|
|
|
|
|
| സ്‌ട്രോക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുകെ മലയാളി മരിച്ചു |
ലണ്ടന്‍: സ്‌ട്രോക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി ലണ്ടനില്‍ അന്തരിച്ചു. തിരുവനന്തപുരം വേളി സ്വദേശി ഡെന്‍സില്‍ ലീന്‍ (ടെറി, 53) ആണ് അന്തരിച്ചത്. സ്ട്രോക്കിനെ തുടര്‍ന്ന് സാലിസ്‌ബെറി ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. ശാരീരികാവസ്ഥാ കുറച്ച് ഭേദമായാല്‍ നാട്ടിലേക്ക് പോകാനിരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു. 15 വര്‍ഷത്തിലധികമായി ലണ്ടനില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി |
|
Full Story
|
|
|
|
|
|
|
| വിസ നിയമങ്ങളില്‍ മാറ്റം വരുത്തി കാനഡ, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടി |
ഒട്ടാവ: വിസ നിയമങ്ങളില്‍ കാനഡ മാറ്റം വരുത്തിയതോടെ ആശങ്കയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികളും തൊഴിലാളികളും. വലിയരീതിയിലുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുള്ളത്. ഇത് ജോലിക്കും റെസിഡന്റ് പെര്‍മിറ്റിനും അപേക്ഷിക്കുന്നവരെയടക്കം പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ വിസ സ്റ്റാറ്റസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ കനേഡിയന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. ഫെബ്രുവരി ആദ്യം മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.
പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് പ്രകാരം |
|
Full Story
|
|
|
|
|
|
|
| നാട്ടിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു |
കില്‍ക്കെനി: അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേല്‍ വീട്ടില്‍ കെ.ഐ. ശ്രീധരന്റെ മകന്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരുന്നു കില്‍ക്കെനിയിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ പോകുന്നതിന് മുന്‍പ് ജോലി ചെയ്യുന്ന റസ്റ്ററന്റില്‍ പോകാനായി കാര്‍ ഓടിച്ച് രാവിലെ 8.30 ഓടെ കില്‍ക്കെനി ടൗണില്‍ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലില്‍ ഇടിച്ചു നിന്നു. പാരാമെഡിക്‌സ് സംഘം |
|
Full Story
|
|
|
|
|
|
|
| ഡണ്‍കിര്‍ക്കിലെ ചലഞ്ച്: ചരിത്രം ഉറങ്ങുന്ന ബോട്ടിനെ ഉണര്‍ത്തിയെടുക്കാന്‍ ബ്രി്ട്ടണ്‍ |
ലണ്ടന്‍: രണ്ടാം ലോകയുദ്ധകാലത്തെ അവിസ്മരണീയ ബ്രിട്ടിഷ് നാവികദൗത്യമായിരുന്ന ഡണ്‍കിര്‍ക്കില്‍ ശ്രദ്ധേയ പങ്കുവഹിച്ച ചാലഞ്ച് എന്ന ടഗ്‌ബോട്ടിനെ പഴയ പ്രതാപത്തിലേക്കു തിരികെ എത്തിക്കാന്‍ ബ്രിട്ടനിലെ സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമം. ക്രിസ് ബാനിസ്റ്റര്‍ എന്ന ബ്രിട്ടിഷുകാരന്റെ ഉടമസ്ഥതയിലാണു ചാലഞ്ച്. 35000 ബ്രിട്ടിഷ് പൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ ചാലഞ്ചിനെ പഴയരീതിയില്‍ ആക്കാന്‍ ആകുകയുള്ളെന്ന് ബാനിസ്റ്റര്‍ പറഞ്ഞു. ഈ വര്‍ഷം മേയില്‍ നടക്കുന്ന ഡണ്‍കിര്‍ക്കിന്റെ 85ാം വാര്‍ഷികത്തില്‍ ചാലഞ്ചിനെ പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍ അത്ര നല്ല സ്ഥിതിയിലല്ല ചാലഞ്ച് ഉള്ളത്. ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തുള്ള ഒരു ചെറിയ കടല്‍ത്തീര പട്ടണമായിരുന്നു ഡണ്‍കിര്‍ക്ക്, |
|
Full Story
|
|
|
|
|
|
|
| രാജേഷ് കൃഷ്ണയുടെ ലണ്ടന്‍ ടു കേരള പുസ്തകം മോഹന്‍ലാലിന് കൈമാറി മമ്മൂട്ടി |
ഡല്‍ഹി : കാര്‍ മാര്‍ഗം കേരളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് കാര്‍ യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എഴുതിയ 'ലണ്ടന്‍ ടു കേരള' എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി. ദല്‍ഹിയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിര്‍മ്മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് കൂടിയായ രാജേഷ് നടത്തിയ യാത്രകള്‍ ഒട്ടനവധിയാണ്. ലണ്ടന്‍ ടു കേരള സോളോ യാത്രയില്‍ പത്തൊന്‍പത് രാജ്യങ്ങളും 75 -ല്‍പ്പരം |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി റിഫോം യുകെയില്‍ സ്ഥാനാര്‍ഥിയായി മലയാളി |
ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മലയാളി. മാര്‍ച്ച് ആറിന് നടക്കുന്ന കാന്റര്‍ബറി കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്ന് മെയ് ഒന്നിന് നടക്കുന്ന കെന്റ് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പിലുമാണ് റിഫോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ ബേബിച്ചന്‍ തോമസ് മത്സരിക്കുന്നത്. കെന്റിലെ വിസ്റ്റബിളില്‍ താമസിക്കുന്ന ബേബിച്ചന്‍ പാലാ മണിയഞ്ചിറ കുടുംബാംഗമാണ്. കെന്റില്‍ ഡിസ്ട്രിക്ട് നഴ്‌സായി ജോലി ചെയ്യുന്ന ബേബിച്ചന്റെ സ്ഥാനാര്‍ഥിത്വത്തിന് റിഫോം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. കെന്റിലെ മലയാളി സമൂഹത്തിന് ഏറെ സമ്മതനായ ബേബിച്ചന്‍ കാന്റര്‍ബറി മലയാളി |
|
Full Story
|
|
|
|
|
|
|
| ശക്തമായ മഴ; വെള്ളപ്പൊക്കത്തിനു സാധ്യത 75 മൈല്‍ വേഗത്തില്‍ കാറ്റ്: യുകെയില്‍ കാലം തെറ്റുന്ന കാലാവസ്ഥയില്‍ മുന്നറിയിപ്പ് |
|
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും, പവര്‍കട്ടും പ്രതീക്ഷിക്കാമെന്നതിന് പുറമെ റോഡ്, റെയില്‍ ഗതാഗതത്തില്‍ യാത്രാ തടസ്സങ്ങളും നേരിടാമെന്നാണ് കരുതുന്നത്.
സൗത്ത് വെയില്‍സില്‍ മഴയ്ക്കും, കാറ്റിനുമുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ മറ്റ് ഭാഗങ്ങളിലും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവിലില്ല. അതിനാല്‍ ലണ്ടന്‍ ഉള്‍പ്പെടെ മേഖലകള്‍ മോശം കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെടുമെന്നാണ് കരുതുന്നത്.
വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ |
|
Full Story
|
|
|
|
|
|
|
| രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കാന്‍ ഭര്‍ത്താവിനോട് 33 കോടി രൂപ ചോദിച്ച് ബ്രിട്ടീഷ് യുവതി |
ലണ്ടന്‍: കുഞ്ഞിന് ജന്മം നല്‍കാന്‍ ഭാര്യയ്ക്ക് 33 കോടി രൂപ നല്‍കി ഭര്‍ത്താവ്. തുക നല്‍കാതെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കില്ലെന്ന് ഭാര്യ വ്യക്തമാക്കിയിരുന്നു. വളരെ ആശ്ചര്യമായി തോന്നുമെങ്കിലും കാര്യം സത്യമാണ്. കുട്ടിയെ സൗജന്യമായി ലഭിക്കില്ലെന്ന് മലൈക റാസ എന്ന യുവതി തന്റെ ഭര്‍ത്താവിനോട് വ്യക്തമാക്കി. രണ്ടാമതൊരു കുട്ടിക്ക് ജന്മം നല്‍കണമെങ്കില്‍ താന്‍ ഭര്‍ത്താവിന് മുന്നില്‍ ഒരു നിബന്ധന വെച്ചിരുന്നുവെന്നും അദ്ദേഹം അത് സന്തോഷത്തോടെ നിറവേറ്റിയെന്നും മലൈക സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. തനിക്കും ജന്മം കൊടുത്ത രണ്ടാമത്തെ കുട്ടിക്കും മാത്രമായുള്ള ഷോപ്പിംഗിന് 33 കോടി രൂപ ചെലവഴിച്ചതായി യുവതി പങ്കുവച്ച വിഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
|
|
Full Story
|
|
|
|
| |