Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ടൈറ്റാനിക് മുങ്ങുന്നതിന് അഞ്ച് ദിവസം മുന്‍പ് എഴുതിയ കത്ത് വിറ്റുപോയത് 3.41 കോടിക്ക്
reporter

ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ മുങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അതിലെ ഒരു യാത്രക്കാരന്‍ എഴുതിയ കത്ത് യുകെയില്‍ നടന്ന ലേലത്തില്‍ വിറ്റു. റെക്കോര്‍ഡ് വിലക്കാണ് കത്ത് ലേലത്തില്‍ പോയത്. 300,000 പൗണ്ടിന് (3,41,47,086. രൂപ) ആണ് കത്ത് വിറ്റത്. കേണല്‍ ആര്‍ച്ചിബാള്‍ഡ് ഗ്രേസിയുടെ കത്താണ് ഞായറാഴ്ച വില്‍റ്റ്‌ഷെയറിലെ ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ ലേലശാലയില്‍ നടന്ന ലേലത്തില്‍ പോയത്. വാങ്ങിയ ആളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് 60,000 പൗണ്ടാണ്. അതിന്റെ അഞ്ചിരട്ടി വിലയ്ക്കാണ് ഇപ്പോള്‍ കത്ത് വിറ്റുപോയിരിക്കുന്നത്. യാത്ര നല്ലതാണ് എന്നും കൂടുതല്‍ എന്തെങ്കിലും പറയണമെങ്കില്‍ യാത്രയുടെ അവസാനം വരെ എനിക്ക് കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കത്തിലെഴുതിയിരുന്നു. പ്രവചാനാത്മകം എന്ന് അതിനാല്‍ തന്നെ ഈ കത്തിനെ വിശേഷിപ്പിക്കാറുണ്ട്.

സതാംപ്ടണില്‍ വെച്ച് ടൈറ്റാനിക്കില്‍ കയറിയ ദിവസം മുമ്പാണ് അദ്ദേഹം കത്തെഴുതിയത്. അതായത്, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒരു മഞ്ഞുമലയില്‍ ഇടിച്ച് ടൈറ്റാനിക് മുങ്ങുന്നതിന് അഞ്ച് ദിവസം മുമ്പ്. കത്തിന്റെ തീയതി സൂചിപ്പിക്കുന്നതും അതാണ്. 1912 ഏപ്രില്‍ 10 -നാണ് കത്ത് എഴുതിയിരിക്കുന്നത് എന്നാണ് അതില്‍ കാണുന്നത്. ന്യൂയോര്‍ക്കിലേക്ക് പോകുന്ന ടൈറ്റാനിക്കില്‍ യാത്രക്കാരും ജീവനക്കാരുമായി ഏകദേശം 2,200 പേരാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാളായിരുന്നു കേണല്‍ ഗ്രേസി. 1,500 -ലധികം പേരാണ് ദുരന്തത്തില്‍ അന്ന് മരിച്ചത്. ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ കേണല്‍ ഗ്രേസി ക്യാബിന്‍ C51 ല്‍ നിന്നാണ് കത്ത് എഴുതിയത്. 1912 ഏപ്രില്‍ 11 -ന് കപ്പല്‍ അയര്‍ലണ്ടിലെ ക്വീന്‍സ്ടൗണില്‍ നങ്കൂരമിട്ടപ്പോഴാണ് അത് അത് പോസ്റ്റ് ചെയ്തത്. കേണല്‍ ഗ്രേസി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന് അനുഭവപ്പെട്ട ഹൈപ്പോഥെര്‍മിയയും പരിക്കുകളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായിത്തന്നെ ബാധിച്ചിരുന്നു. അങ്ങനെ, 1912 ഡിസംബര്‍ 2 -ന് അദ്ദേഹം കോമയിലായി. രണ്ട് ദിവസത്തിന് ശേഷം പ്രമേഹത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ കാരണം അദ്ദേഹം മരിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window