ലണ്ടന്‍: 83 മില്യന്‍ പൗണ്ട് (8,93,35,72,200 ഇന്ത്യന്‍ രൂപ) സമ്മാനത്തുക നേടിയ യൂറോ മില്യന്‍സ് ടിക്കറ്റ് ഉടമയെ തിരയുകയാണ് യുകെ. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇപ്പോഴും കാണാമറയത്ത്. ഭാഗ്യ പരീക്ഷണം നടത്തുന്ന വ്യക്തികള്‍ അവര്‍ വാങ്ങിയ ടിക്കറ്റുകള്‍ പരിശോധിക്കണമെന്ന് ദേശീയ ലോട്ടറി അഭ്യര്‍ഥിച്ചു. 2, 11, 19, 30, 49 എന്നീ നമ്പറുകളാണ് ഭാഗ്യം കൊണ്ടുവന്നത്. ഒപ്പം 3, 8 എന്ന 'ലക്കി സ്റ്റാര്‍' നമ്പറുകളും ഉള്ള ടിക്കറ്റാണ് ജാക്ക്പോട്ട് നേടിയിരിക്കുന്നത്.
ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യമാണ് ഇതെന്നും നറുക്കെടുപ്പില്‍ പങ്കെടുത്തവരെല്ലാം ഒരിക്കല്‍ കൂടി അവരുടെ ടിക്കറ്റുകള്‍ പരിശോധിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വിജയി നാഷനല്‍ ലോട്ടറി ആപ്പ് വഴിയോ സ്റ്റോറിലോ അവരുടെ യൂറോ മില്യന്‍സ് ടിക്കറ്റ് സ്‌കാന്‍ ചെയണം. തുടര്‍ന്ന് 0333 234 5050 എന്ന നമ്പറില്‍ നാഷനല്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് സമ്മാനത്തുക സ്വന്തമാക്കണം.