Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
വിമാന യാത്രയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കൊണ്ടു വരരുത്: യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വീണ്ടും നിര്‍ദേശിച്ചു
Text By: UK Malayalam Pathram
വിമാനയാത്രയില്‍ പോര്‍ട്ടബിള്‍ ചാര്‍ജര്‍ കൊണ്ടുവരരുതെന്ന് യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.
ക്വാളിറ്റി കുറഞ്ഞതും കേടായതുമായ ലിഥിയം ബാറ്ററികള്‍ നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. ഇത്തരം സാധനങ്ങള്‍ ചൂടാകുകയും തീ പിടിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും സിഎഎ മുന്നറിയിപ്പില്‍ പറയുന്നു.

പോര്‍ട്ടബിള്‍ ബാറ്ററിയില്‍ നിന്ന് ജനുവരിയില്‍ തീ പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് എയര്‍ലൈനുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യാത്ര പുറപ്പെടും മുമ്പ് എയര്‍ലൈന്‍ വെബ്സൈറ്റില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണം. ഫ്ളൈറ്റിനായി ബാഗുകള്‍ പാക്ക് ചെയ്യുമ്പോള്‍ നിരോധിച്ചവയുള്ളതായി പലരും മറക്കും. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
 
Other News in this category

 
 




 
Close Window