Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
UK Special
  17-06-2023
യുകെയില്‍ റീമോര്‍ട്ട്‌ഗേജ് ചെലവും കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ പലിശനിരക്ക് വര്‍ധിച്ചതിനാല്‍ റീമോര്‍ട്ട്ഗേജിന് ശ്രമിക്കുന്നവര്‍ 2024ല്‍ പ്രതിവര്‍ഷം ശരാശരി 2900 പൗണ്ടിലധികം കൂടുതലായി അടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി തിങ്ക് ടാങ്കായ ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ രംഗത്തെത്തി. ഇത് പ്രകാരം ശരാശരി രണ്ട് വര്‍ഷ ഫിക്സഡ് റേറ്റ് ഡീലിന്റെ റീമോര്‍ട്ട്ഗേജിനായെത്തുന്നവര്‍ ഈ വര്‍ഷം അവസാനം 6.25 ശതമാനം കൂടുതലായി നല്‍കേണ്ടി വരുമെന്നാണ് പ്രവചനം. ഏതാണ്ട് എട്ട് ലക്ഷത്തോളം പേര്‍ അടുത്ത വര്‍ഷം റീമോര്‍ട്ട്ഗേജിനായെത്തുന്ന പശ്ചാത്തലത്തിലാണ് ദി റെസല്യൂഷന്‍ ഫൗണ്ടേഷന്‍ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനെ

Full Story
  17-06-2023
ലണ്ടനില്‍ മലയാളിയുടെ കുത്തേറ്റ് മലയാളി മരിച്ചു

ലണ്ടന്‍: കെറ്ററിങ്ങില്‍ മലയാളി നഴ്സിന്റെയും മകളുടേയും കൊലപാതകത്തിന് പിന്നാലെ മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ലണ്ടനില്‍ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ കൂടെ താമസിക്കുന്ന 20 കാരനായ മലയാളി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടെ താമസിക്കുന്ന മറ്റ് രണ്ടു യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയി. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് കത്തികുത്തുണ്ടായത്. സൗത്ത് ഈസ്റ്റ് ലണ്ടനില പെക്കാമില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.കോള്‍മാന്‍ വേ ജങ്ഷന് സമീപമുള്ള

Full Story
  16-06-2023
ഉഷ്ണതരംഗത്തെത്തുടര്‍ന്ന് യുകെയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

 ലണ്ടന്‍: യുകെയില്‍ കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളുമായി എ ആന്‍ഡ് ഇകളിലെത്തിയ നിരവധി രോഗികള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ വലഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ശ്വാസ തടസ്സം, സൂര്യാഘാതം, തുടങ്ങിയ പ്രശ്നങ്ങളാല്‍ യുകെയിലാകമാനമുള്ള എ ആന്‍ഡ് ഇകളിലെത്തിയ നിരവധി രോഗികളാണ് ഇത്തരത്തില്‍ വലഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില പരിധി വിട്ടുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരം രോഗികളുടെ എണ്ണത്തില്‍ എ ആന്‍ഡ് ഇകളില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്നലെ മുതല്‍ ശനിയാഴ്ച വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ സമരമാരംഭിച്ചത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക്

Full Story
  16-06-2023
72 മണിക്കൂര്‍ സമരം അവസാനിക്കുന്നു, എന്നാല്‍ വരാനിരിക്കുന്ന ആറു മാസം സമരങ്ങളുടെ നീണ്ട നിര

 ലണ്ടന്‍: എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന 72 മണിക്കൂര്‍ സമരം നാളെ അവസാനിക്കുന്ന ആശ്വാസത്തിലാണ് ഏവരും. സമരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന നിരവധി രോഗികള്‍ക്കും ഇതൊരു സന്തോഷ വാര്‍ത്തയാണ്. എന്നാല്‍ അങ്ങനെ ആശ്വസിക്കാനും സന്തോഷിക്കാനും കഴിയില്ലെന്നാണ് പുതിയ സമര ആഹ്വാനങ്ങള്‍ മുന്നറിയിപ്പേകുന്നത്. അതായത് അടുത്ത സ്പ്രിംഗ് സീസണ്‍ വരെ എല്ലാ മാസത്തിലും മൂന്ന് ദിവസം ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ പണിമുടക്കി സമരം ചെയ്യാന്‍ സാധ്യതയേറെയാണെന്നാണ് സൂചനകള്‍ ലഭിച്ചിരിക്കുന്നത്. സമരങ്ങള്‍ ഒത്ത് തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ നിലവില്‍ മുന്നോട്ട് വച്ചിരിക്കുന്ന വെറും അഞ്ച് ശതമാനം ശമ്പള വര്‍ധനവ്

Full Story
  16-06-2023
യുകെയില്‍ അസൈലം സിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാനുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം സമ്മതിച്ച് ഹോം ഓഫിസ്

ലണ്ടന്‍: യുകെയിലേക്കുള്ള അസൈലം സിസ്റ്റം മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാനുകളുടെ കാര്യത്തില്‍ അനിശ്ചിതത്വങ്ങളുണ്ടെന്ന് സമ്മതിച്ച് ഹോം ഓഫീസ് രംഗത്തെത്തി. അലൈം സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്ലാനുകള്‍ നേരാം വണ്ണമല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ സ്പെന്‍ഡിംഗ് വാച്ച്ഡോഗായ ദി നാഷണല്‍ ഓഡിറ്റ് ഓഫീസും വെളിപ്പെടുത്തിയിരിക്കുന്നത്. അസൈലം ക്ലെയിമുകള്‍ ഹോം ഓഫീസ് വൈകിപ്പിക്കുന്നതാണ് ഇതിനൊരു പ്രധാന കാരണമെന്നും ദി നാഷണല്‍ ഓഡിറ്റ് ഓഫീസ് (എന്‍എഒ) എടുത്ത് കാട്ടുന്നു. ഇത് സംബന്ധിച്ച സമയം വൈകലുകള്‍ പരമാവധി കുറയ്ക്കുന്നതിന് അക്ഷീണ പരിശ്രമം നടത്തി വരുകയാണെന്നാണ് ഹോം ഓഫീസ് പറയുന്നത്. എന്നാല്‍ അസൈലം ക്ലെയിമുകള്‍ കെട്ടിക്കിടക്കുന്നത്

Full Story
  16-06-2023
യുകെയില്‍ ശരാശരി വീട് വില ശമ്പളത്തിനേക്കാള്‍ 10.5 ഇരട്ടി

ലണ്ടന്‍: യുകെയില്‍ ശരാശരി വീട് വില നിലവിലെ ശരാശരി ശമ്പളത്തേക്കാള്‍ 10.5 ഇരട്ടി കൂടുതലാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. വീട് വിലകളേക്കാള്‍ വേഗത്തില്‍ ശമ്പളം വര്‍ധിച്ചിട്ടും ഈ സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നതാണ് ശ്രദ്ധേമായ വസ്തുത. ഗ്രാജ്വല്‍ ഹോംഓണര്‍ഷിപ്പ് ഫേമായ വേഹോമില്‍ നിന്നുളള ഏറ്റവും പുതിയ ഡാറ്റകളാണ് രാജ്യത്തെ ശമ്പളവും വീട് വിലയും തമ്മിലുള്ള വന്‍ വിടവ് എടുത്ത് കാട്ടുന്നത്. യുകെയിലെ ശരാശരി വീട് വില 285,000 പൗണ്ടാണെന്നും അത് ശരാശരി ശമ്പളമായ 26,796 പൗണ്ടിനേക്കാള്‍ 10.6 ഇരട്ടി കൂടുതലാണെന്നുമാണ് ഈ ഡാറ്റകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിടവ് കാരണം പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ വന്‍ തടസങ്ങളുണ്ടാകുന്നുവെന്നും

Full Story
  16-06-2023
കോവിഡ് കാരണം നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുന്നു

ലണ്ടന്‍: എന്‍എച്ച്എസില്‍ കോവിഡ് 19 കാരണം വിവിധ ചികിത്സകള്‍ക്കും അപ്പോയിന്റ്മെന്റുകള്‍ക്കും കാലതാമസമുണ്ടാവുകയും വെയ്റ്റിംഗ് ലിസ്റ്റ് നീളുകയും ചെയ്തത് പരിഹരിക്കുന്നതിനായുള്ള പുതിയ പദ്ധതി വരുന്നു. ഇതനുസരിച്ച് എന്‍എച്ച്എസില്‍ നിന്നും റിട്ടയേഡ് ചെയ് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താനാണ് ആലോചന നടക്കുന്നത്. ഇവരോട് എന്‍എച്ച്എസില്‍ റീ-ജോയിന്‍ ചെയ്യാനും ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകള്‍ നിര്‍വഹിക്കാനും നിര്‍ദേശിക്കാനുള്ള പുതിയ ഇനീഷ്യേറ്റീവ് ഉടന്‍ നിലവില്‍ വന്നേക്കും. ഇത് പ്രകാരം അടുത്തകാലത്ത് റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് ഓട്ടം സീസണ്‍ മുതല്‍ എന്‍എച്ച്എസിന്റെ പുതിയൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സൈന്‍ അപ്

Full Story
  15-06-2023
വെയിലിന്റെ കാഠിന്യത്തില്‍ യുകെയില്‍ പരക്കെ പല തരം രോഗ ബോധ: ഒട്ടു മിക്കവര്‍ക്കും അലര്‍ജി, ശ്വാസതടസ്സം
ശ്വാസ തടസ്സം, സൂര്യാഘാതം, തുടങ്ങിയ പ്രശ്നങ്ങളാല്‍ യുകെയിലാകമാനമുള്ള എ ആന്‍ഡ് ഇകളിലെത്തിയ നിരവധി രോഗികളാണ് ഇത്തരത്തില്‍ വലഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില പരിധി വിട്ടുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരം രോഗികളുടെ എണ്ണത്തില്‍ എ ആന്‍ഡ് ഇകളില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിരിക്കുന്നത്.


ബുധന്‍ മുതല്‍ ശനിയാഴ്ച വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ സമരമാരംഭിച്ചത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ചികിത്സയേകാന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാരില്ലാത്തതിനാലാണ് വന്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരമുണ്ടായപ്പോള്‍ ഇതേ അവസ്ഥയുണ്ടായിരുന്നു. പൊടി നിറഞ്ഞ കാലാവസ്ഥ കാരണം
Full Story
[241][242][243][244][245]
 
-->




 
Close Window