Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
അമേരിക്കന്‍ കേന്ദ്രങ്ങളെ സഹായിക്കാന്‍ ബ്രിട്ടന്റെ കൂലിപ്പടയാളികള്‍
reporter

ലണ്ടന്‍: യുക്രേനിയന്‍ നേതാവ് വ്ളാഡിമിര്‍ സെലെന്‍സ്‌കിക്കും യുക്രെയ്നിന്റെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുരക്ഷ ഒരുക്കുക എന്ന ആശയത്തോടെ രൂപംകൊണ്ട ബ്രിട്ടീഷ്-അമേരിക്കന്‍ സ്വകാര്യ സൈനിക കമ്പനിയായ ഗ്രൂപ്പ് 4 സെക്യൂരിറ്റീസ് (G4S) ഇന്ന് സ്വന്തം സായുധ സേന, ജയില്‍ സംവിധാനങ്ങള്‍, ആഗോള വ്യാപ്തി എന്നിവയാല്‍ സമ്പൂര്‍ണമായ ഒരു അര്‍ദ്ധ-രാഷ്ട്രം പോലെ പരിണമിച്ചിരിക്കുകയാണ്. അമേരിക്കയെ

അടക്കം യുദ്ധമുഖത്ത് സഹായിക്കുന്ന മേഖലയാണിവരുടേത്. അമേരിക്കയെ സത്യത്തില്‍ പുറത്ത് നിന്നും സംരക്ഷിക്കുന്നത് തന്നെ ഇവരാണെന്ന് പറയാം. ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അമേരിക്കയ്ക്കും, ബ്രിട്ടണും ഉള്ള സൈനിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് G4S സംരക്ഷണം നല്‍കുന്നുണ്ട്, കൂടാതെ, അമേരിക്കന്‍ അതിര്‍ത്തിയുടെ ചില ഭാ?ഗങ്ങള്‍ പോലും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്രിട്ടീഷ് ബഹുരാഷ്ട്ര സ്വകാര്യ സുരക്ഷാ കമ്പനിയാണ് G4S . ലണ്ടന്‍ ആസ്ഥാനമായുള്ള സെക്യൂരിക്കോര്‍ ഡാനിഷ് സ്ഥാപനമായ ഗ്രൂപ്പ് 4 ഫാല്‍ക്കുമായി സംയോജിപ്പിച്ച് 2004 ജൂലൈയിലാണ് കമ്പനി സ്ഥാപിതമായത് . സുരക്ഷാ ഉദ്യോഗസ്ഥരുടെ വിതരണം, നിരീക്ഷണ ഉപകരണങ്ങള്‍, പ്രതികരണ യൂണിറ്റുകള്‍, സുരക്ഷിത തടവുകാരുടെ ഗതാഗതം എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് G4S വിദേശ സര്‍ക്കാരുകളുമായും പ്രവര്‍ത്തിക്കുന്നു.

വരുമാനം കൊണ്ട് അളന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ കമ്പനിയാണ് G4S. 90-ലധികം രാജ്യങ്ങളില്‍ ഇതിന് പ്രവര്‍ത്തനമുണ്ട്. 533,000-ത്തിലധികം ജീവനക്കാരുള്ള ഇത് 2012 ആയപ്പോഴേക്കും ഏറ്റവും വലിയ യൂറോപ്യന്‍, ആഫ്രിക്കന്‍ സ്വകാര്യ തൊഴിലുടമ കൂടിയായി. അതേസമയം, കമ്പനി ധാരാളം വിമര്‍ശനങ്ങള്‍ക്കും, നിരവധി വിവാദങ്ങള്‍ക്കും ഇരയായിട്ടുമുണ്ട്. മുമ്പ് കോപ്പന്‍ഹേഗനിലും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റിംഗുള്ള ഒരു ഡ്യുവല്‍-ലിസ്റ്റഡ് കമ്പനിയായിരുന്നു G4S. പീഡനം, കൊലപാതകം എന്നിവയില്‍ പ്രതിയായവരെ ഇടാന്‍ കുപ്രസിദ്ധമായ ജയിലുകളും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. G4S അതിന്റെ വരുമാനത്തിന്റെ സിംഹഭാഗവും നേടുന്നത് അമേരിക്കയിലെയും, ബ്രിട്ടണിലെയും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും ഉള്ള കരാറുകളില്‍ നിന്നാണ്. മുമ്പ് ചൈനയിലേക്ക് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പ്രധാന വിതരണക്കാരായ ബ്രിട്ടീഷ് ഊര്‍ജ്ജ ഭീമന്‍ ബിജി ഗ്രൂപ്പിന്റെ സിഎഫ്ഒ ആയിരുന്നു G4S ന്റെ മുന്‍ സിഇഒ.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ സുരക്ഷിതമാക്കുന്നതിനുള്ള കരാറുകളില്‍ നിന്ന് മാത്രം, G4S 100 മില്യണ്‍ ഡോളറിലധികം സമ്പാദിച്ചു. കൂടാതെ, എസ്റ്റോണിയ, ഹോങ്കോംഗ്, ലക്‌സംബര്‍ഗ് , കോട്ട് ഡി'ഐവയര്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്കായി കമ്പനി അഞ്ച് വര്‍ഷത്തെ കരാറുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം കോടികളാണ് കമ്പനിക്ക് വരുമാനമായി ലഭിക്കുക. 2025 വരെ ദക്ഷിണാഫ്രിക്കയിലെ അമേരിക്കന്‍ സൗകര്യങ്ങളായ പ്രിട്ടോറിയ, ജോഹന്നാസ്ബര്‍ഗ്, ഡര്‍ബന്‍, കേപ് ടൗണ്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ഓഫീസുകളും സംരക്ഷിക്കേണ്ടതിന്റെ ചുമതലയും കമ്പനിക്കായിരുന്നു. ഔദ്യോഗിക കെട്ടിടങ്ങളുടെ സുരക്ഷയല്ലാതെ, അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് G4S ഉദ്യോഗസ്ഥര്‍ അംഗരക്ഷക സേവനങ്ങളും നല്‍കുന്നുണ്ട്.

ബോഡിഗാര്‍ഡ് കരാറിന് മാത്രം 9.5 മില്യണ്‍ ഡോളര്‍ ആണ് കമ്പനി വാങ്ങുന്നത്. പക്ഷെ, ദക്ഷിണാഫ്രിക്കയിലെ സുരക്ഷാ സേവനങ്ങളുടെ ആകെ വരുമാനം അതിന്റെ പത്തിരട്ടി വരും. ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇന്ത്യ, മഡഗാസ്‌കര്‍, മൊറോക്കോ, ബോട്‌സ്വാന, ഡെന്‍മാര്‍ക്ക്, ഖത്തര്‍ എന്നിവിടങ്ങളിലെയും പെറു, പരാഗ്വേ എന്നിവയുള്‍പ്പെടെ ദക്ഷിണ അമേരിക്കയിലുടനീളമുള്ള അമേരിക്കന്‍ എംബസികളെയും G4S സംരക്ഷിക്കുന്നു. കമ്പനി കാനഡയിലും പ്രവര്‍ത്തിക്കുന്നുണ്ട്. സൊമാലിയന്‍ പ്രസിഡന്റിന്റെ മൊഗാദിഷുവിലെ ഔദ്യോഗിക വസതി, ബൈഡോവയിലെ സര്‍ക്കാര്‍ ആസ്ഥാനം, മൊഗാദിഷുവിന്റെ തുറമുഖം, യുഎഇ പരിശീലന താവളം, തുര്‍ക്കി നയതന്ത്ര കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും G4S ന് കാരറുണ്ട്.

അമേരിക്കന്‍ ഡിഫന്‍സ് ഫോഴ്‌സായ പെന്റ?ഗണുമായും G4S ന് അടുത്ത ബന്ധമുണ്ട്. ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ , ഡ്രോണ്‍ ആക്രമണത്തിന് മുമ്പ് അദ്ദേഹത്തിന്റെ സ്ഥാനം സംബന്ധിച്ച് പെന്റഗണിന് G4S വിവരങ്ങള്‍ നല്‍കിയതായി ഇറാനിയന്‍ അന്വേഷകര്‍ ആരോപണമുന്നയിച്ചിട്ടുണ്ടായിരുന്നു. അമേരിക്കന്‍ സൈന്യം പോലും G4S-നെയാണ് ആശ്രയിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. 2017 അവസാനം മുതല്‍, സോമാലിയയിലെ സൈനിക സൗകര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി കമ്പനി അമേരിക്കന്‍ ആര്‍മി ജോയിന്റ് മ്യൂണിഷന്‍സ് കമാന്‍ഡുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ഏകദേശം 800,000 ജീവനക്കാരുള്ള G4S ന് സ്വന്തമായ പ്രതികരണ യൂണിറ്റുകളാണുള്ളത്. പ്രധാനമായും ഇന്‍-ഹൗസ് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പിന്തുണയുള്ള സ്വകാര്യ സ്ട്രൈക്ക് ടീമുകളാമുള്ളത്. G4S ന്റെ ആയുധപ്പുരയില്‍ AK-47, Glock 17 എന്നിവ മുതല്‍ MP5, സ്‌നിപ്പര്‍ റൈഫിളുകള്‍, Uzi സബ്‌മെഷീന്‍ തോക്കുകള്‍, ഇസ്രയേലി ഹെര്‍മിസ് 450 ഡ്രോണുകള്‍ വരെ ഉള്‍പ്പെടുന്നു. അവരുടെ പ്രവര്‍ത്തകര്‍ക്ക് ആന്റി-പേഴ്സണല്‍ മൈനുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, പോര്‍ട്ടബിള്‍ ആന്റി-എയര്‍ സിസ്റ്റങ്ങള്‍ എന്നിവയിലേക്കും പ്രവേശനം ഉണ്ട്. മൊബിലിറ്റിക്ക്, അവര്‍ കവചിത ലാന്‍ഡ് ക്രൂയിസറുകള്‍, ഹംവീകള്‍, കൂഗര്‍, RG-33 പോലുള്ള സൈനിക-ഗ്രേഡ് കാരിയറുകളെയും ആശ്രയിക്കുന്നു.

അതേസമയം, പരമ്പരാഗതമായി സര്‍ക്കാരുകള്‍ നടത്തുന്ന ജയില്‍ സൗകര്യങ്ങളുടെ നിയന്ത്രണം G4S ഏറ്റെടുത്തിരുന്നു. ബ്രിട്ടണിലെ ഓക്ക്വുഡിലെയും ബര്‍മിംഗ്ഹാമിലെയും ഉള്‍പ്പെടെയുള്ള രണ്ട് ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രങ്ങളും ആറ് ജയിലുകളും കമ്പനി കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇവരുടെ നിയന്ത്രണത്തിലായിരിക്കെ ഉണ്ടായിരുന്ന ഭരണം ഇത്തിരി കടന്ന കൈ ആയത് കൊണ്ട് തന്നെ ഇത് 2018ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും G4S നടത്തുന്ന ജയിലുകളിലും സമാനമായ ആരോപണങ്ങള്‍ തന്നെ G4S നേരെ വന്നിരുന്നു. 2018-ല്‍, ദക്ഷിണാഫ്രിക്കയിലെ മന്‍ഗാങ് ജയിലിലെ 42 തടവുകാര്‍ക്ക് മേല്‍ വൈദ്യുതാഘാതം, ആന്റിസൈക്കോട്ടിക്കുകള്‍ ഉപയോഗിച്ച് നിര്‍ബന്ധിത മയക്കം, ഏകാന്ത തടവ് എന്നിവ എന്നവി അടിച്ചേല്‍പ്പിച്ചെന്ന ആരോപണം കമ്പനിക്ക് നേരെ ഉയര്‍ന്നിരുന്നു.

ബ്രിട്ടന്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന കൂലിപ്പട്ടാള യുദ്ധ പാരമ്പര്യത്തെ പിന്തുടരുന്ന ശൈലിയിലാണ് ഈ കമ്പനിയെ വളര്‍ത്തുന്നത്. ചരിത്രപരമായി, തന്നെ ബ്രിട്ടീഷുകാര്‍ നേരിട്ട് സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അവര്‍ എപ്പോഴും ഇടനിലക്കാരെ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അമേരിക്കയാണ് അതിനുള്ള നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.

 
Other News in this category

 
 




 
Close Window