റോച്ചെസ്റ്റര്‍: വിദ്യാര്‍ഥിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച നാടക അധ്യാപികയായ മെഗന്‍ ലാനിങ്ങിനെ അധ്യാപനത്തില്‍ നിന്ന് ആജീവനാന്തം വിലക്കി. കെന്റിലെ റോച്ചെസ്റ്ററിലുള്ള റിപ്പിള്‍വേല്‍ സ്‌കൂളിലെ സംഗീത, പെര്‍ഫോമിങ് ആര്‍ട്‌സ് അധ്യാപികയായിരുന്നു 36 വയസ്സുകാരിയായ ലാനിങ്ങിനെതിരെയാണ് നടപടി. ഇവര്‍ വിദ്യാര്‍ഥിക്ക് രണ്ട് അശ്ലീല ചിത്രങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് നടപടി നേരിട്ടത്. ലാനിങ്ങിന് ഭാവിയില്‍ അധ്യാപക യോഗ്യത പുനഃസ്ഥാപിക്കാന്‍ അര്‍ഹതയില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണിന് വേണ്ടി സിവില്‍ സര്‍വന്റ് മാര്‍ക്ക് കാവെ അറിയിച്ചു.
ഒരു ചിത്രത്തില്‍ അര്‍ധനഗ്‌നയായിരുന്നു. മറ്റൊന്നില്‍ ലൈംഗിക ചേഷ്ടയാണ് ഉള്ളതെന്നും ലാനിങ് സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലാനിങ് സ്വയം ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്തുകയായിരുന്നു. ഒരു വിദ്യാര്‍ഥിയോട് 'അനുചിതമായ ഇഷ്ടം' തോന്നിയെന്നും രണ്ട് നഗ്‌നചിത്രങ്ങള്‍ അയച്ചെന്നുമാണ് വെളിപ്പെടുത്തിയത്. ഇരുവരും മണിക്കൂറുകളോളം ഫോണിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ആശയവിനിമയം നടത്തിയിരുന്നു. ലാനിങ്ങിന്റെ പെരുമാറ്റം ഗുരുതരസ്വഭാവത്തിലുള്ളതും തൊഴിലിന്റെ നിലവാരത്തില്‍ മോശമാക്കിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തിയ പാനല്‍ ചെയര്‍മാന്‍ അലന്‍ വെല്‍സ് പറഞ്ഞു. താന്‍ ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധമുണ്ട്. ഇത് മാധ്യമങ്ങളില്‍ വരുമോയെന്ന ഭയമുണ്ടെന്നും ഇനി ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്നും ലാനിങ് പാനലിനോട് വിചാരണ വേളയില്‍ വെളിപ്പെടുത്തിയിരുന്നു.