Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
UK Special
  27-04-2025
ലണ്ടനില്‍ പ്രതിഷേധിച്ച ഇന്ത്യക്കാര്‍ക്ക് നേരേ പ്രകോപനവുമായി പാക് ഉദ്യോഗസ്ഥന്‍

ലണ്ടന്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് എതിരെ ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനു മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യക്കാര്‍ക്കുനേരെ പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. പാക്കിസ്ഥാന്‍ ഡിഫന്‍സ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധത്തിനിടെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ ഉച്ചത്തില്‍ പാട്ടുംവച്ചു. പ്രകോപനപരമായ പ്രവൃത്തിയാണു പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവര്‍ക്ക് അപലപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരും അതില്‍ പങ്കാളികളാണെന്നും

Full Story
  26-04-2025
മാര്‍ക്കറ്റ് പ്ലേസില്‍ വില്‍ക്കാന്‍ വച്ചത് 1917 ലെ കപ്പല്‍ച്ചേതം, വിറ്റുപോയത് 34,000 രൂപയ്ക്ക്

ലണ്ടന്‍: പലര്‍ക്കും പലതിലായിരിക്കാം താത്പര്യങ്ങള്‍. ചിലര് സംഗീതം ഇഷ്ടപ്പെടുന്നു. മറ്റ് ചിലര്‍ വായന. അങ്ങനെ അങ്ങനെ വിനോദങ്ങളില്‍ അസംഖ്യം വിനോദങ്ങളുണ്ട്. യുകെയില്‍ നിന്നുള്ള ഡോം റോബിന്‍സണിന് താത്പര്യം കപ്പല്‍ച്ചേതങ്ങളോടാണ്. പ്രത്യേകിച്ചും പുരാതനകാലത്തെ കപ്പല്‍ച്ചേത അവശിഷ്ടങ്ങളോട്. ഒരിക്കല്‍ ഡോം റോബിന്‍സണ്‍ ഫേസ്ബുക്ക് പേജിലെ മാര്‍ക്കറ്റ് പ്ലേസിലൂടെ കടന്ന് പോകുമ്പോഴാണ് ഒരു കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടം വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടത്. പിന്നൊന്നും നോക്കിയില്ല അദ്ദേഹം ആ പഴയ കപ്പലിന്റെ ഭാഗങ്ങള്‍ വാങ്ങി. വെറും 34,000 രൂപയ്ക്ക് (300 പൗണ്ട്). ഡോം റോബിന്‍സണ്‍ വാങ്ങിയ ആ കപ്പല്‍ച്ചേതം 1917 -ലെ ഒരു കപ്പലിന്റെതായിരുന്നു. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഒന്നാം ലോക

Full Story
  26-04-2025
മൂത്രനാളിയില്‍ അണുബാധയെന്ന് കരുതി മാസങ്ങളോളം ക്രാന്‍ബെറി ജ്യൂസ് കുടിച്ചു, ഒടുവില്‍ സംഭവിച്ചത്

ലണ്ടന്‍: യുകെ സ്വദേശിയായ 50 വയസുകാരന്‍ തനിക്ക് മൂത്രനാളിയില്‍ അണുബാധയാണെന്ന് കരുതി മാസങ്ങളോളം ക്രാന്‍ബെറി ജ്യൂസ് കഴിച്ചു. ഒടുവില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മൂത്രാശയ ക്യാന്‍സര്‍. ചെഷയറില്‍ നിന്നുള്ള ക്രിസ് കോട്ടണാന് മൂത്രമൊഴിക്കുമ്പോള്‍ അസഹ്യമായ വേദനയും കൂടുതല്‍ തവണ ടോയ്ലറ്റ് ഉപയോഗിക്കേണ്ടിവരുന്നതും മൂലം ഡോക്ടറെ സമീപിച്ചത്. അദ്ദേഹത്തിന് ചില ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാര്‍ നല്‍കി. അതോടൊപ്പം ക്രിസ് കോട്ടണ്‍ പ്രാദേശിക വിശ്വാസത്തിന്റെ പേരില്‍ മൂത്രനാളിയില്‍ അണുബാധയ്ക്കായി ക്രാന്‍ബെറി ജ്യൂസ് കുടിക്കാന്‍ തീരുമാനിച്ചതും. ആഴ്ചകള്‍ക്കുള്ളില്‍ വേദന മാറിയെങ്കിലും ജ്യൂസ് കുടി ക്രിസ് തുടര്‍ന്നു.

Full Story

  26-04-2025
3000 വര്‍ഷം പഴക്കമുള്ള ജനവാസ മേഖല, വീടുകള്‍ക്ക് സമീപത്തായി കണ്ടെത്തിയത് 19 ശ്മശാനങ്ങള്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വലിയൊരു കണ്ടെത്തലിന് പിറകെയൊണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകര്‍. നേരത്തെയും എ 14 എന്ന് പേരിട്ടിരിക്കുന്ന യൂറോപ്പ വേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പൌരാണിക കാലത്തെ വസ്തുക്കളും ജനവാസമേഖലകളും കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേതാണ് ഇംഗ്ലണ്ടിലെ ഇപ്സ്വിച്ചില്‍ കണ്ടെത്തിയ 3,000 വര്‍ഷം പഴക്കമുള്ള വെങ്കലയുഗ വാസസ്ഥലം. ഇംഗ്ലണ്ടിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുവന്ന വിലയേറിയ തെളിവുകളാണ് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്നും ലഭ്യമായ വസ്തുക്കളില്‍ നടത്തിയ പഠനപ്രകാരം കുറഞ്ഞത് 400 വര്‍ഷമെങ്കിലും ഇവിടെ ജനങ്ങള്‍ ജീവിച്ചിരുന്നുവെന്ന് പുരാവസ്തു

Full Story
  26-04-2025
വീണ്ടും സ്തനാര്‍ബുദം വരുന്നത് തടയാം, കിസ്‌കാലിയുമായി ബ്രിട്ടന്‍

ലണ്ടന്‍: സ്തനാര്‍ബുദം ഭേദമായ രോഗികള്‍ക്ക് ആശ്വാസകരമായ ഒരു പുതിയ മരുന്നിന് എന്‍എച്ച്എസ് അംഗീകാരം നല്‍കി. ഒരിക്കല്‍ സ്തനാര്‍ബുദം വന്ന് സുഖം പ്രാപിച്ചവരില്‍ രോഗം വീണ്ടും വരുന്നത് തടയാന്‍ സഹായിക്കുന്ന 'കിസ്‌കാലി' (Kisqali) എന്ന മരുന്നിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഈ മരുന്നിന്റെ ഉപയോഗത്തിന് മെഡിസിന്‍ വാച്ച് ഡോഗ് അനുമതി നല്‍കി. ആഗോളതലത്തില്‍ 20 സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്തനാര്‍ബുദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ 38% വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പ്രവചിക്കുന്നു. സ്തനാര്‍ബുദം മൂലമുള്ള മരണങ്ങളില്‍ 68% വര്‍ധനവുണ്ടാകാന്‍

Full Story
  25-04-2025
ട്രയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികരെ ആക്രമിച്ചു, പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു

ലണ്ടന്‍: തെക്കന്‍ ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചില്‍ നടത്തുന്നു. കഴിഞ്ഞ മാര്‍ച്ച് 18ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്ന മൂന്ന് പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടു. ആദ്യ സംഭവം രാത്രി 9.30 ഓടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് വൂള്‍വിച്ച് ആഴ്‌സനലിലേക്ക് പോവുകയായിരുന്ന ഒരു വയോധികന് നേരെയായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെ സംഘം പ്രകോപനമില്ലാതെ വയോധികനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Full Story

  25-04-2025
ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും തമ്മില്‍ യൂത്ത് വിസ കരാര്‍ ഒപ്പുവയ്ക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളും യൂത്ത് വീസ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടി അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം. യൂത്ത് വീസ കരാര്‍ നിലവില്‍ വരുന്നതോടെ ചെറുപ്പക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയി പഠിക്കാനും ജോലി ചെയ്യാനും സാധിക്കും. ബ്രിട്ടിഷ് സര്‍ക്കാരിനെ നയിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് ഈ കരാറിനോട് മുന്‍പ് എതിര്‍പ്പുണ്ടായിരുന്നു.

എന്നാല്‍, ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ ഇരു

Full Story
  25-04-2025
ജോലി ചെയ്യാതെ ശമ്പളം വാങ്ങി, ബാന്‍ഡ് ഏഴ് നഴ്‌സിന് തടവ് ശിക്ഷ

ഓക്സ്ഫഡ്: ജോലി ചെയ്യാതെ ശമ്പളം വാങ്ങി എന്‍എച്ച്എസ് ട്രസ്റ്റിനെ കബളിപ്പിച്ച ബാന്‍ഡ് 7 നഴ്സിന് കോടതി സസ്‌പെന്‍ഷനും ജയില്‍ ശിക്ഷയും വിധിച്ചു. നോര്‍ത്താംപ്ടണ്‍ സ്വദേശിനിയായ ഷാര്‍ലറ്റ് വുഡ്വാര്‍ഡ് (35) ആണ് ജോലി ചെയ്യാതെ 57 ഷിഫ്റ്റുകള്‍ക്കുള്ള ശമ്പളം വാങ്ങിയത്. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള വിവിധ ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്‌തെന്ന് കാണിച്ച് ഏകദേശം 13,700 പൗണ്ട് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ദി ഹോര്‍ട്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലായിരുന്നു ഷാര്‍ലറ്റ് ജോലി ചെയ്തിരുന്നത്. തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 2022 ഒക്ടോബറില്‍ ട്രസ്റ്റ് ഇവരെ പിരിച്ചുവിട്ടു.

Full Story
[238][239][240][241][242]
 
-->




 
Close Window