Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
കോവിഡ് കാരണം നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ കോവിഡ് 19 കാരണം വിവിധ ചികിത്സകള്‍ക്കും അപ്പോയിന്റ്മെന്റുകള്‍ക്കും കാലതാമസമുണ്ടാവുകയും വെയ്റ്റിംഗ് ലിസ്റ്റ് നീളുകയും ചെയ്തത് പരിഹരിക്കുന്നതിനായുള്ള പുതിയ പദ്ധതി വരുന്നു. ഇതനുസരിച്ച് എന്‍എച്ച്എസില്‍ നിന്നും റിട്ടയേഡ് ചെയ് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താനാണ് ആലോചന നടക്കുന്നത്. ഇവരോട് എന്‍എച്ച്എസില്‍ റീ-ജോയിന്‍ ചെയ്യാനും ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകള്‍ നിര്‍വഹിക്കാനും നിര്‍ദേശിക്കാനുള്ള പുതിയ ഇനീഷ്യേറ്റീവ് ഉടന്‍ നിലവില്‍ വന്നേക്കും. ഇത് പ്രകാരം അടുത്തകാലത്ത് റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് ഓട്ടം സീസണ്‍ മുതല്‍ എന്‍എച്ച്എസിന്റെ പുതിയൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സൈന്‍ അപ് ചെയ്യാന്‍ സാധിക്കും. ഇംഗ്ലണ്ടിലെ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളില്‍ തങ്ങള്‍ക്ക് എപ്പോഴൊക്കെ ജോലി ചെയ്യാനാവുമെന്ന് ഇതിലൂടെ അവര്‍ക്ക് എന്‍എച്ച്എസിനെ അറിയിക്കാവുന്നതാണ്. ഇത്തരത്തില്‍ ഇവര്‍ക്ക് വെര്‍ച്വലായും നേരിട്ടും ജോലി ചെയ്യാന്‍ സാധിക്കും.

ഇതില്‍ നിന്നും എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ക്ക് ആവശ്യമായവരെ തെരഞ്ഞെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് സാധാരണ പോലെ അവരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുകയും രോഗികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യാനാണ് പദ്ധതി. സര്‍ജിക്കല്‍ പ്രൊസിജിയറിനേക്കാള്‍ കാര്‍ഡിയോളജി അല്ലെങ്കില്‍ റൂമറ്റോളജിയുടെ ഫോളോ അപ്പ് പോലുള്ള ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകള്‍ക്ക് കാത്തിരിക്കുന്നവരാണ് വെയിറ്റിംഗ് ലിസ്റ്റിലെ അഞ്ചില്‍ നാലു പേരും. കോവിഡ് മൂലം അപ്പോയിന്റ്മെന്റുകളിലുണ്ടായ കാലതാമസം ഇവരുടെ കാത്തിരിപ്പേറ്റിയിട്ടുണ്ട്. ഇതിനൊരു പരിഹാരം പുതിയ പദ്ധതിയിലൂടെ തേടാനാണ് എന്‍എച്ച്എസ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. പുതിയ പ്ലാനിലൂടെ റിമോട്ട് അപ്പോയിന്റ്മെന്റുകള്‍ നിര്‍വഹിക്കാന്‍ താല്‍പര്യപ്പെടുന്ന റിട്ടയേര്‍ഡ് ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലണ്ടില്‍ എവിടെയായാലും ഇതിന് സാധിക്കും. രോഗികളുടെ അധിക ഡിമാന്റുള്ള ഏരിയകളില്‍ ഇവരെ നിയോഗിക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന സൗകര്യവും ഇത്തരം വെര്‍ച്വല്‍ അപ്പോയിന്റ്മെന്റുകളിലൂടെ സാധിക്കും.

ഫേസ്-ടു-ഫേസ് അപ്പോയിന്റ്മെന്റ് അല്ലെങ്കില്‍ ഫോളോ അപ്പ് എന്നിവ ആവശ്യമുള്ളവര്‍ക്ക് അത് സാമ്പ്രദായിക രീതിയില്‍ അനുവദിക്കുന്നതായിരിക്കും. ചെലവേറിയ ഏജന്‍സി സ്റ്റാഫുകളെ നിയോഗിച്ച് വെയിറ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കുന്നതിന് പകരമായി പുതിയ പ്ലാറ്റ്ഫോമിനെ ഉപയോഗിക്കാന്‍ ട്രസ്റ്റുകള്‍ക്ക് സാധിക്കും. ഇതിന് പുറമെ എന്‍എച്ച്എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കുമെന്ന ഗുണവശവും ഇതിനുണ്ട്. റിട്ടയറിംഗിന് ശേഷവും കുറച്ച് കാലം കൂടി എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെട്ട് വരുന്ന ഇത്തരം സ്പെഷ്യലിസ്റ്റുകള്‍ക്ക് കൂടുതല്‍ ഫ്ലെക്സിബിലിറ്റിയോട് കൂടി ജോലി ചെയ്യാന്‍ സാധിക്കുമെന്ന മറ്റൊരു ഗുണവശവുമുണ്ട്. ഓരോ വര്‍ഷവും എന്‍എച്ച്എസില്‍ നിന്നും ഏതാണ്ട് ആയിരത്തോളം കണ്‍സള്‍ട്ടന്റുമാര്‍ റിട്ടയര്‍ ചെയ്യുന്നുണ്ടെന്നാണ് വര്‍ക്ക് ഫോഴ്സ് ഡാറ്റ വെളിപ്പെടുത്തുന്നത്. ഇത്തരക്കാരില്‍ നിരവധി പേരുടെ സേവനം പ്രയോജനപ്പെടുത്താന്‍ പുതിയ പ്ലാറ്റ്ഫോമിലൂടെ എന്‍എച്ച്എസിന് സാധിക്കും.

 
Other News in this category

 
 




 
Close Window