|
|
|
|
|
| ലണ്ടനിലെ ആഡംബര ഹോട്ടലില്‍ വിചിത്ര മോഷണം, നഷ്ടമായത് അഞ്ഞൂറോളം പൂച്ച പ്രതിമകള്‍ |
ലണ്ടന്‍: ലണ്ടനിലെ ആഡംബര ഹോട്ടലില്‍ വിചിത്ര മോഷണം. സെലിബ്രിറ്റി ഷെഫ് ആയ ഗോര്‍ഡന്‍ ജെയിംസ് റാംസെയുടെ റസ്റ്ററന്റില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കളവ് പോയത് 500 ഓളം പൂച്ച പ്രതിമകള്‍. ഗോര്‍ഡന്‍ ജെയിംസ് റാംസെ അടുത്തിടെ ആരംഭിച്ച ലക്കി ക്യാറ്റ് 22 ബിഷപ്പ്‌സ് ഗേറ്റ് ബൈ റാംസെ എന്ന റസ്റ്ററന്റിലാണ് സംഭവം. ജാപ്പനീസ് ഭാഗ്യ ചിഹ്നമായ മനേകി-നെക്കോ എന്ന പൂച്ച പ്രതിമകളാണ് മോഷണം പോയത്.
4.5 യൂറോ( ഏകദേശം 493 രൂപ) വീതം വിലയുള്ള 477 പൂച്ച പ്രതിമകളാണ് കളവ് പോയത്. ജാപ്പനീസ് വിശ്വാസം അനുസരിച്ച് ഈ പ്രതിമകള്‍ അതിന്റെ ഉടമയ്ക്ക് ഭാഗ്യം കൊണ്ടുവരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 2,000 പൗണ്ടിലധികമാണ് ഷെഫിന് നഷ്ടപ്പെട്ടത്. ലോകമെമ്പാടുമായി 80-ലധികം റസ്റ്ററന്റുകളാണ് |
|
Full Story
|
|
|
|
|
|
|
| യുകെ ഐഫോണിലെ എഡിപി നീക്കം ചെയ്ത് ആപ്പിള്‍ |
ലണ്ടന്‍: യുകെയിലെ ഐഫോണ്‍ ഉപയോക്താക്കളില്‍ അഡ്വാന്‍സ്ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ (എഡിപി) നീക്കം ചെയ്ത് ആപ്പിള്‍. ആപ്പിള്‍ ഫോണ്‍ നിര്‍മാതാക്കളില്‍ നിന്നും ഡേറ്റ ആവശ്യപ്പട്ടുകൊണ്ടുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് നടപടി. അഡ്വാന്‍സ്ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ (എഡിപി) വഴി ആപ്പിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമേ അവര്‍ ഓണ്‍ലൈനില്‍ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെന്റുകളും ആക്സസ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ കമ്പനിക്ക് പോലും കാണാന്‍ സാധിക്കാത്ത ഈ ഡേറ്റകള്‍ ആക്സസ് ചെയ്യാനുള്ള അവകാശം ഈ മാസം ആദ്യം യുകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെയില്‍ അഡ്വാന്‍സ്ഡ് ഡേറ്റ |
|
Full Story
|
|
|
|
|
|
|
| ഇടുക്കി അപകടത്തിന്റെ ദുഖം പേറി യുകെ മലയാളികള്‍ |
ലണ്ടന്‍: ഇടുക്കി ജില്ലയിലെ പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനും തീരാ വേദനയായി മാറുകയാണ്. അപകടത്തില്‍ മരിച്ച ഇടയോടിയില്‍ ബോസ് (59), ഭാര്യ റീന (54) എന്നിവരുടെ മകള്‍ ആനി യുകെയിലെ ഗ്ലോസ്റ്ററില്‍ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരന്‍ ജോമിയും ഭാര്യയും വര്‍ഷങ്ങളായി വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഹഡേഴ്‌സ് ഫീല്‍ഡില്‍ ആണ് ജോലി ചെയ്യുന്നത്. അപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്ന എബ്രഹാമും (70) മരിച്ചിരുന്നു. ഒളിംപ്യന്‍ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.
വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം. |
|
Full Story
|
|
|
|
|
|
|
| മൂന്നടി മാത്രമുള്ള വീട് വില്‍പ്പനയ്ക്ക്, വില കേട്ടാല്‍ ഞെട്ടും |
ലണ്ടന്‍: യുകെയിലെ കോണ്‍വാളില്‍ അസാധാരണമാംവിധം ചെറുതും മനോഹരവുമായ ഒരു വീട് വില്പനയ്ക്ക്. എന്നാല്‍, ഇതിന്റെ വിലയാണ് ആളുകളെ ഞെട്ടിക്കുന്നത്. നിലവില്‍ 235,000 പൗണ്ടിന് (2.57 കോടി രൂപ) ആണ് ഈ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മത്സ്യബന്ധന ഗ്രാമമായ പോര്‍ട്ട്ലെവനില്‍ ക്ലെരെമോണ്ട് ടെറസില്‍ ആണ് വീട് സ്ഥിതി ചെയ്യുന്നത്. മൂന്നടി മാത്രം വലിപ്പമുള്ള ഈ വീടിന്റെ പ്രത്യേകമായ ആകൃതി കാരണം 'ദ ഡോള്‍സ് ഹൗസ്' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഒരു കത്തി പോലെ കാണപ്പെടുന്ന ഈ വീട് അസാധാരണമായ ഇതിന്റെ രൂപത്താലും ശ്രദ്ധേയമാണ്. രണ്ടു നിലകളിലായാണ് ഈ വീടുള്ളത്. ഭിത്തിയുടെ വേര്‍തിരിവുകള്‍ ഒന്നുമില്ലാതെ ഒറ്റ മുറിയിലാണ് ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ആകെ 339 ചതുരശ്ര അടി മാത്രമാണ് |
|
Full Story
|
|
|
|
|
|
|
| യുക്രെയ്‌നെ കൈയൊഴിഞ്ഞ് ബ്രിട്ടനും, അഭയം തേടി സെലെന്‍സ്‌കി |
ലണ്ടന്‍: അമേരിക്കയുടെ അപ്രീതിക്ക് പാത്രമായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞ യുക്രെയ്ന്‍ നേതാവ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് അഭയം തേടാന്‍ കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. എന്നാല്‍ ആ ബ്രിട്ടന്‍ തന്നെയാണ് ഇപ്പോള്‍ സെലെന്‍സ്‌കിയുടെ ഉന്മൂലനം ആഗ്രഹിക്കുന്ന കൂട്ടത്തില്‍ ഉള്ളത് എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. സെലെന്‍സ്‌കിക്ക് തിരിച്ചടിയാകുന്ന ബ്രിട്ടന്റെ ഈ താല്‍പ്പര്യത്തെക്കുറിച്ച് സയന്റിഫിക് സെന്റര്‍ ഫോര്‍ യുറേഷ്യന്‍ ഇന്റഗ്രേഷനിലെ വിദഗ്ധ സംഘത്തിന്റെ തലവനായ ഒലെഗ് നോഗിന്‍സ്‌കിയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. വൊളോഡിമിര്‍ സെലെന്‍സ്‌കിക്ക് ഒളിച്ചിരിക്കാന്‍ കഴിയുന്ന ഒരേയൊരു സ്ഥലം ബ്രിട്ടന്‍ മാത്രമാണെന്നും |
|
Full Story
|
|
|
|
|
|
|
| യുകെയിലേക്ക് കുടുംബ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറിന്റെ ഭര്‍ത്താവ് അറസ്റ്റില്‍ |
കല്‍പ്പറ്റ: വീസ തട്ടിപ്പ് കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോണ്‍സനാണ് അറസ്റ്റിലായത്. യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസില്‍ അന്ന ഗ്രേസും പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നാല് എഫ്‌ഐആര്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ട്.
അതേസമയം സംഭവത്തില്‍ അന്ന പ്രതികരിച്ചു. 'ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്‌ഐആറുകള്‍. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം |
|
Full Story
|
|
|
|
|
|
|
| തടവുകാരനുമായി പ്രണയം: യുകെയില്‍ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവും പിഴയും |
നോര്‍ത്താംപ്ടണ്‍: യുകെയില്‍ തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. നോര്‍ത്താംപ്ടണ്‍ഷയറിലെ വെല്ലിങ്ബറോയിലെ എച്ച്എംപി ഫൈവ് വെല്‍സില്‍ ജോലി ചെയ്തിരുന്ന ടോണി കോളിനെതിരെയാണ് നടപടി. നോര്‍ത്താംപ്ടണ്‍ഷെയര്‍ പൊലീസിന്റെ അന്വേഷണത്തില്‍ 28 വയസ്സുള്ള പുരുഷ തടവുകാരനുമായി ബന്ധമുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥ സമ്മതിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ 187 പൗണ്ട് ആണ് പിഴയായി അടയ്ക്കേണ്ടത്.
2023 ജനുവരിയില്‍ ജയില്‍ ഉദ്യോഗസ്ഥയായ ടോണി കോള്‍ അനധികൃതമായി അധിക ഡ്യൂട്ടിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടെയാണ് |
|
Full Story
|
|
|
|
|
|
|
| വാലന്റൈന്‍സ് ഡേ കൊലപാതകം: പ്രതിയുടെ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതം |
കെന്റ്: കെന്റില്‍ വാലന്റൈന്‍സ് ഡേയില്‍ നടന്ന കൊലപാതകത്തില്‍ പ്രതി സുഹൃത്തിനെ വിളിച്ച് കുറ്റംസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. എഡ്വാര്‍ഡ് സ്മിത്ത് ഭാര്യയായ ലിസ സ്മിത്തിനെ വെടിവെച്ച് കൊന്നതിന് ശേഷം സുഹൃത്തായ ലെസ്ലിയെ വിളിച്ച് കുറ്റംസമ്മതം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലിസ മരിച്ചുപോയി. എനിക്ക് ജീവിക്കാന്‍ കഴിയില്ല - നാം എല്ലാം ഒത്തൊരുമിച്ചാണ് പോയത്. മറ്റൊരുലോകത്ത് കാണാം' എന്നായിരുന്നു എഡ്വാര്‍ഡിന്റെ അവസാന വാക്കുകള്‍. ഈ വിളിക്ക് ശേഷം എഡ്വാര്‍ഡ് പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യം നടത്തിയ ശേഷം കാറില്‍ അല്‍പം നേരം സഞ്ചരിച്ച എഡ്വാര്‍ഡ് ക്വീന്‍ എലിസബത്ത് II പാലത്തില്‍ എത്തി.
|
|
Full Story
|
|
|
|
| |