|
|
|
|
|
| യുകെയില്‍ നാടുകടത്തുന്നവരില്‍ മലയാളികളും |
ലണ്ടന്‍: യുകെയില്‍ നാടുകടത്തല്‍ നടപടി നേരിടുന്ന വിദേശ കുറ്റവാളികളുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചതായി ഹോം ഓഫീസ് അറിയിച്ചു. ഇവര്‍ നടത്തിയ കുറ്റകൃത്യത്തിനൊപ്പം ദേശീയതയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഏത് രാജ്യത്തില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പങ്കാളികളാകുന്നത് എന്നത് ഇനി മുതല്‍ പരസ്യമായ കാര്യമായിരിക്കും. ചില രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളുടെ എണ്ണം വളരെ കൂടുന്ന സാഹചര്യത്തില്‍ അവിടെ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കുക തുടങ്ങിയ തുടര്‍ നടപടികള്‍ ഇതിന്റെ ഭാഗമായുണ്ടാവുമെന്ന സംശയങ്ങളും |
|
Full Story
|
|
|
|
|
|
|
| ജയിലിന് അകത്ത് സൂപ്പര്‍മാര്‍ക്കറ്റ്, നന്നായി പെരുമാറിയാല്‍ ആഴ്ചയ്ക്ക് സാധനം വാങ്ങാന്‍ പണം കിട്ടും |
ലണ്ടന്‍: ജയിലിലായിരിക്കുമ്പോള്‍ ഒരിക്കലും ഒരു സാധാരണ ജീവിതം ആയിരിക്കില്ല ജീവിക്കുന്നത് അല്ലേ? ഇവിടെ കഴിയുന്നവരെ വിളിക്കുന്നത് തന്നെ തടവുപുള്ളികള്‍ എന്നാണ്. എന്നാല്‍, പല രാജ്യങ്ങളിലും ഇപ്പോള്‍ പഴയ ജയില്‍ സംവിധാനങ്ങള്‍ എന്നതിനും അപ്പുറം റീഹാബിലിറ്റേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകാരെ വിവിധ ജോലികള്‍ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഇം?ഗ്ലണ്ടിലെ ഒരു ജയിലിന്റെ അകത്ത് സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ തുറന്നിരിക്കുകയാണ്.
സൂപ്പര്‍ മാര്‍ക്കറ്റ് സൗകര്യമുള്ള യുകെയിലെ ആദ്യത്തെ ജയിലാവും ഇത്. തടവുകാരെ പുറത്തെ ജീവിതത്തിനായി സജ്ജമാക്കുക എന്നതിന് വേണ്ടിയാണത്രെ ഈ |
|
Full Story
|
|
|
|
|
|
|
| ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയേര്‍ സ്റ്റാമെര്‍ പങ്കെടുക്കും |
ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശനിയാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പങ്കെടുക്കുമെന്ന് നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിന് പിന്നാലെയാണ് ഡൗണിങ് സ്ട്രീറ്റിന്റെ അറിയിപ്പ്. പ്രാദേശിക സമയം രാവിലെ 10 നാണ് ചടങ്ങുകള്‍ നടക്കുന്നത്.
ബുധനാഴ്ച 12.30 മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനവും നടത്തുന്നുണ്ട്. മാര്‍പാപ്പയുടെ മരണപത്ര പ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ആണ് സംസ്‌കാരം നടക്കുക. |
|
Full Story
|
|
|
|
|
|
|
| സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെച്ചൊല്ലി തര്‍ക്കം, മൃതദേഹം അനാഥമായി കിടന്നത് 10 മണിക്കൂര്‍ |
ജോണ്‍സ്റ്റോണ്‍ (സ്‌കോട്ലന്‍ഡ്): സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ചൊല്ലി പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസ് ഓഫിസര്‍മാരും തര്‍ക്കിച്ചത് ഏകദേശം 10 മണിക്കൂറോളം . വീട്ടില്‍ വച്ച് മരിച്ച ലൂസി ഗ്രാന്റ് (17) എന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പാരാമെഡിക്കല്‍ സംഘം എത്തുമ്പോഴേക്കും ശരീരം നീലനിറമായി മാറുകയും മരവിച്ചു തുടങ്ങുകയും ചെയ്തിരുന്നു. ജോണ്‍സ്റ്റോണിലെ വീട്ടില്‍ വെച്ച് മരണം സ്ഥിരീകരിച്ചു. എന്നാല്‍, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം, 17 വയസ്സുകാരിയാണോ അതോ പ്രായപൂര്‍ത്തിയായ വ്യക്തിയാണോ എന്നതിനെ ചൊല്ലി ആംബുലന്‍സ് ജീവനക്കാരും പൊലീസും മണിക്കൂറുകളോളം തര്‍ക്കിച്ചു.
|
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി, വിമാനം റദ്ദാക്കി |
സാന്‍ഫ്രാന്‍സിസ്‌കോ: ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ക്രൂ ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് അധികൃതര്‍. ജോലിയുടെ ഭാഗമായി സാന്‍ ഫ്രാന്‍സിസ്‌കോയിലെത്തി ഒരു വിമാനത്തിലെ ഡ്യൂട്ടി അവസാനിച്ച് ഹോട്ടല്‍ മുറിയിലേക്ക് പോയ ജീവനക്കാരന്‍ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ജോലി ചെയ്യേണ്ടിയിരുന്ന വിമാനത്തിന്റെ തുടര്‍ യാത്ര റദ്ദാക്കേണ്ടി വരികയും ചെയ്തു.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലാണ് ജീവനക്കാര്‍ തങ്ങിയിരുന്നത്. ഒരു ദിവസം അവധിക്ക് ശേഷം തൊട്ടടുത്ത ദിവസം ജോലിക്കായി |
|
Full Story
|
|
|
|
|
|
|
| മാര്‍പ്പാപ്പയുമായുള്ള ഓര്‍മകള്‍ പങ്കുവച്ച് ചാള്‍സ് രാജാവ് |
ലണ്ടന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവും കാമിലാ രാജ്ഞിയും. ലോകമെമ്പാടുമുള്ളവര്‍ക്ക് മാര്‍പാപ്പ നല്‍കുന്ന സേവനങ്ങളെയും സഭയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അടയാളമാണ്. മാര്‍പാപ്പയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം ഉണ്ടെങ്കിലും, ലോകത്തോട് വിട പറയും മുന്‍പ് ഇത്രയും കാലം ഭക്തിയോടെ താന്‍ സേവിച്ച സഭയോടും ലോകത്തോടും ഈസ്റ്റര്‍ ആശംസകള്‍ പങ്കുവെക്കാന്‍ മാര്‍പ്പാപ്പയ്ക്ക് കഴിഞ്ഞത് ദുഃഖത്തെ ഒരു പരിധിവരെ ലഘൂകരിക്കുന്നതായി ചാള്‍സ് രാജാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഈ മാസം ഒന്‍പതിന് ചാള്‍സ് രാജാവും ഭാര്യ കാമിലാ രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു |
|
Full Story
|
|
|
|
|
|
|
| സമയക്ലിപ്തതയുടെ കാര്യത്തില്‍ ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ഗാട്ട്വിക് പിന്നില്‍ |
ലണ്ടന്‍: ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ സമയക്ലിപ്തതയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ ഗാട്ട്വിക് വിമാനത്താവളമാണ്. എന്നാല്‍ വിമാനങ്ങള്‍ കൃത്യ സമയത്ത് പുറപ്പെടുന്നതില്‍ ഹീത്രൂ വിമാനത്താവളമാണ് മുന്നില്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിസ്രപ്ഷന്‍ ഡാറ്റയിലാണ് ഗാട്ട്വിക്കിന്റെ ഈ മോശം പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. 2024ലെ കണക്കുകള്‍ പ്രകാരം ഗാട്ട്വിക്കില്‍ നിന്നുള്ള വിമാനങ്ങള്‍ ശരാശരി 23 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. 2023ല്‍ ഇത് 27 മിനിറ്റായിരുന്നു. പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാട്ട്വിക് ഇപ്പോഴും സമയക്ലിപ്തതയില്‍ പിന്നിലാണ്.
|
|
Full Story
|
|
|
|
|
|
|
| ബ്രാഡ്‌ഫോര്‍ഡില്‍ മലയാളി മരിച്ചു |
ലണ്ടന്‍: രണ്ടു വര്‍ഷം മുന്‍പ് ബെംഗളൂരുവില്‍നിന്ന് ബ്രിട്ടനിലെത്തിയ സജി ചാക്കോ (52) ബ്രാഡ്ഫോര്‍ഡില്‍ അന്തരിച്ചു. ലീഡ്സിലെ എല്‍ജിഐ ഹോസ്പിറ്റലില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബ്രാഡ്ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യ ജൂലി ബ്രാഡ്ഫോര്‍ഡ് ബിആര്‍ഐ ഹോസ്പിറ്റലില്‍ നഴ്സാണ്. ഇവര്‍ക്ക് പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. സംസ്‌കാരം പിന്നീട്. |
|
Full Story
|
|
|
|
| |