ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ ബ്രിട്ടീഷ് പാകിസ്ഥാനികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് മറുപടിയുമായി ബ്രിട്ടീഷ് ഇന്ത്യക്കാരും രംഗത്ത്. പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയുടെ പ്രചാരണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പാക് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം നടത്തിയത്. പിന്നാലെ, നൂറുകണക്കിന് ഇന്ത്യക്കാരും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇരുവിഭാ?ഗത്തെയും നിയന്ത്രിച്ചത്. പാകിസ്ഥാന്‍ പ്രതിഷേധത്തില്‍ ഏകദേശം 50 പേര്‍ എത്തിയപ്പോള്‍, മറുപടിയായി നൂറുകണക്കിന് ഇന്ത്യക്കാരാണ് എത്തിയത്.
പൊലീസ് ബാരിക്കേഡുകള്‍ കൊണ്ട് ഇരുവിഭാ?ഗത്തെയും തടഞ്ഞു. ഇന്ത്യന്‍ പ്രതിഷേധക്കാര്‍ ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിക്കുകയും ഉച്ചഭാഷിണി ഉപയോഗിച്ച് ദേശീയ ഗാനം ആലപിക്കുകയും 'ജയ് ശ്രീ റാം', 'വന്ദേമാതരം', 'ഭാരത് മാതാ കീ ജയ്' മുഴക്കുകയും ചെയ്തു. പാകിസ്ഥാന്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ബിഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പഹല്‍?ഗാമില്‍ ആക്രമണമുണ്ടാക്കിയതെന്ന് പാക് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്ത്യക്ക് അണക്കെട്ടുകളില്ലാത്തതിനാല്‍ വെള്ളം തടയാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭാഗത്ത്, ചിലര്‍ ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാകകള്‍ വീശി. പാകിസ്ഥാന്‍ പ്രതിഷേധത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളെ പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു. ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ അവര്‍ എന്തിനാണ് പ്രതിഷേധിക്കുന്നത്. അവരാണ് ഭീകരാക്രമണം നടത്തുന്നത്. എന്നിട്ട് ലജ്ജയില്ലാതെ ഇരവാദമിറക്കുകയാണെന്നും ആരോപിച്ചു. പ്രതിഷേധങ്ങളെ എതിര്‍ത്ത് റിഫോം യുകെയുടെ ഡെപ്യൂട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് രം?ഗത്തെത്തി. ലണ്ടന്‍ തെരുവുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭാഗീയ രാഷ്ട്രീയമാണ് നടക്കുന്നത്. ഇത് ബ്രിട്ടനാണ്. നിങ്ങളുടെ ദേശീയ തര്‍ക്കങ്ങള്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നും ഇദ്ദേഹം പറഞ്ഞു.