ലണ്ടന്‍: സ്‌ട്രോക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി ലണ്ടനില്‍ അന്തരിച്ചു. തിരുവനന്തപുരം വേളി സ്വദേശി ഡെന്‍സില്‍ ലീന്‍ (ടെറി, 53) ആണ് അന്തരിച്ചത്. സ്ട്രോക്കിനെ തുടര്‍ന്ന് സാലിസ്‌ബെറി ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. ശാരീരികാവസ്ഥാ കുറച്ച് ഭേദമായാല്‍ നാട്ടിലേക്ക് പോകാനിരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു. 15 വര്‍ഷത്തിലധികമായി ലണ്ടനില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെന്‍സില്‍, മക്കള്‍: അലീഷ്യ ഡെന്‍സില്‍, ഡിഫെഷ്യ ഡെന്‍സില്‍.