Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
വെയിലിന്റെ കാഠിന്യത്തില്‍ യുകെയില്‍ പരക്കെ പല തരം രോഗ ബോധ: ഒട്ടു മിക്കവര്‍ക്കും അലര്‍ജി, ശ്വാസതടസ്സം
Text By: Team ukmalayalampathram
ശ്വാസ തടസ്സം, സൂര്യാഘാതം, തുടങ്ങിയ പ്രശ്നങ്ങളാല്‍ യുകെയിലാകമാനമുള്ള എ ആന്‍ഡ് ഇകളിലെത്തിയ നിരവധി രോഗികളാണ് ഇത്തരത്തില്‍ വലഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില പരിധി വിട്ടുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരം രോഗികളുടെ എണ്ണത്തില്‍ എ ആന്‍ഡ് ഇകളില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിരിക്കുന്നത്.


ബുധന്‍ മുതല്‍ ശനിയാഴ്ച വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ സമരമാരംഭിച്ചത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ചികിത്സയേകാന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാരില്ലാത്തതിനാലാണ് വന്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരമുണ്ടായപ്പോള്‍ ഇതേ അവസ്ഥയുണ്ടായിരുന്നു. പൊടി നിറഞ്ഞ കാലാവസ്ഥ കാരണം ആസ്ത്മ രോഗികളെ പോലുള്ള ശ്വാസ കോശ രോഗികള്‍ സ്ഥിതി വഷളായി പതിവിലുമധികം എ ആന്‍ഡ് ഇകളിലേക്ക് കുതിച്ചെത്താന്‍ തുടങ്ങിയിട്ടുണ്ട്.


ചില ഹോസ്പിറ്റലുകള്‍ വര്‍ധിച്ച രോഗികളെ നേരിടാനാവാതെ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് സീനിയര്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. എന്‍എച്ച്എസിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണെന്നാണ് എ ആന്‍ഡ് ഇ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്റെ വൈസ് പ്രസിഡന്റായ ഡോ. ലാന്‍ ഹിഗിന്‍സന്‍ പറയുന്നത്.പലരും രോഗത്തിന് പ്രാപ്തമായ ചികിത്സ ലഭിക്കാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.


എന്‍എച്ച്എസില്‍ നേരത്തെ തന്നെ രോഗികളുടെ ആധിക്യത്തിലാല്‍ സമ്മര്‍ദത്തിലായിരിക്കേ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരവും കൂടി നടക്കുന്നതിനാല്‍ നിരവധി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളും കടുത്ത സമ്മര്‍ദത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും ഹിഗിന്‍സന്‍ എടുത്ത് കാട്ടുന്നു. സൗത്ത് ലണ്ടനിലെ അഞ്ച് ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇ കളില്‍ രോഗികളുടെ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായിരിക്കുന്നത്.
 
Other News in this category

 
 




 
Close Window