Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
 
 
UK Special
  Add your Comment comment
ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ നല്‍കിയാല്‍ പണം ലഭിക്കും
reporter

ലണ്ടന്‍: ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരിച്ചേല്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് പണം നല്‍കുന്ന പദ്ധതിയുമായി ബ്രിട്ടന്‍. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും കാനുകള്‍ക്കും 'ഡിപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി' (ഡിആര്‍എസ്) നടപ്പിലാക്കി 'ക്ലീന്‍ അപ് ബ്രിട്ടന്‍' പദ്ധതിക്ക് ഊര്‍ജം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. ടെസ്‌കോ, അസ്ഡ, മോറിസണ്‍സ്, സെയിന്‍സ്ബറീസ്, ആല്‍ഡി, ലിഡില്‍ തുടങ്ങിയ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പികളും കാനുകളും ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച കാലിക്കുപ്പികള്‍ അവിടെ നല്‍കി റീസൈക്കിള്‍ ചെയ്യുമെന്ന് ഉറപ്പാക്കാന്‍ കഴിയും. അതോടൊപ്പം തിരികെ നല്‍കുന്ന കുപ്പികള്‍ക്ക് പണം ലഭിക്കുകയും ചെയ്യും.

പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും, പ്ലാസ്റ്റിക് കുപ്പികളും കാനുകളും റീസൈക്കിള്‍ ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതിനുമായി ആഗോളാടിസ്ഥാനത്തില്‍ 50ല്‍ പരം രാജ്യങ്ങളില്‍ നിലവിലുള്ള ഒന്നാണ് ഡിആര്‍എസ് പദ്ധതി. ജര്‍മനി, സ്വീഡന്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. മൂല്യവത്തായ വസ്തുക്കള്‍ ശേഖരിക്കുകയും പുനരുപയോഗം ചെയ്യുകയും പുതിയ പാനീയ പാത്രങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ബ്രിട്ടനിലെ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത് പൊതുജനം ആവേശപൂര്‍വ്വം സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. 2027 ഒക്ടോബര്‍ മുതല്‍ പദ്ധതി നടപ്പിലാക്കാനാണ് ഗവണ്‍മെന്റ് തലത്തില്‍ ഒരുക്കങ്ങള്‍ നടന്നു വരുന്നത്.

 
Other News in this category

 
 




 
Close Window