Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പബ്ബില്‍ കയറാന്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും: പ്രായം തെളിയിക്കുന്ന രേഖ മാത്രം പോരാ
Text By: UK Malayalam Pathram
യുവാക്കള്‍ പബ്ബില്‍ എത്തുമ്പോള്‍ മദ്യം വാങ്ങാന്‍ ഡിജിറ്റല്‍ ഐഡികള്‍ രേഖയായി കാണിക്കേണ്ടി വരും. മദ്യം വാങ്ങുമ്പോള്‍ പ്രായം തെളിയിക്കാന്‍ ഫിസിക്കല്‍ രേഖകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. അനധികൃതമായി ജോലി ചെയ്യുന്നത് തടയാനായി കൊണ്ടുവരുമെന്ന് നിര്‍ദ്ദേശിച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ വ്യാപകമാക്കുന്നത്.

കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റാബേസ് വഴി പ്രായം തെളിയിക്കുന്ന രേഖയുടെ പേരില്‍ ഗവണ്‍മെന്റിന് വ്യക്തികളുടെ പ്രവൃത്തികളും, മദ്യപാന ശീലങ്ങളും ഉള്‍പ്പെടെ മനസ്സിലാക്കുന്ന നിലയിലേക്ക് മാറുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലേബറിന്റെ ഡിജിറ്റല്‍ ഐഡി അജണ്ട 'ബിഗ് ബ്രദര്‍' പരിപാടിയിലേക്ക് എത്തുമെന്നാണ് മുന്‍ ടോറി ക്യാബിനറ്റ് മന്ത്രി ഗാവിന്‍ വില്ല്യംസണ്‍ ആരോപിക്കുന്നത്.

'ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം ഗവണ്‍മെന്റിന് കൂടുതല്‍ ഉദ്ദേശങ്ങളുണ്ടെന്നാണ് മനസ്സിലാകുന്നത്. നിങ്ങളൊരു പബ്ബില്‍ പോകുന്നതും, എന്തെല്ലാം വാങ്ങുന്നുവെന്നുമൊക്കെ ഗവണ്‍മെന്റ് അറിയേണ്ട കാര്യം എന്താണ്? ഇത് അപകടകരമാണ്. ഇതൊന്നും അനധികൃത ജോലി തടയാന്‍ ഉപകരിക്കില്ല. '- വില്ല്യംസണ്‍ ചൂണ്ടിക്കാണിച്ചു.
 
Other News in this category

 
 




 
Close Window