|
|
|
|
|
| മയക്കുമരുന്ന് ഡീലറുടെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി |
ലണ്ടന്‍: കച്ചവടം അതെന്ത് കച്ചവടമാണെങ്കിലും മാര്‍ക്കറ്റ് പിടിക്കുകയെന്നത് ചില്ലറ കാര്യമല്ല. അത്തരത്തില്‍ തന്റെ മാര്‍ക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഒരു മയക്കുമരന്ന് ഡീലര്‍ തന്റെ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയത് കണ്ട് ഞെട്ടിയത് സാക്ഷാല്‍ പോലീസും. ഒപ്പം ലഹരി മോശമെന്ന് പറഞ്ഞവര്‍ക്ക് നഷ്ടപരിഹാരമായി സൗജന്യ സാമ്പിളുകളും ഇയാള്‍ വാഗ്ദാനം ചെയ്‌തെന്നും പോലീസ് കണ്ടെത്തി. ഇംഗ്ലണ്ടിലെ ന്യൂട്ടണ്‍-ലെ-വില്ലോസില്‍ നിന്നുള്ള 30 കാരനായ ക്രിസ്റ്റഫര്‍ ഡക്ക്വര്‍ത്ത് എന്ന മയക്കുമരുന്ന് ഡീലര്‍ ആണ് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരമായി സൗജന്യ സാമ്പിളുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തത്. 'ഡങ്കി' എന്ന പേരില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന ഇയാള്‍ പോലീസിന്റെ സ്ഥിരം |
|
Full Story
|
|
|
|
|
|
|
| ഇത് പ്രേതങ്ങള്‍ മാത്രമുള്ള നഗരമാണ് |
ലണ്ടന്‍: ഒരു ?ഗ്രാമത്തില്‍ പ്രേതബാധയുണ്ട് എന്ന് കേട്ടാല്‍ ആളുകള്‍ മിക്കവാറും അവിടെ ചെല്ലാതിരിക്കാനാണ് നോക്കുക അല്ലേ? മാത്രമല്ല, അതിന്റെ പിന്നാലെയുള്ള സത്യം അന്വേഷിച്ച് ചെല്ലാനും ആരും മെനക്കെടാറില്ല. മിക്കവാറും സിനിമകളില്‍ മാത്രമാണ് ആളുകള്‍ അത്തരം സ്ഥലങ്ങളുടെ പിന്നാലെ പോകുന്നതും സത്യം എന്താണ് എന്ന് അന്വേഷിക്കാന്‍ ശ്രമിക്കുന്നതും. എന്നാല്‍, ബ്രിട്ടനിലെ ഏറ്റവും പ്രേതബാധയുള്ളതായി അറിയപ്പെടുന്ന ഒരു ഗ്രാമത്തിലും അതുപോലെ ഒന്ന് സംഭവിച്ചു. ഒരാള്‍ പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന ആ ?ഗ്രാമം സന്ദര്‍ശിക്കുകയും എങ്ങനെയാണ് ഈ കഥകളുടെ ഉറവിടം എന്ന് അന്വേഷിക്കുകയും ചെയ്തു. ഒരു ?ഗ്രാമത്തില്‍ പ്രേതബാധയുണ്ട് എന്ന് കേട്ടാല്‍ ആളുകള്‍ മിക്കവാറും അവിടെ ചെല്ലാതിരിക്കാനാണ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ മലയാളി യുവതി മരിച്ചു |
ലണ്ടന്‍: ലണ്ടനില്‍ മലയാളി യുവതി മരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍ ഗ്രിഗറി ജോണിന്റെ (ജോര്‍ജ്) ഭാര്യ നിത്യ മേരി വര്‍ഗീസ് (31) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് നിത്യ നാട്ടില്‍ നിന്നും അവധിക്കു ശേഷം മടങ്ങിയെത്തിയത്. ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം താമസിക്കുന്നത്. അവിടെനിന്നും മടങ്ങിയെത്തിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം പിന്നീട്. നിത്യയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലുള്ള സുഹൃത്തുക്കളും നാട്ടിലെ കുടുംബാംഗങ്ങളും ബന്ധുക്കളും. ഏറെനാള്‍ പിതാവിനൊപ്പം കോട്ടയം പാരഡൈസ് സ്റ്റുഡിയോയില്‍ ഗ്രിഗറിയും ഭാര്യയും |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്ത് 56,000 പേര്‍ |
ലണ്ടന്‍: ലണ്ടന്‍ നഗരത്തിന് ഉല്‍സവമായി മാരത്തോണ്‍. വിശ്വപ്രസിദ്ധമായ ലണ്ടന്‍ മാരത്തോണിന്റെ നാല്‍പത്തഞ്ചാം എഡിഷനില്‍ പുതിയ റെക്കോര്‍ഡോടെ കെനിയയുടെ സെബാസ്റ്റ്യന്‍ സാവേ പുരുഷ വിഭാഗത്തിലും ഇത്യോപ്യയുടെ ടിഗസ്റ്റ് അസഫേ വനിതാ വിഭാഗത്തിലും ജേതാക്കളായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 56,000 പേര്‍ മാരത്തോണില്‍ പങ്കെടുത്തു. ഓരോ വര്‍ഷവും നിരവധി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന ഈ മാരത്തോണില്‍ ന്യൂയോര്‍ക്ക് മാരത്തോണിലും പാരിസ് മാരത്തോണിലും സൃഷ്ടിക്കപ്പെട്ട നിരവധി റെക്കോര്‍ഡുകള്‍ പഴങ്കഥയായി. രാവിലെ ഗ്രീനിച്ച് പാര്‍ക്കില്‍ നിന്നും ആരംഭിച്ച് ബക്കിങ്ങാം പാലസ് വഴി 26.2 മൈല്‍ താണ്ടി ലണ്ടന്‍ മാളിനു മുന്നിലാണ് ഓട്ടം ഫിനിഷ് ചെയ്തത്. ടവര്‍ ബ്രിഡ്ജ്, കാനറി വാര്‍ഫ്, |
|
Full Story
|
|
|
|
|
|
|
| പാക്കിസ്ഥാന്‍ വ്യോമപാത അടച്ചു, യുകെയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിടും |
ഡല്‍ഹി: പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രനടപടികള്‍ കടുപ്പിച്ചിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് അവര്‍ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍ അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ബദല്‍ റൂട്ട് വഴി വിമാനം സര്‍വീസ് നടത്തുമെന്നും വിമാനക്കമ്പനി അറിയിച്ചു.
|
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്ക് തടവ് ശിക്ഷ |
ലണ്ടന്‍: യുകെയില്‍ മലയാളി വിദ്യാര്‍ഥിനി കാറിടിച്ചു മരിച്ച സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ഫെബ്രുവരി 22 ന് ലീഡ്‌സില്‍ ബസ് കാത്തു നില്‍ക്കവെ മലയാളി വിദ്യാര്‍ഥിനി ആയ ആതിര അനില്‍കുമാര്‍ (25) ആണ് കാറടിച്ച് മരിച്ചത്. അന്ന് അമിത വേഗത്തില്‍ കാറോടിച്ചിരുന്ന ഒരു നഴ്‌സിനെയാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയെതും ശിക്ഷ നല്‍കിയതും. ലീഡ്‌സ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതിയായ റോമീസ അഹമ്മദിന് (27) ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്. അമിത വേഗത്തില്‍ വാഹനമോടിച്ചതതാണ് ആതിരയുടെ മരണത്തിന് കാരണമായെന്നും അപകടകരമായ ഡ്രൈവിങിലൂടെ ഇരയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്നും റോമീസ കോടതിയില്‍ കുറ്റ സമ്മതം |
|
Full Story
|
|
|
|
|
|
|
| ഒരേ അധ്യാപികയുമായി രണ്ട് അധ്യാപകര്‍ക്ക് രഹസ്യബന്ധം, സഹപ്രവര്‍ത്തകനെ ആക്രമിച്ച് പ്രധാന അധ്യാപകന്‍ |
പോര്‍ട്ട് ടാല്‍ബോട്ട് (സൗത്ത് വെയില്‍സ്): ഒരേ സഹപ്രവര്‍ത്തകയുമായി തനിക്കും ഡപ്യൂട്ടി ഹെഡിനുമുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള സംശയത്തെത്തുടര്‍ന്ന് ആക്രമാസ്തനായി പ്രധാനാധ്യാപകന്‍. സെന്റ് ജോസഫ്സ് കത്തോലിക് സ്‌കൂളിലെ (ഏകദേശം 800 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനം) പ്രധാനാധ്യാപകന്‍ ആന്റണി ജോണ്‍ ഫെല്‍ട്ടണ്‍ (54) ആണ് ഡപ്യൂട്ടി ഹെഡായ റിച്ചഡ് പൈക്കിനെ (51) ആക്രമിച്ചത്.വിവാഹിതനായ ആന്റണി ജോണ്‍ ഫെല്‍ട്ടന് അധ്യാപികയുമായുള്ള രഹസ്യബന്ധത്തില്‍ കുഞ്ഞുണ്ട്. വര്‍ഷങ്ങളായി തനിക്ക് രഹസ്യ ബന്ധമുള്ള അധ്യാപികയുമായി പൈക്കിന് ബന്ധമുണ്ടെന്ന് വിശ്വസിച്ച ഫെല്‍ട്ടണ്‍ അസൂയ കാരണമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാര്‍ച്ച് 5ന് നടന്ന |
|
Full Story
|
|
|
|
|
|
|
| ഈ മരുന്ന് കഴിച്ചതോടെ ജനനേന്ദ്രിയം ചുരുങ്ങി, ഗുരുതര വെളിപ്പെടുത്തലുമായി പുരുഷന്മാര്‍ |
ലണ്ടന്‍: ദശലക്ഷക്കണക്കിന് പുരുഷന്മാര്‍ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. 'ഫിനസ്റ്റെറൈഡ്' എന്ന ഈ മരുന്ന് ജനനേന്ദ്രിയത്തിന് 'ഗുരുതരമായ അപകടസാധ്യത' ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. മരുന്ന് കഴിച്ച പല പുരുഷന്മാരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുന്നുണ്ട്. മരുന്ന് ലിംഗം ചുരുങ്ങാനോ വളയാനോ ഇടയാക്കി. വൃഷണങ്ങളില്‍ നീറ്റലും അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് കടുത്ത മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ഈ മരുന്നാണെന്ന് അമ്മ വെളിപ്പെടുത്തിയ സംഭവം പോലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതായി രാജ്യാന്തര |
|
Full Story
|
|
|
|
| |