Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
രാജകുടുംബങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഹാരി രാജകുമാരന്‍
reporter

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബവുമായി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പരാജയപ്പെട്ടതില്‍ അതിയായ വേദന തോന്നിയെന്നും ഹാരി പറഞ്ഞു. പിതാവ് ചാള്‍സ് മൂന്നാമന്‍ സുരക്ഷാ കാരണങ്ങളാല്‍ തന്നോട് സംസാരിക്കാറില്ലെന്നും അദ്ദേഹത്തിന് ഇനി എത്രകാലം ബാക്കിയുണ്ടെന്നറിയില്ല, കുടുംബവുമായി അനുരഞ്ജനത്തിന് താല്‍പ്പര്യമുണ്ടെന്നും ഹാരി പറഞ്ഞു. പിതാവുമായുള്ള ബന്ധം എത്രത്തോളം വഷളായെന്ന് വ്യക്തമാക്കി കൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായത്. ഇതിന് പുറമെ ഇനിയൊരിക്കലും ഭാര്യയെയും, മക്കളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹാരി വ്യക്തമാക്കി. കുടുംബവുമായി നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, താനൊരു പുസ്തകം എഴുതിയത് പലര്‍ക്കും മാപ്പ് നല്‍കാന്‍ കഴിയാത്ത കുറ്റമാണെന്നും ഹാരി പറയുന്നു.

സുരക്ഷ ഉപയോഗിച്ച് രാജകുടുംബത്തിലെ അംഗങ്ങളെ പുറം ലോകവുമായി ബന്ധപ്പെടുന്നത് ഒഴിവാക്കി, തടവിലിടുകയാണ് ചെയ്യുന്നതെന്ന് ഡ്യൂക്ക് ആരോപിച്ചു. 'എന്റെ മക്കളെ സ്വന്തം നാട് കാണിക്കാന്‍ കഴിയില്ലെന്നത് ഏറെ ദുഃഖകരമാണ്', അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുകെയില്‍ സുരക്ഷ ലഭിക്കാനായി നടത്തിയ നിയമപോരാട്ടം അപ്പീല്‍ കോടതിയും തള്ളിയിരുന്നു. 'പുസ്തകം എഴുതിയതില്‍ തീര്‍ച്ചയായും എന്റെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് എന്നോട് ക്ഷമിക്കാനാകില്ല. ഒരിക്കലും അവര്‍ എന്നോട് ക്ഷമിക്കണമെന്നില്ല. എന്നാല്‍ എനിക്കെന്റെ കുടുംബത്തോട് സ്‌നേഹമാണ്. അവരുമായി വഴക്കിടുന്നതില്‍ അര്‍ത്ഥമില്ല. കുടുംബവുമായുളള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വളരെ വിലപ്പെട്ടതാണ് ഈ ജീവിതം. അനുരഞ്ജനം വേണമെന്നാണ് എന്റെ ആഗ്രഹം. അവരുടെ താല്‍പ്പര്യങ്ങള്‍ കൂടി ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ട്'-ഹാരി പറഞ്ഞു.

2018-ലാണ് ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായത്. 2020 ജനുവരിയില്‍ തങ്ങള്‍ കൊട്ടാരം വിടുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചു. രാജകൊട്ടാരവും ആ വേര്‍പിരിയല്‍ ഔദ്യോഗികമായി അംഗീകരിച്ചു. തന്റെ പിതാവും സഹോദരനും രാജകീയ ജീവിതത്തിന്റെ ഭ്രമത്തില്‍ അടിമപ്പെട്ടുവെന്നും അവര്‍ക്ക് സ്വകാര്യജീവിതം നഷ്ടമായെന്നുമാണ് ഹാരി അന്ന് പറഞ്ഞത്. താന്‍ കൊട്ടാരം വിടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ നീ എഴുതുമ്പോള്‍ ഇതെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമോ എന്ന ആശങ്കയാണ് പിതാവ് പങ്കുവെച്ചതെന്നും മേഗന്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തവണ്ണം അന്ധരാണ് കൊട്ടാരത്തിലുളളവരെന്നും ഹാരി നേരത്തെ പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window