Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
കവന്‍ട്രിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഓണ്‍ലൈന്‍ അശ്ലീല ചാറ്റ്
reporter

കവന്‍ട്രി: യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുരീത് ജീതേഷ് ഓണ്‍ലൈനിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ചാറ്റ് നടത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കവന്‍ട്രിയിലെ റെഡ് ലെയ്‌നില്‍ താമസിച്ചിരുന്ന ഗുരീത് യുകെയില്‍ എത്തിയിട്ട് മൂന്ന് മാസം മാത്രമാണ് കഴിഞ്ഞത്.

14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. തുടര്‍ന്ന് നടന്ന പൊലീസ് നടപടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തെ തുടര്‍ന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങില്‍ നിന്ന് പുറത്താക്കി.

അറസ്റ്റിനിടെ ഗുരീത് മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ''ക്ഷമിക്കണം, ഒരു മുന്നറിയിപ്പ് നല്‍കി വിട്ടാല്‍ മതിയായിരുന്നു'' എന്ന് ഗുരീത് പറഞ്ഞപ്പോള്‍, ''ഇപ്പോള്‍ മുന്നറിയിപ്പിന് പ്രസക്തിയില്ല'' എന്ന് കൂടെയുണ്ടായിരുന്ന ഒരാള്‍ മറുപടി നല്‍കി. ''ഇനി ഒരിക്കലും ഇങ്ങനെ പ്രവര്‍ത്തിക്കില്ല. ഇത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നു'' എന്നും ഗുരീത് പറഞ്ഞു. എന്നാല്‍ ചാറ്റില്‍ 14 വയസ്സുണ്ടെന്ന് വ്യക്തമായി പറഞ്ഞിരുന്നുവെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

ഗുരീത് കുട്ടിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും, ഇത് ഓണ്‍ലൈന്‍ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയാണെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിജിലന്റുമാര്‍ അറിയിച്ചു.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിജിലന്റുമാരുടെ പങ്ക്

യുകെയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിജിലന്റുമാര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സ്വമേധയാ പ്രവര്‍ത്തിക്കുന്ന വ്യക്തികളോ അനൗദ്യോഗിക ഗ്രൂപ്പുകളോ ആണ് ഇവര്‍. കുട്ടികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ചാറ്റ് നടത്തുന്നവരെ കണ്ടെത്തി, നേരിട്ട് കാണാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് ആ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി പൊലീസിന് കൈമാറുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ നിയമലംഘനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്

 
Other News in this category

 
 




 
Close Window