Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
മയക്കുമരുന്ന് ഡീലറുടെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി
reporter

ലണ്ടന്‍: കച്ചവടം അതെന്ത് കച്ചവടമാണെങ്കിലും മാര്‍ക്കറ്റ് പിടിക്കുകയെന്നത് ചില്ലറ കാര്യമല്ല. അത്തരത്തില്‍ തന്റെ മാര്‍ക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഒരു മയക്കുമരന്ന് ഡീലര്‍ തന്റെ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയത് കണ്ട് ഞെട്ടിയത് സാക്ഷാല്‍ പോലീസും. ഒപ്പം ലഹരി മോശമെന്ന് പറഞ്ഞവര്‍ക്ക് നഷ്ടപരിഹാരമായി സൗജന്യ സാമ്പിളുകളും ഇയാള്‍ വാഗ്ദാനം ചെയ്‌തെന്നും പോലീസ് കണ്ടെത്തി. ഇംഗ്ലണ്ടിലെ ന്യൂട്ടണ്‍-ലെ-വില്ലോസില്‍ നിന്നുള്ള 30 കാരനായ ക്രിസ്റ്റഫര്‍ ഡക്ക്വര്‍ത്ത് എന്ന മയക്കുമരുന്ന് ഡീലര്‍ ആണ് ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരമായി സൗജന്യ സാമ്പിളുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തത്. 'ഡങ്കി' എന്ന പേരില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന ഇയാള്‍ പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയാണെന്നും ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ജൂലൈ 29 ന്, സെന്റ് ഹെലന്‍സിലെ ജംഗ്ഷന്‍ ലെയ്‌നിലുള്ള വീട്ടില്‍ വച്ച് മയക്കുമരുന്ന് ഇടപാട് നടത്തിയതിന് പോലീസ് ഡക്ക്വര്‍ത്തിനെ പിടികൂടിയിരുന്നു.

അന്ന് ഇയാളില്‍ നിന്നും 260 പൗണ്ടും രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കണ്ടെത്തിയ മൊബൈല്‍ ഫോണുകളില്‍ ഒന്ന് മയക്കുമരുന്ന് വ്യാപാരത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൂടാതെ മൊബൈല്‍ ഫോണിലെ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ വിതരണം ചെയ്ത മയക്കുമരുന്ന് മോശമാണെന്ന് ചില ഉപഭോക്താക്കള്‍ പരാതികള്‍ പറഞ്ഞിരിക്കുന്നതായും ഇവരോട് ഡക്ക്വര്‍ത്ത് ക്ഷമാപണം നടത്തിയതായും ഒപ്പം പരാതി പറഞ്ഞവര്‍ക്ക് സൗജന്യ സാമ്പളുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതും പോലീസ് കണ്ടെത്തി. പിടിയിലായെങ്കിലും ഇയാള്‍ പിന്നീട് പുറത്തിറങ്ങിയതിന് ശേഷവും മയക്കുമരുന്ന് വ്യാപാരം തുടര്‍ന്നു. അധികം വൈകാതെ വീണ്ടും പിടിയിലായി. വിചാരണവേളയില്‍ കോടതിയില്‍ തന്റെ പ്രവര്‍ത്തികളില്‍ കുറ്റബോധം ഉണ്ടെന്നും തനിക്ക് മാറാന്‍ ഒരു അവസരം തരണമെന്നും ഡക്ക്വര്‍ത്ത് അഭ്യര്‍ത്ഥിച്ചു. കോടതി ഇതുവരെയും ഇയാളുടെ കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ല.

 
Other News in this category

 
 




 
Close Window