ്ചാപ്പല്‍ മിഷന്‍ പ്രാതല്‍ നല്‍കുന്നത്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും, 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതികളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായ വര്‍ദ്ധന അദ്ഭുതപ്പെടുത്തുന്നതാണ്.

കോവിഡ് പ്രതിസന്ധി കാലത്ത് വീടുകളില്ലാത്തവരെ താത്ക്കാലികമായി സുരക്ഷിത ഇടങ്ങളില്‍ പാര്‍പ്പിച്ചിരുന്നു ഇപ്പോള്‍ അവര്‍ എല്ലാം ആ കേന്ദ്രങ്ങളില്‍ നിന്നും തെരുവുകളിലേക്ക് മടങ്ങിയതായി വിശ്വസിക്കുന്നു എന്നാണ് വൈറ്റ്ചാപ്പല്‍ വക്താവ് പറയുന്നത്. കോവിഡ് കാലത്ത് തെരുവിലുറങ്ങുന്നവരെ ഹോസ്റ്റലുകളില്‍ താമസിപ്പിക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ഫണ്ടിന്റെ അഭാവം മൂലം കോവിഡാനന്തര കാലഘട്ടത്തില്‍ അത് തുടരാന്‍ ആയിട്ടില്ല. അതിനോടോപ്പം അനധികൃതമായി എത്തി അഭ്യാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിയവരില്‍ ചിലരും അവിടെ നിന്നും മുങ്ങി പോലീസിന്റെ കണ്ണില്‍ പെടാതെ നടക്കുന്നുണ്ട്. ഇവരില്‍ പലരും ഇപ്പോള്‍ തെരുവുകളിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്. തെരുവുകളില്‍ ഉറങ്ങുന്നവരുടെ എണ്ണത്തില്‍ 11 ശതമാനം റൊമേനിയക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window