|
|
|
|
|
| അമേരിക്കന്‍ കേന്ദ്രങ്ങളെ സഹായിക്കാന്‍ ബ്രിട്ടന്റെ കൂലിപ്പടയാളികള്‍ |
ലണ്ടന്‍: യുക്രേനിയന്‍ നേതാവ് വ്ളാഡിമിര്‍ സെലെന്‍സ്‌കിക്കും യുക്രെയ്നിന്റെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുരക്ഷ ഒരുക്കുക എന്ന ആശയത്തോടെ രൂപംകൊണ്ട ബ്രിട്ടീഷ്-അമേരിക്കന്‍ സ്വകാര്യ സൈനിക കമ്പനിയായ ഗ്രൂപ്പ് 4 സെക്യൂരിറ്റീസ് (G4S) ഇന്ന് സ്വന്തം സായുധ സേന, ജയില്‍ സംവിധാനങ്ങള്‍, ആഗോള വ്യാപ്തി എന്നിവയാല്‍ സമ്പൂര്‍ണമായ ഒരു അര്‍ദ്ധ-രാഷ്ട്രം പോലെ പരിണമിച്ചിരിക്കുകയാണ്. അമേരിക്കയെ
അടക്കം യുദ്ധമുഖത്ത് സഹായിക്കുന്ന മേഖലയാണിവരുടേത്. അമേരിക്കയെ സത്യത്തില്‍ പുറത്ത് നിന്നും സംരക്ഷിക്കുന്നത് തന്നെ ഇവരാണെന്ന് പറയാം. ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അമേരിക്കയ്ക്കും, |
|
Full Story
|
|
|
|
|
|
|
| പാകിസ്താന്‍ ഹൈക്കമീഷന് മുന്നില്‍ പ്രതിഷേധിച്ച രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ അറസ്റ്റില്‍ |
ലണ്ടന്‍ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലണ്ടനിലെ പാകിസ്താന്‍ ഹൈക്കമീഷന് മുമ്പില്‍ പ്രതിഷേധിച്ച രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ അറസ്റ്റില്‍. പൊലീസ് ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ഹൈക്കമീഷന്റെ മുമ്പില്‍ നിന്നും പ്രതിഷേധ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ച മറ്റൊരാളെ പിന്തുടര്‍ന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കസ്റ്റഡിയിലായ ആള്‍ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
പാക് ഹൈക്കമീഷന്‍ കെട്ടിടത്തില്‍ നിന്ന് പുറത്തുവന്ന ഒരു ഉദ്യോഗസ്ഥന്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ തടിച്ചുകൂടി പാക് പ്രതിഷേധക്കാര്‍ |
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ ബ്രിട്ടീഷ് പാകിസ്ഥാനികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് മറുപടിയുമായി ബ്രിട്ടീഷ് ഇന്ത്യക്കാരും രംഗത്ത്. പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയുടെ പ്രചാരണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പാക് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം നടത്തിയത്. പിന്നാലെ, നൂറുകണക്കിന് ഇന്ത്യക്കാരും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇരുവിഭാ?ഗത്തെയും നിയന്ത്രിച്ചത്. പാകിസ്ഥാന്‍ പ്രതിഷേധത്തില്‍ ഏകദേശം 50 പേര്‍ എത്തിയപ്പോള്‍, മറുപടിയായി നൂറുകണക്കിന് ഇന്ത്യക്കാരാണ് എത്തിയത്.
പൊലീസ് |
|
Full Story
|
|
|
|
|
|
|
| ടൈറ്റാനിക് മുങ്ങുന്നതിന് അഞ്ച് ദിവസം മുന്‍പ് എഴുതിയ കത്ത് വിറ്റുപോയത് 3.41 കോടിക്ക് |
ലണ്ടന്‍: ടൈറ്റാനിക് കപ്പല്‍ മുങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അതിലെ ഒരു യാത്രക്കാരന്‍ എഴുതിയ കത്ത് യുകെയില്‍ നടന്ന ലേലത്തില്‍ വിറ്റു. റെക്കോര്‍ഡ് വിലക്കാണ് കത്ത് ലേലത്തില്‍ പോയത്. 300,000 പൗണ്ടിന് (3,41,47,086. രൂപ) ആണ് കത്ത് വിറ്റത്. കേണല്‍ ആര്‍ച്ചിബാള്‍ഡ് ഗ്രേസിയുടെ കത്താണ് ഞായറാഴ്ച വില്‍റ്റ്‌ഷെയറിലെ ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ ലേലശാലയില്‍ നടന്ന ലേലത്തില്‍ പോയത്. വാങ്ങിയ ആളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് 60,000 പൗണ്ടാണ്. അതിന്റെ അഞ്ചിരട്ടി വിലയ്ക്കാണ് ഇപ്പോള്‍ കത്ത് വിറ്റുപോയിരിക്കുന്നത്. യാത്ര നല്ലതാണ് എന്നും കൂടുതല്‍ എന്തെങ്കിലും പറയണമെങ്കില്‍ യാത്രയുടെ അവസാനം വരെ എനിക്ക് കാത്തിരിക്കേണ്ടി |
|
Full Story
|
|
|
|
|
|
|
| യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് സ്റ്റാഫ്, ലണ്ടനില്‍ വിമാനം വൈകിയത് 88 മിനിറ്റ് |
ലണ്ടന്‍: യാത്രക്കാരിലൊരാള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്റ്റാഫ്. ഇതേത്തുടര്‍ന്ന് വിമാനം വൈകിയത് 88 മിനിറ്റ്. എന്നാല്‍, യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ചിട്ടില്ല എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. വിസ്സ് എയര്‍ ഫ്‌ലൈറ്റാണ് വെള്ളിയാഴ്ച 88 മിനിറ്റ് വൈകിയത്. ലണ്ടന്‍ ലൂട്ടണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. അല്‍ബേനിയന്‍ തലസ്ഥാനമായ ടിറാനയിലേക്ക് പോകുന്നതിനായി ഉച്ചകഴിഞ്ഞ് 3:10 -നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, സെക്യൂരിറ്റി ഗാര്‍ഡിന്റെ ഫോണ്‍ കാണാനില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ പുറപ്പെടാനാവില്ല എന്ന് സ്റ്റാഫ് യാത്രക്കാരെ അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ 23 കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ്: ആറ് മേയര്‍മാരെയും തിരഞ്ഞെടുക്കാനുള്ള ലോക്കല്‍ വോട്ടിങ് വ്യാഴാഴ്ച |
|
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്‍എച്ച്എസ് പ്രധാന ചര്‍ച്ചാ വിഷയമാക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നത്. വിഷയത്തില്‍ ടോറി നേതാവ് കെമി ബാഡെനോകിനെയും, റീഫോം യുകെയുടെ നിഗല്‍ ഫരാഗിനെയും കടന്നാക്രമിക്കുകയാണ് സ്ട്രീറ്റിംഗ്.
എന്‍എച്ച്എസ് വിഷയത്തില്‍ റിഫോം യുകെ പരസ്പര വിരുദ്ധമായ നിലപാടാണ് പങ്കുവെയ്ക്കുന്നതെന്ന് നിഗല്‍ ഫരാഗിനെ കുറ്റപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ ഹെല്‍ത്ത് സര്‍വ്വീസ് നടത്തിപ്പിന്റെ പേരില്‍ കെമി ബാഡെനോക് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്കല്‍ തെരഞ്ഞെടുപ്പിന് പുറമെ റണ്‍കോണ്‍ & ഹെല്‍സ്ബിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
കണ്‍സര്‍വേറ്റീവുകളും, റിഫോമും ആരാണ് ഏറ്റവും നന്നായി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തിയ സജി മാത്യു അന്തരിച്ചു: വിട പറഞ്ഞത് ക്നാനായ പ്രെപ്പോസ്ഡ് മിഷന്‍ അംഗം |
|
യുകെയിലെ ന്യൂകാസിലില്‍ നിന്നു കേരളത്തിലെത്തിയ സജി മാത്യു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കാരിത്താസ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ന്യൂകാസില്‍ സെന്റ് സ്റ്റീഫന്‍ ക്നാനായ പ്രെപ്പോസ്ഡ് മിഷന്‍ അംഗമായിരുന്നു സജി മാത്യു കാവക്കുഴി. ന്യൂ കാസില്‍ നോര്‍ത്ത് ഷീല്‍ഡിലെ ആദ്യ കാല കുടിയേറ്റക്കാരനാണ് സജി മാത്യു. നഴ്സായി ജോലി ചെയ്യുന്ന സാലിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് ഇംഗ്ലീഷ് മാര്‍ട്ടേഴ്സ് ദേവാലയത്തില്‍ (NE5 3JR, 176 Stamfordham Road) വെച്ച് വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
സംസ്‌കാരം 30ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ വെച്ച് |
|
Full Story
|
|
|
|
|
|
|
| 22 ലക്ഷം മുടക്കി വാങ്ങിയത് മോഷണം പോയ സ്വന്തം കാര്‍ |
ലണ്ടന്‍: സ്വന്തം കാര്‍ മോഷണം പോയതിനെ തുടര്‍ന്നാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സോളിഹുള്ളില്‍ നിന്നുള്ള ഒരാള്‍, മറ്റൊരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ, യാദൃശ്ചികം എന്ന് പറയട്ടെ 22 ലക്ഷം രൂപ മുടക്കി അദ്ദേഹം വാങ്ങിയത് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ വീട്ടുമുറ്റന്ന് നിന്നും മോഷണം പോയ അതെ കാര്‍ തന്നെ. 36 കാരനായ ഇവാന്‍ വാലന്റൈന്‍ ആണ് ഇത്തരത്തില്‍ ഒരു അബദ്ധത്തില്‍ പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28 -ന് രാവിലെ ഉറക്കം ഉണര്‍ന്നപ്പോഴാണ് തന്റെ 2016 മോഡല്‍ ഹോണ്ട സിവിക് കാണാനില്ലെന്ന് ഇവാന് മനസ്സിലാക്കിയത്. ഉടന്‍തന്നെ പോലീസിനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും അറിയിച്ചു. അന്വേഷണങ്ങള്‍ എങ്ങും എത്താതെ വന്നതോടെയാണ് |
|
Full Story
|
|
|
|
| |