Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ഒരേ സമയം രണ്ടു തടവുകാരുമായി ബന്ധം, പ്രതിയായി ജയില്‍ ഉദ്യോഗസ്ഥ
reporter

ലണ്ടന്‍: ഒരേ സമയം രണ്ട് തടവുകാരുമായി ബന്ധം പുലര്‍ത്തുകയും പ്രതികളില്‍ ഒരാള്‍ക്ക് വേണ്ടി ഹൈ സെക്യൂരിറ്റി ജയിലിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥ കോടതിയില്‍ ഹാജരായി. ജയില്‍ ഉദ്യോഗസ്ഥയായ 23 വയസ്സുകാരി ഇസബെല്‍ ഡേലിന് ഷാഹിദ് ഷെരീഫ് (33), കോണര്‍ മണി (28) എന്നിവരുമായി ജയിലിനുള്ളില്‍ വെച്ച് ബന്ധമുണ്ടായിരുന്നു. ഇരുവരുമായും ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഷാഹിദ് ഷെരീഫിന് വേണ്ടിയാണ് ഇസബെല്‍ ഡേല്‍ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ഗൂഢാലോചന നടത്തിയത്. ലഹരിവസ്തുക്കള്‍ ഷെരീഫിന് വേണ്ടി ജയിലിലെത്തിക്കാന്‍ ഡേലിനെ സഹായിച്ചതിന് ലിലിയ സാലിസ് എന്ന സ്ത്രീയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഷെരീഫിനെതിരെ ജയിലിലേക്ക് ലഹരി കടത്താന്‍ ഗൂഢാലോചന നടത്തിയതിനും മൊബൈല്‍ ഫോണ്‍ കൈവശം വെച്ചതിനും കേസുണ്ട്. എന്നാല്‍ ഡേലുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് ഷെരീഫിനെതിരെ കേസെടുത്തിട്ടില്ല.

മറ്റൊരു തടവുകാരനായ കോണര്‍ മണി പൊലീസ് പിന്തുടരുന്നതിനിടെ മണിക്കൂറില്‍ 147 മൈല്‍ വേഗത്തില്‍ കാറോടിച്ച് ഒരാള്‍ മരിച്ച അപകടത്തില്‍ 9 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. ഡേലിന്റെ രണ്ടാമത്തെ കാമുകനായ മണി, അപകടകരമായ ഡ്രൈവിങ് മൂലം മരണത്തിന് കാരണമായ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് 2020ല്‍ വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജയിലില്‍ എത്തിയത്. കെന്റിലെ എം 2 മോട്ടര്‍വേയില്‍ ഉച്ചകഴിഞ്ഞ് പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. പിന്നീട് ഒരു ലോറിയുടെ പിന്നില്‍ ഇടിച്ചു. യാത്രാക്കാരനായിരുന്ന കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ നിന്നുള്ള സുഹൃത്ത് ജോര്‍ദാന്‍ അമോസ് (23) സംഭവസ്ഥലത്ത് വെച്ച് മരിച്ചു. മണി വനത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടിയിലായി. കോടതിയില്‍ മണി കരഞ്ഞ് കൊണ്ടാണ് കുറ്റം സമ്മതിച്ചത്. 25 വര്‍ഷത്തെ പൊലീസ് ജീവിതത്തില്‍ കണ്ട ഏറ്റവും മോശം ഡ്രൈവിങ് ആയിരുന്നു അതെന്ന് കേസ് അന്വേഷിച്ച പൊലീസ് സര്‍ജന്റ് ക്രിസ് വേഡ് പറഞ്ഞു. പോര്‍ട്‌സ്മൗത്തില്‍ നിന്നുള്ള ഡേലും ബ്രൈട്ടണില്‍ നിന്നുള്ള സാലിസും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. മാഞ്ചസ്റ്റര്‍ ജയിലില്‍ നിന്ന് ഷെരീഫ് വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. മൂവരും കുറ്റം സമ്മതിച്ചിട്ടില്ല. അടുത്ത മാസം ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കും.

 
Other News in this category

 
 




 
Close Window