Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ശക്തമായ മഴ; വെള്ളപ്പൊക്കത്തിനു സാധ്യത 75 മൈല്‍ വേഗത്തില്‍ കാറ്റ്: യുകെയില്‍ കാലം തെറ്റുന്ന കാലാവസ്ഥയില്‍ മുന്നറിയിപ്പ്
Text By: Reporter, ukmalayalampathram
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും, പവര്‍കട്ടും പ്രതീക്ഷിക്കാമെന്നതിന് പുറമെ റോഡ്, റെയില്‍ ഗതാഗതത്തില്‍ യാത്രാ തടസ്സങ്ങളും നേരിടാമെന്നാണ് കരുതുന്നത്.

സൗത്ത് വെയില്‍സില്‍ മഴയ്ക്കും, കാറ്റിനുമുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ മറ്റ് ഭാഗങ്ങളിലും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവിലില്ല. അതിനാല്‍ ലണ്ടന്‍ ഉള്‍പ്പെടെ മേഖലകള്‍ മോശം കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെടുമെന്നാണ് കരുതുന്നത്.

വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യാത്രാ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ബസ്, ട്രെയിന്‍ സര്‍വ്വീസുകളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ മേഖലയിലെ റോഡുകളിലും, വീടുകളിലും വെള്ളം കയറാനുള്ള സാധ്യതയും, പവര്‍കട്ടിനും സാധ്യത നിലനില്‍ക്കുന്നുണ്ട്.

കാര്‍ഡിഫ്, സ്വാന്‍സി, ന്യൂപോര്‍ട്ട് എന്നിവിടങ്ങളില്‍ 50-77 എംഎം വരെ മഴയാണ് ഉയര്‍ന്ന പ്രദേശങ്ങളെ തേടിയെത്തുക. മലനിരകളില്‍ 100 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍, വെസ്റ്റേണ്‍ മേഖലകളില്‍ 60 മൈല്‍ വരെ വേഗത്തിലുള്ള ശക്തമായ കാറ്റും നേരിടേണ്ടി വരും.
 
Other News in this category

 
 




 
Close Window