|
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുററക്കാര്‍. 26 വയസുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് സ്നാരെസ്ബ്രൂക്ക് ക്രൗണ്‍ കോടതി ശിക്ഷിച്ചു. കുട്ടികളുമായുള്ള ലൈംഗീക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷന്‍ പട്ടേലിനെ (31) 15മാസം തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ അനിശ്ചിത കാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം തന്റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്റെ സഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന് ലൈംഗീക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന നിരവധി വീഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ക്ലിപ്പില്‍ കിഷന്റെ ഇളയ സഹോദരനായ വ്രൂജിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്. അന്വേഷണത്തില്‍ വ്യൂജ് പട്ടേല്‍ ഒരു യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും മറ്റൊരു പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഫെബ്രുവരിയിലായിരുന്നു സഹോദരങ്ങളെ മെട്രോ പൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. |