|
ജമ്മു കശ്മീര്‍ മുഴുവന്‍ വീണ്ടും ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്‍. പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ പാകിസ്ഥാന്റെ നിയന്ത്രണം തുടരുന്നതിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനുള്ള തന്റെ ദീര്‍ഘകാലമായുള്ള പിന്തുണ ബോബ് ബ്ലാക്ക്മാന്‍ ആവര്‍ത്തിച്ചു. ''പ്രധാനമന്ത്രി മോദി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയപ്പോള്‍ മാത്രമല്ല ഞാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജമ്മു കശ്മീരില്‍ നിന്ന് കശ്മീരി പണ്ഡിറ്റുകളെ പുറത്താക്കിയ 1992ലും ഞാന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു,'' ബ്ലാക്ക്മാന്‍ പറഞ്ഞു.
ജയ്പൂരിലെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ നടന്ന ഒരു ഹൈ-ടീ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിപ്രായങ്ങള്‍ 1990കളുടെ തുടക്കത്തിലെ സംഭവങ്ങളില്‍ വേരൂന്നിയതാണെന്നും (പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തില്‍) 2019ലെ കേന്ദ്രസര്‍ക്കാരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്ന് രൂപപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. |