Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
ഇത് പ്രേതങ്ങള്‍ മാത്രമുള്ള നഗരമാണ്
reporter

ലണ്ടന്‍: ഒരു ?ഗ്രാമത്തില്‍ പ്രേതബാധയുണ്ട് എന്ന് കേട്ടാല്‍ ആളുകള്‍ മിക്കവാറും അവിടെ ചെല്ലാതിരിക്കാനാണ് നോക്കുക അല്ലേ? മാത്രമല്ല, അതിന്റെ പിന്നാലെയുള്ള സത്യം അന്വേഷിച്ച് ചെല്ലാനും ആരും മെനക്കെടാറില്ല. മിക്കവാറും സിനിമകളില്‍ മാത്രമാണ് ആളുകള്‍ അത്തരം സ്ഥലങ്ങളുടെ പിന്നാലെ പോകുന്നതും സത്യം എന്താണ് എന്ന് അന്വേഷിക്കാന്‍ ശ്രമിക്കുന്നതും. എന്നാല്‍, ബ്രിട്ടനിലെ ഏറ്റവും പ്രേതബാധയുള്ളതായി അറിയപ്പെടുന്ന ഒരു ഗ്രാമത്തിലും അതുപോലെ ഒന്ന് സംഭവിച്ചു. ഒരാള്‍ പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന ആ ?ഗ്രാമം സന്ദര്‍ശിക്കുകയും എങ്ങനെയാണ് ഈ കഥകളുടെ ഉറവിടം എന്ന് അന്വേഷിക്കുകയും ചെയ്തു. ഒരു ?ഗ്രാമത്തില്‍ പ്രേതബാധയുണ്ട് എന്ന് കേട്ടാല്‍ ആളുകള്‍ മിക്കവാറും അവിടെ ചെല്ലാതിരിക്കാനാണ് നോക്കുക അല്ലേ? മാത്രമല്ല, അതിന്റെ പിന്നാലെയുള്ള സത്യം അന്വേഷിച്ച് ചെല്ലാനും ആരും മെനക്കെടാറില്ല. മിക്കവാറും സിനിമകളില്‍ മാത്രമാണ് ആളുകള്‍ അത്തരം സ്ഥലങ്ങളുടെ പിന്നാലെ പോകുന്നതും സത്യം എന്താണ് എന്ന് അന്വേഷിക്കാന്‍ ശ്രമിക്കുന്നതും.

എന്നാല്‍, ബ്രിട്ടനിലെ ഏറ്റവും പ്രേതബാധയുള്ളതായി അറിയപ്പെടുന്ന ഒരു ഗ്രാമത്തിലും അതുപോലെ ഒന്ന് സംഭവിച്ചു. ഒരാള്‍ പ്രേതബാധയുണ്ട് എന്ന് പറയപ്പെടുന്ന ആ ?ഗ്രാമം സന്ദര്‍ശിക്കുകയും എങ്ങനെയാണ് ഈ കഥകളുടെ ഉറവിടം എന്ന് അന്വേഷിക്കുകയും ചെയ്തു.

70 വര്‍ഷത്തിലേറെയായി, ഇംഗ്ലണ്ടിലെ കെന്റിലുള്ള പ്ലക്ലി അറിയപ്പെടുന്നത് തന്നെ ഇവിടുത്തെ 'ഏറ്റവും പ്രേതബാധയുള്ള ഗ്രാമം' എന്നാണ്. ഒരു ഡസന്‍ പ്രേതമെങ്കിലും ഇവിടെ കാണും എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. 'തൂങ്ങിക്കിടക്കുന്ന ഒരു സ്‌കൂള്‍ മാസ്റ്റര്‍', 'നിലവിളിക്കുന്ന ഒരു മനുഷ്യന്‍' എല്ലാം ഈ പ്രേതകഥകളില്‍ പെടുന്നു. അങ്ങനെ അടുത്തിടെയാണ് ഒരാള്‍ ഈ കഥകള്‍ക്ക് പിന്നില്‍ എന്തായിരിക്കും എന്ന് അന്വേഷിച്ച് ചെന്നത്. ബ്രിസ്റ്റലിലെ വെസ്റ്റ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെ ക്രിയേറ്റീവ് ഇക്കണോമി അസോസിയേറ്റ് പ്രൊഫസറായ ഡോ. സൈമണ്‍ മോര്‍ട്ടണ്‍ ആണ് കഥകളെ കുറിച്ച് അന്വേഷിക്കാനായി ?ഗ്രാമത്തിലേക്ക് പുറപ്പെട്ടത്. ഡോ. മോര്‍ട്ടന്റെ പൂര്‍വ്വികര്‍ ഈ ?ഗ്രാമത്തില്‍ നിന്നുള്ളവരാണ് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന് ഇതില്‍ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. പ്രേതകഥകള്‍ക്ക് പിന്നിലെ സത്യം കണ്ടെത്തുന്നതിനായി അദ്ദേഹം പത്രങ്ങള്‍, ജനന രേഖകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, മരണ രേഖകള്‍ എന്നിവയെല്ലാം പരിശോധിച്ചുവത്രെ. അങ്ങനെ, ആ ഗ്രാമത്തിലെ പ്രേതകഥകളില്‍ നാലെണ്ണം മാത്രമേ യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വന്നതായുള്ളൂ എന്ന് അദ്ദേഹത്തിന്റെ ഗവേഷണം വെളിപ്പെടുത്തുകയായിരുന്നു.

1950 -കളിലാണ് പ്ലക്ലി പ്രേതബാധയുള്ളതായി അറിയപ്പെട്ട് തുടങ്ങിയത്. 10 മുതല്‍ 17 വരെ പ്രേതങ്ങള്‍ ഇവിടെ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ അവിടെ പ്രചരിച്ചു. 1989 -ല്‍, ഈ ഗ്രാമം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ പോലും ഇടം നേടി. എച്ച്.ഇ. ബേറ്റ്‌സിന്റെ 'ഡാര്‍ലിംഗ് ബഡ്‌സ് ഓഫ് മെയ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ടിവി പരമ്പരയില്‍ പ്ലക്ലിയിലെ 14-ാം നൂറ്റാണ്ടിലെ പള്ളിയും പ്രശസ്തമായി.

എന്തായാലും, തന്റെ അന്വേഷണത്തിന് ശേഷം, ഡോ. മോറെട്ടണ്‍ ചില കൗതുകകരമായ വെളിപ്പെടുത്തലുകള്‍ നടത്തി. ഗ്രാമത്തിലുള്ള 10 പ്രേതകഥകളെങ്കിലും ആ നാട്ടിലെ ഒരൊറ്റ വ്യക്തിയുമായി ബന്ധപ്പെട്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നാല് പ്രേതകഥകള്‍ മാത്രമാണ് യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. 1911 ഓഗസ്റ്റില്‍ ചുട്ടുകൊല്ലപ്പെട്ട സാറാ ഷാര്‍പ്പ് ആണ് 'വാട്ടര്‍ ക്രെസ് വുമണ്‍' എന്ന് വിളിക്കപ്പെടുന്നത്. 1862 -ല്‍ ആത്മഹത്യ ചെയ്ത മേരി ആന്‍ ബെന്നറ്റിനെയാണ് 'ലെറ്റി ഓഫ് ദ റോസ് കോര്‍ട്ട്' എന്ന് വിളിക്കുന്നത്. 1899 ല്‍ ഒരു ഖനി അപകടത്തില്‍ മരിച്ച റിച്ചാര്‍ഡ് ബ്രിഡ്ജ്‌ലാന്‍ഡിനെയാണ് 'സ്‌ക്രീമിം?ഗ് മാന്‍ ഓഫ് ക്ലേ പിറ്റ്' എന്ന് വിളിക്കുന്നത്. 1919 -ല്‍ ആത്മഹത്യ ചെയ്ത ഹെന്റി ആഗറിനെ ആണ് 'ഹാങ്ങിങ് സ്‌കൂള്‍ മാസ്റ്റര്‍' എന്ന് വിളിക്കുന്നത്. എന്തായാലും, ഇദ്ദേഹത്തിന്റെ അന്വേഷണം ആളുകളില്‍ പ്രേതത്തെ കുറിച്ചുള്ള വിശ്വാസം കൂടുതല്‍ കൂടാനാണ് കാരണമായി തീര്‍ന്നതത്രെ. മരിച്ചവര്‍ പ്രേതങ്ങളായി തുടരുമെന്ന കഥയ്ക്ക് യുക്തിയുമായി ബന്ധമൊന്നുമില്ലെങ്കില്‍ ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നവര്‍ എല്ലായിടത്തുമുണ്ടല്ലോ അല്ലേ?

 
Other News in this category

 
 




 
Close Window