Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്ക് തടവ് ശിക്ഷ
reporter

ലണ്ടന്‍: യുകെയില്‍ മലയാളി വിദ്യാര്‍ഥിനി കാറിടിച്ചു മരിച്ച സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ഫെബ്രുവരി 22 ന് ലീഡ്‌സില്‍ ബസ് കാത്തു നില്‍ക്കവെ മലയാളി വിദ്യാര്‍ഥിനി ആയ ആതിര അനില്‍കുമാര്‍ (25) ആണ് കാറടിച്ച് മരിച്ചത്. അന്ന് അമിത വേഗത്തില്‍ കാറോടിച്ചിരുന്ന ഒരു നഴ്‌സിനെയാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയെതും ശിക്ഷ നല്‍കിയതും. ലീഡ്‌സ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതിയായ റോമീസ അഹമ്മദിന് (27) ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്. അമിത വേഗത്തില്‍ വാഹനമോടിച്ചതതാണ് ആതിരയുടെ മരണത്തിന് കാരണമായെന്നും അപകടകരമായ ഡ്രൈവിങിലൂടെ ഇരയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്നും റോമീസ കോടതിയില്‍ കുറ്റ സമ്മതം നടത്തി.

അപകടം നടന്ന ശേഷവും പ്രതിക്ക് വേഗത്തില്‍ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടിരുന്നതും കോടതി പരിഗണിച്ചു. ഇത് കൂടാതെ അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്‌നാപ് ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 40 മൈല്‍ വേഗ പരുധി ഉള്ള റോഡില്‍ കാര്‍ ഓടിച്ചിരുന്നത് 60 മൈല്‍ സ്പീഡില്‍ ആയിരുന്നു. അപകടത്തില്‍ 42 വയസ്സുകാരനായ മറ്റൊരാള്‍ക്കും പരുക്കേറ്റിരുന്നു. ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ - ലാലി ദമ്പതികളുടെ മകളായ ആതിര അനില്‍കുമാര്‍. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കവെ ആണ് നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത് . മസ്‌കത്തില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ ശേഖര്‍ ആണ് ആതിരയുടെ ഭര്‍ത്താവ്. സംഭവം നടക്കുന്നതിന് ഒന്നരമാസം മുന്‍പ് മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സില്‍ എത്തിയത്.

 
Other News in this category

 
 




 
Close Window