|
|
|
|
|
| റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു, പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത് |
എസെക്‌സ്: ഹാര്‍ലോ ടൗണ്‍ ട്രെയിന്‍ സ്റ്റേഷനിലെ ടോയ്ലറ്റില്‍ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18 ന് പുലര്‍ച്ചെ 2.30 നും 4.40 നും ഇടയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കറുത്ത ഹൂഡി, വെളുത്ത ട്രെയിനറുകള്‍, കീറിയ നീല ജീന്‍സ് എന്നിവ ധരിച്ച ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വ്യക്തിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. |
|
Full Story
|
|
|
|
|
|
|
| മയക്കു മരുന്ന് ഇടപാടിന് കുട്ടികളെ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ: ക്രൈം നിയമത്തില്‍ ഭേദഗതി വരുത്താന്‍ യുകെ |
|
ക്രൈം ആന്‍ഡ് പോലീസിംഗ് ബില്ലില്‍ ഭേദഗതി. മയക്കുമരുന്ന് ഇടപാടുകള്‍ പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. ക്രിമിനല്‍ മാര്‍ഗങ്ങള്‍ക്കായി ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് ഇനി കടുത്ത ശിക്ഷ കിട്ടും. 2023 - 24 വര്‍ഷങ്ങളില്‍ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തന്നെ തടയുന്ന |
|
Full Story
|
|
|
|
|
|
|
| പന്ത്രണ്ടുകാരിക്ക് സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ്, ഒറ്റയ്ക്ക് ജീവിച്ച് പഠിക്കട്ടെയെന്ന് അമ്മ |
ലണ്ടന്‍: ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം ഒരാള്‍ക്ക് അടിസ്ഥാനപരമായി വേണ്ടുന്ന സൗകര്യങ്ങളാണ് അല്ലേ? ഭക്ഷണവും വസ്ത്രവും എങ്ങനെയെങ്കിലും കണ്ടെത്തിയാലും സ്വന്തമായി ഒരു വീടില്ലാത്ത അനേകം ആളുകള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, ഈ 12 -കാരിയുടെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അവള്‍ക്ക് ഈ പ്രായത്തില്‍ തന്നെ ഒരു 'വീടു'ണ്ട്. അത് പണിതു കൊടുത്തത് അവളുടെ മാതാപിതാക്കളാണ്. അടുത്തിടെയാണ്, ബ്രിട്ടനില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ 12 വയസ്സുള്ള മകള്‍ക്ക് സ്വന്തമായി ഒരു 'അപ്പാര്‍ട്ട്‌മെന്റ്' ഉണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ തന്നെയാണ് ആ അപ്പാര്‍ട്ട്‌മെന്റ് ഉണ്ടാക്കിയത് എന്നും അവര്‍ പറയുന്നു.
Full Story
|
|
|
|
|
|
|
| യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനാകും കുടുംബവും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി |
ന്യൂഡല്‍ഹി: മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പല സുപ്രധാന വിഷയങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. സുനക് ഇന്ത്യയുടെ മികച്ച സുഹൃത്താണെന്നും ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ അദ്ദേഹത്തിന് അതിയായ താത്പര്യമുണ്ടെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി X-ല്‍ പോസ്റ്റുചെയ്തു. '' മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും കുടുംബത്തെയും കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പല സുപ്രധാന വിഷയങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു.
സുനക് ഇന്ത്യയുടെ ഉറ്റസുഹൃത്താണ്, ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| ഭവനരഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ |
കാര്‍ഡിഫ്: കാര്‍ഡിഫ് നഗരമധ്യത്തില്‍ തിരക്കേറിയ തെരുവില്‍ ഭവനരഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച മോര്‍ഗന്‍ കെംബിളിന് (20) ശിക്ഷ വിധിച്ചു. കാര്‍ഡിഫിലെ കടയ്ക്ക് പുറത്ത് സ്ലീപ്പിങ് ബാഗ് പുതച്ച് ഇരിക്കുകയായിരുന്ന സ്ത്രീയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ''സുന്ദരി, എന്താണ് ചെയ്യുന്നത്?'' എന്ന് പറഞ്ഞാണ് കെംബിള്‍ സ്ത്രീയെ സമീപിച്ചത്. സ്ത്രീ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും കെംബിള്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചു.
പിന്നീട് കെംബിളിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ലൈംഗിക പീഡനക്കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിനുപുറമെ, കെംബിള്‍ തന്റെ മാതാപിതാക്കളുടെ |
|
Full Story
|
|
|
|
|
|
|
| ഹോള്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ യുകെ സര്‍വകലാശാലയുമായി സഹകരിക്കാന്‍ ഹരിയാന |
ലണ്ടന്‍: വിളവെടുപ്പിനു ശേഷമുള്ള സുസ്ഥിര വിള പരിപാലനത്തിനും ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള കോള്‍ഡ് ചെയിന്‍ പദ്ധതിക്കുമായി ഹരിയാന സര്‍ക്കാര്‍ ബര്‍മിംഗ്ഹാം സര്‍വകലാശാലയുമായി കരാറില്‍ ഒപ്പുവച്ചു. പഞ്ച്കുളയില്‍ ആരംഭിക്കാന്‍ പോകുന്ന അത്യാധുനിക കേന്ദ്രം, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും, കൃഷിയിടം മുതല്‍ ഉപഭോക്താവ് വരെയുള്ള തോട്ടം വിളകളുടെ ഗുണനിലവാരവും പുതുമയും നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്നുവെന്ന് ഔദ്യോഗിക പ്രസ്താവന പറയുന്നു.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെയും സംസ്ഥാന കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്യാം സിംഗ് റാണയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം |
|
Full Story
|
|
|
|
|
|
|
| വാലന്റൈന്‍സ് ദിനത്തിലെ കൊലപാതകം, കൊലപാതകി യുവതിയുടെ ഭര്‍ത്താവെന്ന് പൊലീസ് |
ലണ്ടന്‍: യുകെയിലെ കെന്റില്‍ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തില്‍ നടന്ന വെടിവയ്പ്പില്‍ 40 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ ആള്‍ സമീപത്തുള്ള നദിയില്‍ മുങ്ങി മരിച്ചതായി കരുതുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി ലണ്ടനിലെ സ്ലോയില്‍ നിന്നുള്ള ലിസ സ്മിത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവായ എഡ്വേഡ് സ്റ്റോക്കിങ്‌സ് സ്മിത്താണ് യുവതിയെ കോളപ്പെടുത്തിയത് എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണെങ്കിലും സമീപത്തെ തേംസ് നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് തോക്ക് ഉള്‍പ്പടെ ഒരു വാഹനം കണ്ടെത്തിയതിനാല്‍ പ്രതി നദിയില്‍ മുങ്ങി മരിച്ചിട്ടുണ്ടാകാം എന്ന |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കാറ്റും തണുപ്പും വര്‍ധിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് |
|
മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ വരെ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച രാവിലെയോടെ ശക്തി പ്രാപിക്കുന്ന തെക്കന്‍ കാറ്റും, തെക്ക് പടിഞ്ഞാറന്‍ കാറ്റും മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെ വേഗത കൈവരിക്കുമെന്നും, ചിലപ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയും കൈവരിച്ചേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. സ്‌കോട്ട്ലാന്‍ഡ്, വെയ്ല്‍സ്, ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്,. പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയറിലെ പല ഭാഗങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഈ മുന്നറിയിപ്പ് നിലവിലുണ്ട്. ഡെര്‍ബിഷയര്‍, സ്റ്റഫോര്‍ഡ്ഷയര്‍, വാര്‍വിക്ഷയര്‍ എന്നിവിടങ്ങള്‍ |
|
Full Story
|
|
|
|
| |